കലാഭവന്‍ മണിയുമായുള്ള ബന്ധം സംബന്ധിച്ച് അധിക്ഷേപ കമന്‍റ്: 'തന്തക്ക്' വിളിച്ച് നാദിര്‍ഷ
ജയസുര്യയെ നായകനാക്കി അണിയിച്ചൊരുക്കുന്ന ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട വളരെ അധികം അധിക്ഷേപ കമന്‍റുകളാണ് സംവിധായകന്‍ നാദിര്‍ഷയ്ക്ക് എതിരായി ചിലര്‍ ഉയര്‍ത്തുന്നത്. തുടക്കത്തില്‍ സമൂഹ്യ മാധ്യമങ്ങളില്‍ മാത്രമായിരുന്നെങ്കില്‍ പിന്നീട് അത് സംഘടിതമായി തന്നെയുണ്ടായി. 'ഈശോ' എന്ന പേര് ക്രിസ്ത്യന്‍ സമൂഹത്തെ അധിക്ഷേപിക്കുന്നതാണ് അതിനാല്‍ ചിത്രത്തിന്‍റെ പേര് മാറ്റണമെന്നുമായിരുന്നു ആവശ്യം.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നാദിര്‍ഷയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വര്‍ഗ്ഗീയപരമായ കമന്‍റുകളും ശക്തമായിരുന്നു. ഇത് ഒരു വശത്ത് തുടരുന്നതിനിടയിലാണ് കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട് അധിക്ഷേപ കമന്‍റ് പങ്കുവെച്ച ഒരാള്‍ക്കെതിരെ മറുപടിയുമായി നാദിര്‍ഷ രംഗത്ത് എത്തിയത്.
ഗൗണില്‍ കിടിലന്‍ ലുക്കില്‍ എസ്തര്‍ അനില്‍: 44 കിലോയുള്ള താരം ധരിച്ചത് 58 കിലോയുള്ള ഗൗണ്‍

അന്തരിച്ച സിനിമാ-സീരിയല്‍ താരം ശരണ്യ ശശിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നാദിര്‍ഷ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് താഴെയായിരുന്നു വിവാദമായ കമന്‍റ്. കലാഭന്‍ മണിയുടെ വളര്‍ച്ചയില്‍ നാദിര്‍ഷയ്ക്ക് അസൂയ ഉണ്ടായിരുന്നു എന്നതരത്തിലായിരുന്നു ഭാസ്കരന്‍ ശശി എന്നയാളുടെ കമന്‍റ്.
Also Read: ഈ പോസ്റ്റ് ഓഫീസ് സ്‌കീമില്‍ 10,000 രൂപ നിക്ഷേപിക്കൂ; 5 വര്‍ഷത്തില്‍ 7 ലക്ഷം രൂപ നേടാം!

'കലാഭവന്‍ മണിയെ വേദിയില്‍ കൊണ്ട് വന്നതും താന്‍, മണിയുടെ ഉയര്‍ച്ചയില്‍ ഏറ്റവും കൂടുതല്‍ അസൂയ പ്രകടിപ്പിച്ചതും താന്‍. തന്‍റെ മനസ്സില്‍ രണ്ട് മുഖമുണ്ട്' എന്നായിരുന്നു ഇയാളുടെ കമന്‍റ്. ഇതിന് ഉടന്‍ തന്നെ മറുപടിയുമായി നിരവധി ആളുകളും രംഗത്ത് എത്തിയിരുന്നു. ഇതിന് ശേഷമാണ് കമന്‍റിനോട് പ്രതികരിച്ചുകൊണ്ട് നാദിര്‍ഷ തന്നെ എത്തിയത്.

'നിയേോ നിന്‍റെ തന്തയോ ആരാ എന്‍റെയും മണിയുടേയും കൂടെ സ്ഥിരമായ വേലക്കാരനായി ഉണ്ടായിരുന്നത്'- എന്നായിരുന്നു നാദിര്‍ഷയുടെ മറുചോദ്യം. വിഷയത്തില്‍ നാദിര്‍ഷയുടെ പിന്തുണച്ചും നിരവധിയാളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. നാലായിരത്തോളം പേരാണ് നാദിര്‍ഷയുടെ കമന്‍റ് മാത്രം ലൈക്ക് ചെയ്തത്. മാത്രമല്ല ഒരാളുടെ വ്യക്തി ബന്ധത്തെ യാതൊരു അടിസ്ഥാനവും ഇല്ലാതെ എങ്ങനെ ഇത്തരത്തില്‍ നുണ പ്രചരിപ്പിക്കാന്‍ കഴിയുന്നതെന്നും പലരും ചോദിക്കുന്നു.
Also Read: ദിവസവും 180 രൂപ മാറ്റി വയ്ക്കൂ; റിട്ടയര്‍മെന്റ് പ്രായത്തില്‍ നേടാം 2 കോടി

ഒരു ആദരാഞ്ജലി പോസ്റ്റില്‍ വന്ന് ഇത്തരമൊരു കമന്‍റിട്ടതിനെതിരെയും വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ഈ പോസ്റ്റ് ഇങ്ങനെയുള്ള ആണെന് ചിന്തിക്കാതെയുള്ള പ്രതികരണമാണ് ഇത്. ഇത് പറയണമെങ്കില്‍ തന്നെ മറ്റ് അവസരങ്ങളില്‍ പറഞ്ഞൂടായിരുന്നു. നാദിർഷ പറഞ്ഞത് കുറച്ചു കുറഞ്ഞു പോയി. അത് അദ്ദേഹത്തിന്റെ മാന്യത. ഒരു ജീവിതം ഇല്ലാതായി അതിനെ ഇങ്ങനെയുള്ള കമന്‍റ് ഇടാൻ എങ്ങനെ കഴിയുന്നുവെന്നാണ് ചിലര്‍ ചോദിക്കുന്നത്.

'ചിലർക്ക് സുഹൃത്ത് ബന്ധമോ, ആത്മാർത്ഥതയോ, സ്നേഹബന്ധമോ, ഒന്നുമില്ല. എന്നാല്‍ അങ്ങനെയല്ല നാദിർഷിക്ക. ദിലീപേട്ടൻ, മണി ചേട്ടൻ ബന്ധം ഏറ്റവും അടുത്ത നല്ല സുഹൃത്തുക്കൾ ആണവർ നമുക്ക് അവരുടെ ബന്ധത്തിന്റെ അഴം കണ്ടറിവും, കേട്ടറിവും ഉണ്ട്.'- മറ്റൊരാള്‍ നാദിര്‍ഷയെ പിന്തുണച്ചുകൊണ്ട് കമന്‍റ് ചെയ്യുന്നു.

യഥാര്‍ത്ഥ സുഹൃത്തുക്കളായിരുന്ന അവരെ ഒരിക്കലും വിമർശിക്കാൻ നമ്മൾക്കാർക്കും അവകാശമില്ല. ചുമ്മാതങ്ങു പടച്ചുവിടും ഓരോന്ന്. എന്തിനുവേണ്ടി, ആർക്കുവേണ്ടി ഒന്നും അറിയാതെ നമ്മളായിട്ട് വിമർശിക്കരുത്. ദയവായി നെഗറ്റീവ് ആയി മാത്രം ചിന്തിക്കാതെ അവരവർക്കു അവരുടേതായ കഴിവുണ്ട്. അവർ ഒരുമിച്ചു പ്രവർത്തിച്ചു വന്നവരാണ്. സുഹൃത്തുക്കൾ ആണ് അവരെകുറിച്ച് ഇല്ലാത്തതു പറയരുത് അത് തെറ്റാണ്- എന്നതായിരുന്നു മറ്റൊരാളുടെ കമന്‍റ്.
ബീച്ചില്‍ ആര്‍ത്തുല്ലസിച്ച് ബിഗ് ബോസ് താരം: വൈറലായി ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications