രഞ്ജിത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ബോര്‍ഡ് നീക്കി; ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ സമ്മര്‍ദം
തിരുവനന്തപുരം: ബംഗാളി നടിയില്‍ നിന്നുള്ള ആരോപണത്തിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ കൈവിട്ട് സര്‍ക്കാര്‍. രഞ്ജിത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ബോര്‍ഡ് നീക്കം ചെയ്തിരിക്കുകയാണ്. ഔദ്യോഗിക വാഹനം രഞ്ജിത്തിന്റെ വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നും കൊണ്ടുപോയി.
രഞ്ജിത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇടതുകേന്ദ്രങ്ങളില്‍ നിന്നും രഞ്ജിത്തിനെ നീക്കം ചെയ്യണമെന്ന് സമ്മര്‍ദമുണ്ടായിരുന്നു. സിപിഐ നേതാക്കളും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെല്ലാം രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോര്‍ട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. രഞ്ജിത്ത് സ്ഥാനമൊഴിയണമെന്നായിരുന്നു ഇവരുടെ ആവശ്യം. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണം.
സര്‍ക്കാര്‍ നിയമപരമായ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം ഇന്ന് രാവിലെയുള്ള പ്രതികരണത്തില്‍ രഞ്ജിത്തിനെ പിന്തുണച്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. രഞ്ജിത്തിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടിക്ക് നേരിട്ടെത്തി പരാതി നല്‍കാന്‍ സാധിക്കില്ലെങ്കില്‍ ഏത് തരത്തില്‍ പരാതി സ്വീകരിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അന്വേഷണം നടത്തി ആരോപണവിധേയന്‍ കുറ്റക്കാരനെന്ന് കണ്ടാല്‍ ഒരു വിട്ടുവീഴ്ച്ചയും ഇല്ലാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് രഞ്ജിത്ത് തന്നെയാണെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
കേരളത്തില്‍ നിന്ന് ആരെങ്കിലും സഹായിച്ചാല്‍ നടപടിയുമായി മുന്നോട്ട് പോകാം. ബംഗാളില്‍ നിന്ന് കേസുമായി മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും നടി നേരത്തെ പറഞ്ഞിരുന്നു. അതേസമയം അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ രഞ്ജിത്തില്‍ കടുത്ത സമ്മര്‍ദമുണ്ട്. എല്‍ഡിഎഫില്‍ ഒരു വിഭാഗം രാജിക്കായി സമ്മര്‍ദം ചെലുത്തുന്നുണ്ട്.
അതേസമയം പരാതിയൊന്നും സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. പരാതി തന്നാല്‍ നിയമനടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. നിയമത്തിന് മുകളില്‍ ഒന്നും പറക്കില്ല. നിയമപ്രകാരമുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും രാജേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി നിലപാട് എന്താകുമെന്ന് കാത്തിരിക്കുകയാണ് എല്‍ഡിഎഫ്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും രഞ്ജിത്തിന്റെ രാജിയുണ്ടാവുക.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ നീക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തത്തിന്‍രെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. ആരോപണം ഗൗരവമുള്ളതാണെന്ന് ചലച്ചിത്ര അക്കാദമിയിലെ അംഗങ്ങളായ മനോജ കാനയും, എന്‍ അരുണും പറഞ്ഞു.












Click it and Unblock the Notifications