രഞ്ജിത്തിനെതിരെ സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി
കൊച്ചി: ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസില്‍ സംവിധായകന് രഞ്ജിത്ത് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. രഞ്ജിത്തിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് കോടതി നടപടി. തനിക്കെതിരെ ചുമത്തിയിരിക്കുന്നത് സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന വകുപ്പാണെന്നും, അറസ്റ്റ് നടപടികള്‍ തടയണമെന്നും ഹര്‍ജിയില്‍ രഞ്ജിത്ത് ചൂണ്ടിക്കാട്ടി.
ഇക്കാര്യം പ്രോസിക്യൂഷനും അംഗീകരിച്ചു. ഇതോടെ ജസ്റ്റിസ് സിഎസ് ഡയസ് ഹര്‍ജി അവസാനിപ്പിച്ചു. തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നില്‍ തെറ്റായ ഉദ്ദേശങ്ങളുണ്ട്. പതിനഞ്ച് വര്‍ഷം മുമ്പുള്ള സംഭവത്തിലാണ് പരാതി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അവസരം ലഭിക്കാത്തതിലുള്ള നിരാശയും അമര്‍ഷവുമാണ് നടിയുടെ പരാതിക്ക് പിന്നിലെന്ന് രഞ്ജിത്ത് ഹര്‍ജിയില്‍ പറയുന്നു.

നടിയുടെ ഫ്ളാറ്റില്‍ ഉണ്ടായിരുന്ന സമയം മുഴുവന്‍ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടര്‍മാരായിരുന്ന ശങ്കര്‍ രാമകൃഷ്ണന്, ഗിരീഷ് ദാമോദരന്‍, പ്രൊഡ്യൂസര്‍ സുബൈര്‍, ഓഫീസ് അസിസ്റ്റന്റ് ബിജു എന്നിവരുമുണ്ടായിരുന്നു.
ശങ്കര്‍ രാമകൃഷ്ണന് നടിയുമായി സിനിമയെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ കുറിച്ച് പരാതിയില്‍ പരാമര്‍ശമില്ലാത്തത് സംശയാസ്പദമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രഞ്ജിത്ത് ആരോപിക്കുന്നുണ്ട്. പാലേരിമാണിക്യ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ച് വരുത്തിയ ശേഷം സിനിമ ചര്‍ച്ചകള്‍ക്കിടെ രഞ്ജിത്ത് ലൈംഗിക ഉദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു ബംഗാളി നടിയുടെ ആരോപണം.
നിവിന്‍ പോളി നിയമനടപടിക്ക്
ലൈംഗികാതിക്രമ കേസില്‍ നിവിന്പോലി നിയമനടപടിക്കൊരുങ്ങുന്നു. ആരോപണങ്ങള്‍ കള്ളമാണെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിവിന്‍ ഹൈക്കോടതിയെ സമീപിക്കും. കേസ് അന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിക്കും. ബലാത്സംഗം അടക്കമുള്ള ഗുരുതര വകുപ്പുകളാണ് നിവിനെതിരെ ചുമത്തിയിരിക്കുന്നത്.
കേസില്‍ നിവിനെ കൂടാതെ മറ്റ് അഞ്ച് പേര് കൂടിയുണ്ട്. കേസിന്റെ രേഖകളും വിശദാംശങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് നിവിന്‍. കേസിലെ രണ്ടാം പ്രതിയായ എകെ സുനില്‍ പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കും. യുവതിയുടെ വിശദമായ മൊഴി ഉടന്‍ രേഖപ്പെടുത്തും. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായിട്ടാണ് യുവതി പ്രതികരിച്ചത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സെപ്റ്റംബര്‍ ഒന്‍പതിന് മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും. മൊഴിപ്പകര്‍പ്പുകള്‍, റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ എടുത്തു, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെ പറ്റിയുള്ള വിവരങ്ങള്‍ ഇതിലെ കേസുകള്‍ എന്നിവയാണ് കോടതിക്ക് കൈമാറുക.
ഓഗസ്റ്റ് 22നായിരുന്നു റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു. കോടതി നിര്‍ദേശത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുന്നതാണ് ഉചിതമെന്ന് സര്‍ക്കാര്‍ നിയമോപദേശം ലഭിച്ചിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications