ജാനകിക്ക് കിട്ടി നവീന്‍ ഇല്ല, ഞങ്ങള്‍ ആണുങ്ങള് എന്താ ബോളന്മാറാ? പരാതിയുമായി ഒമര്‍ ലുലു
തൃശൂര്‍ മെഡിക്കല്‍ ഗോളേജിലെ റാസ്പുടിന് ഡാന്‍സിലൂടെ ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടവരാണ് ജാനകി ഓംകുമാറും നവീന്‍ റസാഖും. സോഷ്യല്‍ മീഡിയയിലും ഇവര്‍ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം ജാനകിക്ക് ഇന്‍സ്റ്റഗ്രാം വെരിഫിക്കേഷന് ലഭിച്ചിരുന്നു. എന്നാല്‍ നവീന്‍ വെരിഫിക്കേഷന് ലഭിച്ചിരുന്നില്ല. ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകനായ ഒമര്‍ ലുലു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

But Y Zuker But Y ?
ഒന്നിച്ച് ഡാന്‍സ് കളിച്ച് വൈറല്‍ ആയ രണ്ട് പേര് ഒരുവിധം എല്ലാ ചാനലിലും ഇന്റര്‍വ്യൂസിലും ഒന്നിച്ച്.പക്ഷേ സൂക്കര്‍ അണ്ണന് ഇന്‍സ്റ്റാ വെരിഫികേഷന് ജാനകിക്കു മാത്രം കൊടുത്തു.ഇന്നലെ ഇന്‍സ്റ്റാഗ്രാം വെരിഫികേഷന് സംബന്ധിച്ച് ഒരു ചര്‍ച്ചയില്‍ ഫീമെയില്‍ പ്രൊഫൈല്സിന് വേഗം വെരിഫികേഷന് കിട്ടും എന്ന് പറഞ്ഞപ്പോഴാണ് ചെക്ക് ചെയ്തത് ഈ സോഷ്യല്‍ മീഡിയ പ്ളാറ്റ് ഫോമില്‍ എങ്കിലും ആണ് പെണ് വ്യത്യാസം വേണോ എല്ലാവരേയും ഒരു പോലെ പരിഗണിക്കൂ സൂക്കര്‍ അണ്ണാ.
നമ്മള് ആണ്പിള്ളേരുടെ പ്രധിഷേധം #ButYZukerButY എന്ന് ളയ്യശഹഹ ഇട്ട് അറീക്കുക എല്ലാവരേയും ഒരു പോലെ ട്രീറ്റ് ചെയുക. എല്ലാവരും സൂക്കര്‍ അണ്ണനെ കമ്മന്റ് ബോക്സില്‍ ടാഗ് ചെയ്ത് പരാതി അറീക്കണേ ബ്രോസ്. #ButYZukerButY #JusticeForBoys #ButYZukerButY. എന്നും ഒമര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അതേസമയം ഇതിന് പിന്നാലെ നവീന്‍ നല്കിയ കമന്റ് പങ്കുവച്ചു ഒമര്‍ വീണ്ടുമെത്തി. ഉള്ളില്‍ സങ്കടം ഉണ്ടുട്ടോ എന്ന കമന്റായിരുന്നു നവീന്‍ നല്‍കിയത്. ഞങ്ങള്‍ ആണുങ്ങള് എന്താ ബോളന്മാറാണോ എന്നായിരുന്നു ഒമറിന്റെ ചോദ്യം. മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്റെയും ജാനകിയുടെയും ഇന്‍സ്റ്റാഗ്രാം വെരിഫികേഷന് സംബന്ധിച്ച് ഇട്ട പോസ്റ്റില്‍ ഇന്‍സ്റ്റയില്‍ നവീന്റെ കമ്മന്റ് ആണ്.
ഒന്നിച്ച് ഒരു കാര്യം ചെയ്തു ഒരാള്‍ക്ക് മാത്രം അംഗീകാരം കൊടുക്കുന്നത് കഷ്ടമാണ്, അതും ഫോളോവേഴ്സും സെര്‍ച്ചും എല്ലാം ഒരുപോലെ കിട്ടിയിട്ടും. എല്ലാവരേയും ഒരുപോലെ പരിഗണിക്കൂ സൂക്കര്‍ അണ്ണാ ആണ് പെണ് വ്യത്യാസം ഇല്ലാതെ #butyzukerbuty #JusticeForBoys. ഇങ്ങനെയായിരുന്നു ഒമര്‍ ലുലുവിന്റെ പ്രതികരണം.
Recommended Video
ഒമറിന്റെ പോസ്റ്റ് നിമിഷ നേരം കൊണ്ട് തന്നെ വൈറലായി. അടുത്ത പടത്തില്‍ നവീനായിരിക്കും നായകന് എന്ന തരത്തില്‍ കമന്റുകളും വരുന്നുണ്ട്. ഈ പ്രതിഷേധത്തിന് പിന്നിലുള്ള ലക്ഷ്യം അതാണെന്നും ചിലര്‍ ഉന്നയിക്കുന്നു. താന്‍ നവീനെ കണ്ടിട്ട് പോലുമില്ലെന്നായിരുന്നു ഒമര്‍ ഇതിന് മറുപടി നല്‍കിയത്. രണ്ട് ദിവസം കൊണ്ട് ഇക്കാര്യം ശരിയാക്കുമെന്ന് വാക്കും ഒമര്‍ നവീന്‍ നല്‍കിയിട്ടുണ്ട്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications