'ഓർക്കുമ്പോൾ നല്ല സങ്കടം തോന്നും, എന്തായാലും ആരോപണങ്ങൾ നിലയ്ക്കുന്നില്ല', സംവിധായകന്റെ കുറിപ്പ്
കൊച്ചി: ഒഴിവ് ദിവസത്തെ കളി, സെക്സി ദുർഗ പോലുളള ചിത്രങ്ങളിലൂടെ പ്രശസ്തനാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. പ്രതിഫലം നൽകാതെ താൻ സിനിമയിൽ ഒപ്പം പ്രവർത്തിച്ചവരെ ചൂഷണം ചെയ്യുകയാണ് എന്നുളള ആരോപണങ്ങൾക്ക് മറുപടി നൽകി സനൽകുമാർ ശശിധരൻ രംഗത്ത് വന്നിരിക്കുകയാണ്.
വളരെ കുറഞ്ഞ ബജറ്റിലെടുക്കുന്ന സിനിമകളിൽ ചെറിയ പ്രതിഫലത്തിനും സമ്മതിച്ചും പ്രതിഫലം വേണ്ടെന്നും പറഞ്ഞ് അവസരത്തിന് വേണ്ടി വരുന്നവർ പോലും പിന്നീട് ചൂഷണം എന്ന ആരോപണം ഉന്നയിക്കുകയാണെന്ന് സംവിധായകൻ പറയുന്നു.
ഇത് വല്ലപ്പോഴുമെന്ന് നസ്രിയ, കമന്റുമായി ദുൽഖറും റോഷനും, ക്യൂട്ട് ചിത്രങ്ങൾ

സനൽ കുമാർ ശശിധരന്റെ കുറിപ്പ് വായിക്കാം: '' ആദ്യ സിനിമയായ ഒരാൾപ്പൊക്കം മുതൽ ഇതുവരെയും എപ്പോഴും പ്രതിഭയുള്ള പുതിയ ആൾക്കാരെ ഒപ്പം നിർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അതിനു പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്, ഏറെക്കാലം സിനിമാ സ്വപ്നവുമായി നടന്നു നടന്ന് കാലുകളുടെ എല്ലുകൾ പോലും തേയ്ഞ്ഞ് തുടങ്ങിയിട്ടാണ് എനിക്ക് ഒരു സിനിമ ചെയ്യാനാവുന്നത്. നീണ്ട 15 വർഷങ്ങളുടെ നടത്തം കൊണ്ട് ഉള്ളിൽ കത്തുന്ന തീ ഒരിക്കൽ പകർത്തിക്കാണിക്കാനുള്ള അവസരം കിട്ടാത്ത മനുഷ്യരുടെ മരണവെപ്രാളം എനിക്ക് നന്നായി മനസിലാകുമായിരുന്നു.

രണ്ട്, മതിയായ സാമ്പത്തികം ഇല്ലാതെയാണ് ഇന്നും ഞാൻ സിനിമയെടുക്കുന്നത്. പുതിയ ചെറുപ്പക്കാരാവുമ്പോൾ അവർക്ക് കഴിവു പ്രകടിപ്പിക്കാനുള്ള ഒരു അവസരവുമാകും സാമ്പത്തികച്ചെലവ് കുറയ്ക്കുകയും ചെയ്യാം. പുതിയൊരു സിനിമ അനൌൺസ് ചെയ്യുമ്പോൾ തന്നെ അവസരം ചോദിച്ചുകൊണ്ടുള്ള ആളുകളുടെ ഒഴുക്ക് തുടങ്ങും. അതിൽ നിന്നും വളരെ വളരെ കുറച്ചുപേർക്ക് മാത്രമേ അവസരം നൽകാൻ ആവുകയുമുള്ളു. ആദ്യമൊക്കെ ഞാൻ കരുതിയിരുന്നത് അതിലൊരു നന്മയുണ്ടല്ലോ എന്നായിരുന്നു. പക്ഷേ ആ ചിന്ത തെറ്റാണെന്ന് വളരെ താമസിയാതെ എനിക്ക് മനസിലായി. ആദ്യ സിനിമയായ ഒരാൾപ്പൊക്കത്തിൽ ക്യാമറാമാൻ, എഡിറ്റർ, മ്യൂസിക് ഡയറക്ടർ, സൌണ്ട് റെക്കോർഡിസ്റ്റ് എന്നിവരൊക്കെ പുതിയ ആളുകളായിരുന്നു. മിക്കവാറും അഭിനേതാക്കളും പുതുമുഖങ്ങൾ തന്നെ.
എന്തൊരു സുന്ദരി! ശോഭനയെ ഇത്ര സുന്ദരിയായി കണ്ടിട്ടുണ്ടോ.. ചിത്രങ്ങൾ കണ്ടുനോക്കൂ

ഒരാൾപ്പൊക്കം ക്രൌഡ് ഫണ്ടഡ് ആയിരുന്നതുകൊണ്ട് തന്നെ എല്ലാവരോടും ആദ്യം തന്നെ പ്രതിഫലം വളരെ കുറച്ചുമാത്രമേ ഉണ്ടാകൂ എന്ന് പറഞ്ഞിരുന്നു. ആ സിനിമ ഏതാണ്ട് ഒരു വർഷത്തോളം ഒരാളും ശ്രദ്ധിക്കാതെ ഇരുട്ടിൽ ഉറങ്ങുകയായിരുന്നു. സിനിമയ്ക്ക് പണം മുടക്കിയവർ തന്നെ അത് ഒരു ഹിന്ദുത്വസിനിമയാണ് എന്ന് ആരോപിച്ചുകൊണ്ട് അതിനെ പിന്തുണയ്ക്കാൻ മടികാട്ടി മാറി നിന്നു. പിന്നീട് അതിന് ഫിപ്രസി അവാർഡും സ്റ്റേറ്റ് അവാർഡുമൊക്കെ കിട്ടിയപ്പോഴാണ് ഒരുണർവ് ഉണ്ടാകുന്നത്. അങ്ങനെയാണ് രണ്ടാമത്തെ സിനിമ ചെയ്യാൻ അവസരമുണ്ടാകുന്നതും ഒഴിവുദിവസത്തെ കളി പ്രൊഡ്യൂസ് ചെയ്യാൻ ഒരാൾ മുന്നോട്ട് വരുന്നതും.

വളരെ തുച്ഛമായ തുകയാണ് ഒഴിവുദിവസത്തെ കളിക്ക് ബജറ്റായി വാഗ്ദാനം ചെയ്തത്. എങ്കിലും ഒരാൾപ്പൊക്കം നൽകിയ പരിചയം കൊണ്ട് അതേ രീതിയിൽ നിർമാണം പൂർത്തിയാക്കാമെന്നുള്ള ആത്മവിശ്വാസം കൊണ്ട് അത് ഏറ്റെടുക്കുകയായിരുന്നു. ഇൻഡസ്ട്രി നിലവാരത്തിൽ അല്ല എങ്കിലും ചെറിയതോതിൽ എല്ലാവർക്കും പ്രതിഫലം കിട്ടുന്ന രീതിയിൽ ഒഴിവുദിവസത്തെ കളിയുടെ ബജറ്റ് നിശ്ചയിച്ചു. ഒരാൾപ്പൊക്കത്തിൽ പ്രവർത്തിച്ച ആളുകളെ തന്നെ ചേർത്ത് നിർത്തിക്കൊണ്ട് സിനിമ പൂർത്തിയാക്കി. ഒഴിവുദിവസത്തെ കളിയും ഒരാൾപ്പൊക്കത്തെപ്പോലെ ആദ്യമൊന്നും ശ്രദ്ധിക്കപ്പെടാതിരിക്കുകയും ഫിപ്രസി അവാർഡും സംസ്ഥാന അവാർഡും നേടിയതോടെ ശ്രദ്ധ നേടുകയും ചെയ്തു. അതോടെ പ്രശ്നങ്ങൾ തുടങ്ങി.

ഒരു ദിവസം രാത്രി സിനിമയുടെ വളരെ പ്രധാനപ്പെട്ട സാങ്കേതിക വിഭാഗത്തിൽ പ്രവർത്തിച്ച ഒരാൾ മദ്യപിച്ച് ലക്കുകെട്ട് എന്നെ ഫോൺ ചെയ്ത് കുറേ ചീത്ത പറഞ്ഞു. അദ്ദേഹത്തിനു നൽകിയ പ്രതിഫലം കുറഞ്ഞുപോയെന്നും പത്രങ്ങളിൽ വന്ന ഇന്റർവ്യൂകളിലും ലേഖനങ്ങളിലുമൊന്നും അദ്ദേഹത്തിന്റെ പേരില്ല എന്നുമായിരുന്നു പ്രധാന പരാതി. നിശ്ചയിച്ച ബജറ്റിനുള്ളിൽ നിന്നുമുള്ള പ്രതിഫലം നൽകിയിരുന്നു എന്നതുകൊണ്ടും ഞാനല്ല പ്രൊഡ്യൂസർ എന്നതുകൊണ്ടും വാഗ്ദാനം ചെയ്ത പ്രതിഫലം സമ്മതിച്ചുകൊണ്ടാണ് അദ്ദേഹം ജോലി ചെയ്തത് എന്നതുകൊണ്ടും പത്രങ്ങൾ അച്ചടിക്കുന്നതിൽ എനിക്ക് പങ്കില്ല എന്നതുകൊണ്ടും എനിക്ക് അതിൽ ഒന്നും ചെയ്യാനില്ല എന്ന് പറഞ്ഞു ഫോൺ വെച്ചു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മറ്റു രണ്ടുപേർ വീട്ടിൽ വന്നു. പ്രതിഫലം കൂടുതൽ നൽകണം എന്നതായിരുന്നു ആവശ്യം. പ്രൊഡ്യൂസർ പണം നൽകുന്നു എന്നതല്ലാതെ പ്രൊഡക്ഷൻ ജോലികളും ഞാൻ തന്നെയായിരുന്നു നോക്കിയിരുന്നത് എന്നതുകൊണ്ടാവണം അവരും എന്നോട് പണം ചോദിക്കുന്നത് എന്നെനിക്ക് മനസിലായി. മുടക്കുമുതൽ തിരിച്ചുകിട്ടുകപോലും ചെയ്യാത്ത സിനിമയിൽ പ്രവർത്തിച്ചവർക്ക് സിനിമ കഴിഞ്ഞ ശേഷം പണം കൂടുതൽ നൽകണമെന്ന് എങ്ങനെയാണ് പ്രൊഡ്യൂസറോട് ആവശ്യപ്പെടുക എന്ന് എനിക്ക് അറിയില്ലായിരുന്നു. അവർക്ക് ലഭിച്ച അവാർഡുകൾ ഒരു പ്രതിഫലമായി കരുതി സമാധാനിക്കണം എന്ന് ഞാൻ പറഞ്ഞപ്പോഴേക്കും അവർ ക്ഷുഭിതരായി നിങ്ങൾ ഞങ്ങളെ ചൂഷണം ചെയ്യുകയാണ് എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി.

ഈ അനുഭവങ്ങൾ മുന്നിലുള്ളതുകൊണ്ട് മൂന്നാമത്തെ സിനിമ മുതൽ കഴിയുന്നതും ആളുകളെ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചു. അപ്പോഴും പരാതി ഉയർന്നു. കൂടെ നിന്നവരെ ഒക്കെ അവഗണിക്കുന്നു എന്നതായിരുന്നു അപ്പോൾ പരാതി. ആദ്യമൊക്കെ ഇത് ബാലിശമായ ഒന്നാണെന്ന് മനസിലാക്കി തള്ളിക്കളഞ്ഞിരുന്നു. പിന്നീട് അതൊരു വലിയ പടപ്പുറപ്പാടായി മാറുന്നത് ഞാൻ കണ്ടു. നിവ് ആർട്ട് മൂവീസ് തുടരെ സിനിമകൾ പ്രൊഡ്യൂസ് ചെയ്തിരുന്നത് വളരെ തുച്ഛമായ തുകയ്ക്ക് സിനിമകൾ പൂർത്തിയായിരുന്നതുകൊണ്ടാണ്. മാസശമ്പളത്തിനായിരുന്നു ഞാൻ ജോലി ചെയ്തിരുന്നത്. ഒരു വർഷം ഒരു സിനിമ ചെയ്യും സിനിമ ചെയ്യുന്നതിനും അതിന്റെ പ്രചരണപ്രവർത്തനങ്ങൾക്കും ഓഫീസ് ചെലവുകൾക്കും എല്ലാം ചേർന്ന് ഒരു നിശ്ചിത തുക തരും. പലപ്പോഴും എല്ലാം കഴിഞ്ഞ് വീട്ടുചെലവുകൾക്ക് കൊടുക്കാൻ പോലും മതിയായ പണം ബാക്കിയുണ്ടാവുമായിരുന്നില്ല.

സെക്സി ദുർഗ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ കാര്യങ്ങൾക്ക് ഒരു മാറ്റമുണ്ടാകുമെന്ന് കരുതി. അതുണ്ടായില്ല. സെക്സി ദുർഗയ്ക്ക് ഒരു സെയിത്സ് ഏജന്റ് ഉണ്ടായിരുന്നതുകൊണ്ട് അത് ലോകത്തിന്റെ പല ഇടങ്ങളിലും മാർക്കറ്റ് ചെയ്യപ്പെട്ടു. ഏജന്റിനോട് കണക്കുകളുടെ റിപ്പോർട്ട് ചോദിച്ചു എന്നപേരിൽ എന്നെ പ്രൊഡ്യൂസറും ഏജന്റുമായുള്ള മെയിൽ ഇടപാടുകളിൽ നിന്നും ഒഴിവാക്കണമെന്ന് ഏജന്റ് ആവശ്യപ്പെട്ടതനുസരിച്ച് പ്രൊഡ്യൂസറുടെ അഭ്യർത്ഥന പ്രകാരം ഞാൻ മാറി നിന്നു. പിന്നീട് കമേഴ്സ്യൽ സിനിമയിലെ അഭിനേതാക്കൾ എന്റെ സിനിമയിൽ സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ചപ്പോഴും നിർമാണവും അവർ ഏറ്റെടുത്തുകൊള്ളാം എന്ന് സൂചിപ്പിച്ചപ്പോഴും ഇൻഡിപ്പെൻഡന്റ് സിനിമ എന്ന ആശയത്തിൽ മുറുകെ പിടിച്ചതുകൊണ്ട് കുറഞ്ഞ ചെലവിൽ കഴിയുന്നത്ര പുതുമുഖങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോകാനാണ് ഞാൻ ശ്രമിച്ചത്.

ഇപ്പോഴും എന്റെ സിനിമകൾക്ക് മാർക്കറ്റ് വാല്യു ഉണ്ടായിട്ടില്ല എന്നതുകൊണ്ട് വലിയ ചെലവു വരുന്ന സിനിമകൾ ചെയ്യാൻ എനിക്ക് ധൈര്യമില്ല. പക്ഷേ അവസരം മാത്രം മതി എന്നൊക്കെ പറഞ്ഞുകൊണ്ട് മുന്നോട്ട് വരുന്ന പലരും സിനിമ കഴിയുമ്പോൾ അത് ഏതെങ്കിലും വിധത്തിൽ ശ്രദ്ധിക്കപ്പെട്ടാൽ ഭാവം മാറുന്നത് കാണാം. ഇക്കഴിഞ്ഞ ദിവസവും ഒരു പുതുമുഖ പ്രതിഭ എന്നോട് നിങ്ങൾ ഞങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു എന്ന് പറഞ്ഞു. വളരെ സന്തോഷം തോന്നി. സിനിമ തുടങ്ങുന്നതിനു മുൻപ് ഞാൻ അദ്ദേഹത്തോട് എത്രയാണ് പ്രതിഫലമായി വേണ്ടതെന്ന് ചോദിച്ചപ്പോൾ അയ്യോ ചേട്ടാ അങ്ങനെയൊന്നുമില്ല അവസരം തരുന്നത് തന്നെ വലിയ കാര്യമാണ് എന്ന് പറഞ്ഞ അദ്ദേഹത്തിന് എന്നെ ചൂഷകനെന്ന് വിളിക്കാനെങ്കിലും അവസരമുണ്ടാക്കിക്കൊടുക്കാൻ എനിക്ക് കഴിഞ്ഞല്ലോ!

ന്നോ രണ്ടോ സിനിമകളിൽ കൂടെ നിന്നു എന്ന പരിചയത്തിൽ എന്നെക്കുറിച്ച് ആധികാരികമായി വിധിപ്രസ്താവം നടത്താൻ കഴിയുന്ന രീതിയിൽ പുതുമുഖ പ്രതിഭകൾ ബഹുമുഖ പ്രതിഭകളായി വളരുന്നതിൽ വളരെ അഭിമാനം തോന്നുന്നു. ഇപ്പോഴും എല്ലാ ദിവസവും രണ്ട് മെസേജുകളെങ്കിലും വരും 'ചേട്ടാ സിനിമ സ്വപ്നം കണ്ട് നടന്നു തളർന്നു. ഒരവസരം തരൂ’ എന്നൊക്കെ വിലപിച്ചുകൊണ്ട്. എല്ലാം കാപട്യമാണെന്ന് എഴുതിത്തള്ളാൻ എനിക്ക് മനസുവരാത്തത് ഞാനും ഒരുകാലത്ത് ഇതേ വിലാപം എത്രയോ ഇടങ്ങളിൽ ആവർത്തിച്ചിട്ടുള്ളതു കൊണ്ടാണ്. ഓർക്കുമ്പോൾ നല്ല സങ്കടം തോന്നും. എന്തായാലും ആരോപണങ്ങൾ നിലയ്ക്കുന്നില്ല ആരെയെങ്കിലുമൊക്കെ ചൂഷണം ചെയ്ത് കുറച്ച് പണമെങ്കിലും ഉണ്ടാക്കിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചും പോകും''.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില് കുഞ്ഞാലിക്കുട്ടിയെ കാണാന് തുടങ്ങിയതാ'; സബാഹ് രണ്ടുംകല്പ്പിച്ച്, കണക്കുകള് അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications