Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമക്ക് ദോഷം ചെയ്തത് കാരവാന്‍ സംസ്കാരം; ലഹരി ഉപയോഗം പണ്ടും ഉണ്ട്, തുറന്നടിച്ച് കമല്‍

Recommended Video

cmsvideo
    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരിച്ച് കമല്‍

    കൊച്ചി: നടന്‍ ഷെയ്ന്‍ നിഗം വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് മലയാള സിനിമ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന ആക്ഷേപം നിര്‍മ്മാതാക്കളുടെ സംഘടന ഉയര്‍ത്തിയത്. യുവതാരങ്ങള്‍ ഇതിന് അടിമപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതോടെ ചില മുതിര്‍ന്ന നടന്‍മാരും ഈ ആരോപണത്തെ ശരിവെച്ച് രംഗത്തെത്തി.

    എന്നാല്‍ ലഹരി ഉപയോഗം സിനിമയില്‍ പുതിയ സംഭവമല്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാമദമി ചെയര്‍മാന്‍ കമല്‍. അഭിപ്രായപ്പെട്ടു. ഷെയ്ന്‍ നിഗം വിവാദത്തില്‍ മീഡിയ വണ്‍ ചാനലിനോട് പ്രതികരിക്കുകയായിരുന്നു കമല്‍. വിശദാംശങ്ങളിലേക്ക്

    ലഹരി ഉപയോഗമുണ്ടെന്ന്

    ലഹരി ഉപയോഗമുണ്ടെന്ന്

    ഷെയ്ന്‍ വിവാദം മലയാള സിനിമ മേഖലയില്‍ ലഹരി ഉപയോഗം ശക്തമാണ ആക്ഷേപത്തിനാണ് തിരുകൊളുത്തിയത്. നടന്‍മാര്‍ മാത്രമല്ല ചില ന്യൂജെന്‍ നടിമാരും ലഹരിക്ക് അടിമപ്പെട്ടിട്ടുണ്ടെന്ന് സംവിധായകനും നടനുമായ ജയരാജ് ആരോപിച്ചിരുന്നു. സെറ്റില്‍ പരിശോധന നടത്തിയാല്‍ ഇതെല്ലാം പുറത്തുവരുമെന്നും ജയരാജ് പറഞ്ഞു.

    സ്ത്രീ നിര്‍മ്മാതാവിനെ ആക്രമിച്ചു

    സ്ത്രീ നിര്‍മ്മാതാവിനെ ആക്രമിച്ചു

    നിര്‍മ്മാതാവ് സജി നന്ദ്യാട്ടും സമാന ആരോപണമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഒരിക്കല്‍ കാരവാനില്‍ വെച്ച് സ്ത്രീ നിര്‍മ്മാതാവിനെ ലഹരിയില്‍ ആയിരുന്ന യുവതാരങ്ങള്‍ ആക്രമിച്ചുവെന്നായിരുന്നു നന്ദ്യാട്ട് പറഞ്ഞത്. യുവ സംവിധായകരും നിര്‍മ്മാതാക്കളുമാണ് ഇതിന് പിന്തുണ നല്‍കുന്നതെന്നും സജി നന്ദ്യാട്ട് കുറ്റപ്പെടുത്തി.

    കഞ്ചാവിന്‍റെ ഏജന്‍റാകണമെന്ന്

    കഞ്ചാവിന്‍റെ ഏജന്‍റാകണമെന്ന്

    പഴയ നിര്‍മ്മാതാക്കളെ ന്യൂജെന്‍ താരങ്ങള്‍ ഇക്കാരണം കൊണ്ട് തന്നെ അടുപ്പിക്കുന്നില്ല. യുവതാരങ്ങളുടെ ഡേറ്റ് കിട്ടണമെങ്കില്‍ നിര്‍മ്മാതാക്കള്‍ കഞ്ചാവിന്‍റെ ഏജന്‍റ് ആകണമെന്ന് വരെ നന്ദ്യാട്ട് ആരോപിച്ചിരുന്നു. എന്നാല്‍ ലഹരി ഉപയോഗം എന്നത് സിനിമയില്‍ പുതിയ സംഭവമല്ലെന്നാണ് സംവിധായകന്‍ കമല്‍ പറയുന്നത്.

    പഴയകാലത്തും

    പഴയകാലത്തും

    സിനിമയില്‍ പഴയ കാലത്തും ലഹരി ഉപയോഗം ഉണ്ടായിരുന്നു. അത് ഉപയോഗിക്കുന്ന രീതിയില്‍ മാറ്റമാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നതെന്നും കമല്‍ പറഞ്ഞു. ഷെയിനിനെ മാറ്റി നിര്‍ത്തുന്നതിനോട് താത്പര്യമില്ല.അതേസമയം തന്‍റെ മാത്രം ആവിഷ്കാരമാണ് സിനിമയെന്ന് നടന്‍ ധരിക്കരുതെന്നും കമല്‍ പറഞ്ഞു.

    കാരവാന്‍ സംസ്കാരം

    കാരവാന്‍ സംസ്കാരം

    കാരവാന്‍ സംസ്കാരമാണ് ഇന്നത്തെ സിനിമയെ തകര്‍ത്തതെന്നും കമല്‍ കുറ്റപ്പെടുത്തി. കാരവാനില്‍ സിനിമാ താരങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുവെന്ന പരാതി നേരത്തേ തന്നെ ശക്തമായിരുന്നു. ഇക്കാര്യത്തില്‍ ഷെയ്ന്‍ നിഗമിനെതിരേയും സംവിധായകര്‍ രംഗത്തെത്തിയിരുന്നു.

    സംവിധായകരുടെ ആരോപണം

    സംവിധായകരുടെ ആരോപണം

    സിനിമയുടെ ചിത്രീകരണത്തിനിടെ ഷെയ്ന്‍ നിഗം കാരവാനില്‍ കൂടുതല്‍ സമയം ചെലവഴിച്ചെന്നും ഷോട്ട് റെഡിയാകുമ്പോഴെല്ലാം മൂഡില്ലെന്ന് കാട്ടി കാരവാനില്‍ തുടരുകയായിരുന്നുവെന്നുമായിരുന്നു സംവിധായകന്‍ ആരോപിച്ചത്. അതേസമയം സിനിമ താരങ്ങളുടെ കാരവാന്‍ സംസ്കാരത്തിനെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും രംഗത്തെത്തിയിരുന്നു.

    കാത്ത് നില്‍ക്കണം

    കാത്ത് നില്‍ക്കണം

    കാരവാനില്‍ വിശ്രമിക്കുന്ന താരങ്ങള്‍ക്കായി മറിക്കൂറുകളോളം സംവിധായകര്‍ കാത്ത് നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്ന്. താരത്തിനായുളള ഭക്ഷണമായിട്ട് പോലും അണിയറ പ്രവര്‍ത്തകര്‍ ഏറെ നേരം പുറത്ത് കാത്ത് നില്‍ക്കേണ്ട അവസ്ഥുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.

    താരസംഘടനയെ അറിയിക്കും

    താരസംഘടനയെ അറിയിക്കും

    മൂഡില്ലെന്ന് പറഞ്ഞാണ് പലപ്പോഴും കാരവാനില്‍ താരങ്ങള്‍ വിശ്രമിക്കുക. അത് അംഗീകരിക്കാനാകില്ല, ഫെഫ്കയുടെ നിലപാട് താരസംഘടനയായ എഎംഎംഎയെ അറിയിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.അതിനിടെ ഷെയ്ന്‍ നിഗത്തിനെതിരായ വിലക്കില്‍ സമവായ ചര്‍ച്ചകള്‍ തുടരാനുള്ള ശ്രമം ഇന്ന് തുടരും.

    കൊച്ചിയില്‍ എത്തണം

    കൊച്ചിയില്‍ എത്തണം

    താരസംഘടനയായ എഎംഎംഎ ഭാരവാഹികളും നിര്‍മ്മാതാക്കളുടെ സംഘടനാ ഭാരവാഹികളും തമ്മിലുള്ള അനൗദ്യോഗിക ചര്‍ച്ച പുരോഗമിക്കുകയാണ്. ബുധനാഴ്ച ഷെയിനിനോട് കൊച്ചിയില്‍ എത്താന്‍ താരസംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അജ്മീറിലാണ് ഷെയ്ന്‍.

    നിര്‍ണായകമാകും

    നിര്‍ണായകമാകും

    ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഷൈനുമായി ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് പ്രൊഡ്യൂസര്‍മാരുമായും സംഘടന കൂടിക്കാഴ്ച നടത്തും. മുടങ്ങിപോയ മൂന്ന് ചിത്രങ്ങളും പൂര്‍ത്തിയാക്കാന്‍ ഷെയ്നിനോട് ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. എഎംഎംഎയുടെ പ്രസിഡന്‍റ് കൂടിയായ മോഹന്‍ലാലിന്‍റെ നിലപാട് വിഷയത്തില്‍ നിര്‍ണായകമാകും.

    ഉപാധികളോടെ

    ഉപാധികളോടെ

    കര്‍ശന ഉപാധികളോടയാകും ഷെയ്നിനെ അഭിനയിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകുക. നേരത്തേ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് ഷെയിന്‍ അറിയിച്ചിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കിയ ഉല്ലാസത്തിന്‍റെ ഡബ്ബിങ്ങ് നടത്താന്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

    ഷെയിന് യുവനടന്‍മാരുടെ രഹസ്യപിന്തുണ;ഇടപെട്ട് മോഹന്‍ലാല്‍,തുടര്‍ ചര്‍ച്ചകള്‍ വേണ്ട

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+