നീതി നടപ്പായെന്ന് ടൊവീനോ, സല്യൂട്ടടിച്ച് ജയസൂര്യ, ഹൈദരബാദ് പോലീസിനെ വാഴ്ത്തി സിനിമ ലോകം
ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് രാവിലെയായിരുന്നു പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്.രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. പോലീസ് നടപടിയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. നിയമ വാഴ്ചയെ വെല്ലുവിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ ഹൈദരാബാദ് പോലീസിന് കൈയ്യടിക്കുകയാണ് മറ്റ് ചിലര്‍.
സിമിനമാ താരങ്ങളും പോലീസ് നടപടിയെ വാഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. നടപടിക്ക് നേതൃത്വം നല്‍കിയ പോലീസ് കമ്മീഷ്ണര്‍ സജ്ജന്‍ കുമാറിന്‍റെ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ചിലര്‍ സന്തോഷം പങ്കുവെച്ചത്. താരങ്ങള്‍ നടത്തിയ പ്രതികരണങ്ങള്‍ ഇങ്ങനെ

നീതി നടപ്പാക്കിയെന്ന് ടൊവീനോ
നീതി നടപ്പാക്കിയെന്നായിരുന്നു നടന്‍ ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചത്. ഹൈദരാബാദ് പോലീസിന് സല്യൂട്ട് എന്നായിരുന്നു നടന്‍ ജയസൂര്യ കുറിച്ചത്. പോലീസ് നടപടി ശരിയോ തെറ്റോ എന്നുള്ളതല്ല ചിന്തിക്കുന്നതെന്നും മറ്റുള്ളവരെ കൈയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഇനിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെയെന്നും സുരഭി പ്രതികരിച്ചു.

ചങ്കൂറ്റം കാണിച്ചിരിക്കുന്നു
'മനസ്സിന് വല്ലാത്ത ഒരു സന്തോഷം! പോലീസ് ചെയ്തത് ശെരിയോ തെറ്റോ എന്നുള്ളതല്ല ഇപ്പൊ ചിന്തിക്കുന്നത് ഈ പ്രതികളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ ഇതിനേക്കാൾ ഭീകരമായി ശിക്ഷിച്ചേനെ. 2008 ൽ യുവതികൾക്ക് നേരെ 3 യുവാക്കൾ ആസിഡൊഴിക്കുന്നു ,ദിവസങ്ങൾക്കുള്ളിൽ യുവാക്കളെ ഏറ്റുമുട്ടലിന്റെ പേർ പറഞ്ഞു പോലീസ് വെടിവെച്ചു കൊല്ലുന്നു ,അന്ന് അതിന് ഉത്തരവിടുവാൻ ധൈര്യം കാണിച്ച അതേ എസ് .പി സജ്നാർ ഇന്ന് 2019
കമ്മീഷനറായിരിക്കെ വീണ്ടും ചങ്കൂറ്റം കാണിച്ചിരിക്കുന്നു ,

ഒരു ബിഗ് സല്യൂട്ട് സാർ
പോലീസ് കുപ്പായമിട്ടിട്ടും ഒരച്ഛന്റെ മനസ്സോട് കൂടി ജനങ്ങളുടെ മനസ്സിലുണ്ടായ നീതി നടപ്പാക്കിയ മനുഷ്യൻഒരു ബിഗ് സല്യൂട്ട് സാർ, എന്നായിരുന്നു ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയ പോലീസ് കമ്മീഷ്ണര്‍ വിസി സജ്ജനാറിന്‍റെ പടം പങ്കുവെച്ച് സുരഭി കുറിച്ചത്.

നിയമത്തെ ഭയം വേണം
നിയമത്തെ ഭയം വേണം . പ്രത്യേകിച്ച് കുറ്റവാസനയുള്ളവർക്കു. തെലുങ്കാനയിൽ ഇനിയൊരു പെൺകുട്ടിയുടെ ദേഹത്ത് കൈ വെക്കുന്നതിന് മുൻപ് ഏതവനും ഒന്ന് മടിക്കും. വിചാരണയും ശിക്ഷയും നമ്മൾ കുറെ കണ്ടിട്ടുള്ളത് കൊണ്ട് ആ ചീട്ടു ഇറക്കുന്നവരോട് കഠിന ശിക്ഷകൾ നടപ്പാക്കുന്ന ഗൾഫ് രാജ്യങ്ങളെ നോക്കാൻ പറഞ്ഞാ മതി. ഏതു പാതി രാത്രിയിലും ഏതു സ്ത്രീക്കും അവിടെയൊക്കെ സ്വസ്ഥമായി സഞ്ചരിക്കാം. അതാണ് വേണ്ടത് . ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കുന്നു എന്നാണ് ഗാന്ധിജി പോലും പറഞ്ഞിട്ടുള്ളത് . കർത്താവു വരെ ചാട്ടയെടുത്തു. സല്യൂട്ട് തെലങ്കാന പോലീസ്, എന്നായിരുന്നു സംവിധായകന്‍ ജൂഡ് ആന്‍റണിയുടെ പ്രതികരണം

പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു
ഹൈദരാബാദിൽ യുവ ലേഡീഡോക്ടറെ ബലാത്സംഗം ചെയ്തതിനു വേഷം ആ ശരീരം അഗ്നിക്കിരയാക്കിയ നരാധമന്മാരെ വെടി വെച്ചു കൊന്ന പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു. മനപ്പൂർവം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായി. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധി ... ജയിലിൽ സുഖവാസവും കള്ളന്മാരായ വക്കീലന്മാരുടെ സഹായവും നേടി ചുളുവിൽ രക്ഷപ്പെടുന്ന ഗോവിന്ദച്ചാമിമാരും നിർഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാൻ പാടില്ല, എന്നായിരുന്നു ശ്രീകുമാരന്‍ തമ്പി കുറിച്ചത്.

ഉണ്ണി മുകുന്ദന്‍റെ പ്രതികരണം
പോലീസ് എന്ന ചുരുക്കെഴുത്ത് എന്തിനെയൊക്കെ പ്രതിനിധാനം ചെയ്യുന്നുവെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു നടന്‍ ഉണ്മി മുകുന്ദന്‍ പ്രതികരിച്ചത്. ഉറക്കെ വ്യക്തമായി എന്നായിരുന്നു പോസ്റ്റ്. നടന്‍മാരായ കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ് എന്നിവരും പോലീസ് നടപടിയെ വാഴ്ത്തി പോസ്റ്റ് പങ്കുവെച്ചു.

ഭയം മാത്രമാണ് പരിഹാരം
അതേസമയം മലയാള സിനിമാ ലോകത്ത് നിന്ന് മാത്രമല്ല തെലുങ്ക്, കന്നഡ താരങ്ങളും പോലീസ് ചെയ്തത് ശരിയാണെന്നാണ് പ്രതികരിച്ചത്. എനിക്ക് തെലങ്കാനയെ ഇഷ്ടമാണ്. ഭയമാണ് ഏറ്റവും വലിയ പരിഹാരം. ചില നേരങ്ങളില്‍ ഭയം മാത്രമാണ് പരിഹാരം എന്നായിരുന്നു നടി സാമന്ത അക്കിനേനി ട്വീറ്റ് ചെയ്തത്.

അല്ലു അര്‍ജ്ജുനും
നടന്‍ അല്ലു അര്‍ജുന്‍, നാനി, ജൂനിയര്‍ എന്‍ടിആര്‍,നാഗാര്‍ജ്ജുന അക്കിനേനി, രവി തേജ, തമിഴ് നടന്‍ വിശാല്‍ എന്നിവരെല്ലാവരും പോലീസ് ചെയ്തതാണ് ഏറ്റവും വലിയ ശരി എന്ന നിലയില്‍ തന്നെയാണ് പ്രതികരിച്ചത്.