Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണേഷ് കുമാറിനെതിരെ തുറന്നടിച്ച് രഞ്ജിത്: പറയാന്‍ പാടില്ലാത്ത കാര്യമാണ് പറഞ്ഞത്

തിരുവനന്തപുരം: നടനും പത്തനാപുരം എം എല്‍ എയുമായ ഗണേഷ് കുമാറിന് വിമർശനവുമായി ചലച്ചിത്ര അക്കാദമി ചെയർമാന്‍ രഞ്ജിത്. പറയാന്‍ പാടില്ലാത്ത പരാമർശമാണ് മുന്‍ സിനിമാ മന്ത്രി കൂടിയായ ഗണേഷ് കുമാർ നടത്തിയതെന്നും ചലച്ചിത്ര അക്കാദമിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള വാർത്താക്കുറിപ്പില്‍ അക്കാദമി ചെയർമാന്‍ വ്യക്തമാക്കുന്നു.

ഗണേഷിന് അറിവില്ലാത്തത് കൊണ്ടോ ആരോ തെറ്റിദ്ധരിപ്പിച്ചതോ ആകാം ഇത്തരം പരാമർശത്തിന് കാരണം. കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടാൻ അക്കാദമി ഓഫിസ് സന്ദർശിക്കാമെന്നും രഞ്ജി അഭിപ്രായപ്പെട്ടു.

അക്കാദമി ചെയ്യുന്ന പതിനഞ്ചോളം

അക്കാദമി ചെയ്യുന്ന പതിനഞ്ചോളം കാര്യങ്ങളുടെ വിശദാംശങ്ങളും വാർത്താകുറിപ്പില്‍ രഞ്ജിത്ത് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നിയമസഭ പുസ്തകമേളിയിലെ സിനിമയെ കുറിച്ചുള്ള ചർച്ചയിലായിരുന്നു അക്കാദമിക്ക് നേരേയുള്ള ഗണേഷ് കുമാറിന്റെ നിശിതമായ വിമർശനം.

ഫെസ്റ്റിവൽ നടത്താനും ഫിലിം അവാർഡ്

ഫെസ്റ്റിവൽ നടത്താനും ഫിലിം അവാർഡ് കൊടുക്കാനുമുള്ള ഓഫീസ് ആയി അക്കാദമി അധഃപതിച്ചു. സിനിമയെ അടുത്തറിയാനും സിനിമയുടെ പാഠം ഉൾക്കൊള്ളാനും സഹായിക്കുന്നതാകണം അക്കാദമിയുടെ പ്രവർത്തനം. അടുത്ത തലമുറക്ക് സിനിമയെ പഠിക്കാനും റിസർച്ച് ചെയ്യാനുമുള്ള സെന്‍ററായി ചലച്ചിത്ര അക്കാദമി നിലനില്‍ക്കണമെന്നും ഗണേഷ് കുമാർ ചൂട്ടിക്കാട്ടി.

സർഗസൃഷ്ടികൾ രൂപപ്പെടുന്നതിന് ലഹരി ആവശ്യമില്ല

അതേസമയം, സർഗസൃഷ്ടികൾ രൂപപ്പെടുന്നതിന് ലഹരി ആവശ്യമില്ലെന്നും 'സിനിമയും എഴുത്തും' എന്ന ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ഗണേഷ് കുമാർ പറഞ്ഞു. ആശയം മുന്നോട്ടുവെച്ച കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എയുടെ അഭിപ്രായത്തോട് മറ്റുള്ളവരും യോജിച്ചു. സർഗാത്മകത നിറഞ്ഞ സിനിമകൾ ജനിക്കണമെങ്കിൽ ആത്യന്തികമായി വേണ്ടത് സ്വബോധത്തോടെയുള്ള ചിന്തകളാണെന്നും ഗണേഷ് കുമാർ പറഞ്ഞു.

Haie care: ശീതളപാനീയങ്ങള്‍ പതിവായി കുടിക്കാറുണ്ടോ: എങ്കില്‍ മുടിപോണ വഴിയറിയില്ല- പഠനം

 ലഹരി ഉപയോഗത്തിലൂടെ മികച്ച സിനിമയും

എന്നാൽ ലഹരി ഉപയോഗത്തിലൂടെ മികച്ച സിനിമയും അനുബന്ധ സൃഷ്ടികളുമുണ്ടാകുന്നുവെന്ന തെറ്റായ ധാരണ നിലനിൽക്കുന്നത് ദുഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയതും പുതിയതുമായ മലയാള സിനിമകൾ എക്കാലവും സൂക്ഷിക്കാൻ കഴിയുന്ന സംവിധാനം സർക്കാർ തലത്തിൽ ഉണ്ടാകണമെന്നും എം എൽ എ അഭിപ്രായപ്പെട്ടു. ഡിജിറ്റൽ കോപ്പികൾ നഷ്ടമായാൽ വീണ്ടെടുക്കുന്നതിനുള്ള സംവിധാനമുണ്ടെങ്കിൽ മാത്രമേ വരും തലമുറയ്ക്ക് എക്കാലത്തെയും സിനിമകൾ കാണാൻ സാധിക്കൂകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വതസിദ്ധമായ ശൈലിയിൽ നർമം കലർത്തിയുള്ള

സ്വതസിദ്ധമായ ശൈലിയിൽ നർമം കലർത്തിയുള്ള മണിയൻപിള്ള രാജുവിന്റെ സിനിമ- ജീവിതാനുഭവങ്ങൾ വേദിയിൽ ചിരി പടർത്തി. നല്ല സിനിമയ്ക്ക് വർഷങ്ങളെടുത്ത് തയ്യാറാക്കിയ തിരക്കഥ വേണമെന്ന് നിർബന്ധമില്ല. പലപ്പോഴും പെട്ടെന്ന് സംവിധായകന്റെ മനസ്സിൽ തോന്നുന്ന ആശയങ്ങളാണ് എക്കാലവും ഓർമ്മിക്കപ്പെടുന്ന സിനിമാ ഭാഗങ്ങളായി മാറുന്നതെന്നും മണിയൻ പിള്ള രാജു പറഞ്ഞു.

സാഹിത്യം സിനിമയിൽ നഷ്ടപ്പെടുന്നുവോ എന്ന ചോദ്യത്തിന്

സാഹിത്യം സിനിമയിൽ നഷ്ടപ്പെടുന്നുവോ എന്ന ചോദ്യത്തിന് തലമുറ വ്യത്യാസം സിനിമയിലും വന്നിട്ടുണ്ട് എന്നായിരുന്നു മറുപടി. പ്രേക്ഷകരുടെ ആസ്വാദന നിലവാരം വ്യത്യാസപ്പെട്ടത് വലിയ ഘടകമാണ്. എല്ലാ ഭാഷകളിലെയും സിനിമകളിൽ ഈ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. സിനിമയിലെ ഭാഷ, ശൈലി എന്നിവയും വ്യത്യാസപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, എക്‌സിക്യൂട്ടിവ് അംഗം ടിനി ടോം, സംവിധായകൻ വിപിൻ ദാസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മണിയൻപിള്ള രാജു എഴുതിയ 'ചിരിച്ചും ചിരിപ്പിച്ചും' എന്ന പുസ്തകം വേദിയിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പ്രകാശനം ചെയ്യുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+