കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവ്യ സ്ത്രീയല്ലേ, എന്തെല്ലാം അനാവശ്യങ്ങളാണ് അവര്‍ പറഞ്ഞത്.... പ്രമുഖയ്‌ക്കെതിരെ ശാന്തിവിള ദിനേശ്

Google Oneindia Malayalam News

യുട്യൂബ് ചാനലിലെ ഒരു വീഡിയോയിലെ തനിക്ക് വന്ന കേസിനെ കുറിച്ച് പറഞ്ഞതില്‍ താന്‍ വലിയ ഭീഷണി നേരിടുന്നതായി സംവിധായകനും നിര്‍മാതാവുമായ ശാന്തിവിള ദിനേശ്. താന്‍ ആ കേസിനെ കുറിച്ചൊന്ന് ഒരു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരിയായ ആ സ്ത്രീ തന്നെ വിളിച്ചെന്നും, അവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയാണെന്നും അറിയിച്ചു.

'ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പോകുന്നില്ല', അതിജീവിതയെ തുറന്ന കോടതിയിൽ വിസ്തരിക്കട്ടെയെന്ന് ജോർജ് ജോസഫ്

ജാമ്യത്തില്‍ കഴിയുന്ന ഒരാള്‍ ഇത്തരത്തില്‍ കേസിനെ കുറിച്ച് പറയാന്‍ പാടില്ലെന്നും, അത് ലംഘിച്ചതിനാണ് പരാതിയെന്നും അവര്‍ പറഞ്ഞു. ശരിക്കും താന്‍ പരിഭ്രമിച്ച് പോയെന്നും, അതോടൊപ്പം അവരോട് വലിയ പുച്ഛം തോന്നിയെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ലൈറ്റ്‌സ് ആക്ഷന്‍ ക്യാമറ എന്ന തന്റെ ചാനലിലൂടെയായിരുന്നു ശാന്തിവിളയുടെ പ്രതികരണം.

1

ഈ അഭിമുഖം വന്നതിന് ശേഷം പരാതിക്കാരി എനിക്ക് വാട്‌സ്ആപ്പില്‍ മെസേജിട്ടു. നിങ്ങള്‍ വീണ്ടും എന്നെ അപമാനിച്ചു എന്ന് പറഞ്ഞു. മുന്‍കൂര്‍ ജാമ്യം നേടി നില്‍ക്കുകയല്ലേ എന്ന് ചോദിച്ചു. കോടതിയില്‍ നിന്ന് കിട്ടിയ ജാമ്യവ്യവസ്ഥകള്‍ വായിച്ചില്ലേ എന്നും, വീണ്ടും അകത്താവുമെന്നും പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുകയാണെന്നും പറഞ്ഞു. അതിന്റെ കോപ്പിയും അയച്ചു. ഞാന്‍ ആകെ അതിശയിച്ചു പോയി. ഞാന്‍ ഇവരെ ഒന്നും പറഞ്ഞിട്ടില്ല. പലരും എന്നെ പിന്നീട് വിളിച്ചു. ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞു. അവര്‍ക്കെല്ലാം ഇവര്‍ മെസേജ് അയച്ചിട്ടുണ്ട്. ഞാന്‍ അവരെ പറ്റി ഒന്നും പറയാതെ എന്തിനാണ് കേസ് കൊടുക്കുമെന്ന് പറയുന്നത്.

2

ശരിക്കും നിരാശ തോന്നിയെന്ന് ശാന്തിവിള ദിനേശ് പറയുന്നു. അവര് പോലീസ് സ്‌റ്റേഷനില്‍ കേസ് കൊടുക്കില്ല. മുഖ്യമന്ത്രിക്ക് മാത്രമേ കേസ് കൊടുക്കൂ. അവരെ പരിചയമുള്ളവരെല്ലാം ഇപ്പോള്‍ മുഖ്യമന്ത്രിക്കാണ് കേസ് കൊടുക്കുന്നത്. കെജി ജോര്‍ജിന്റെ ഭാര്യ എനിക്കെതിരെ പരാതി കൊടുത്തതും മുഖ്യമന്ത്രിക്കാണ്. ദിലീപ് കേസിലെ അതിജീവിത കേസ് കൊടുത്തതും മുഖ്യമന്ത്രിക്ക് തന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പോകുമ്പോള്‍ ഡിജിപി അത് സീരിയസായി എടുക്കും. വേഗം അന്വേഷിക്കാനും പറയും. പോലീസ് ഇത് അന്വേഷിച്ച്, വേണ്ടാത്ത വകുപ്പുകള്‍ ചുമത്തുമെന്നാണ് ഇവര്‍ കരുതുന്നത്. അതില്‍ തനിക്ക് പ്രശ്‌നങ്ങളില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

3

പിന്നീട് അവരെനിക്ക് ഒരുപാട് വോയ്‌സ് മെസേജ് അയച്ചു. ശരിക്കും അവരത് ചെയ്യാന്‍ പാടില്ല. അതെനിക്കുള്ള തെളിവാകും. ഞാനൊരിക്കലും അതൊരു പരാതിയാക്കില്ല. പരദൂഷണം പറഞ്ഞ് ആസ്വദിച്ച്, അതിലെ വരുമാനം കൊണ്ടല്ലേടാ നീ ജീവിക്കുന്നത് എന്നായിരുന്നു അവര്‍ ആ വോയ്‌സ് ക്ലിപ്പില്‍ ചോദിച്ചത്. ഒരാളെ കുറിച്ച് ഞാന്‍ ഇന്ന് വരെ പരദൂഷണം പറഞ്ഞിട്ടില്ല. ഈ പറയുന്ന പരാതിക്കാരി കാവ്യാ മാധവനേ കുറിച്ച് എന്തെല്ലാം അനാവശ്യങ്ങളാണ് പറഞ്ഞത്. അവരെന്താ സ്ത്രീയല്ലേ. ഇവര്‍ ചാനലില്‍ കയറിയിരുന്ന് എന്തെല്ലാമാണ് പറയുന്നത്. അവര്‍ക്ക് കണ്ണീരും കരച്ചിലും ഇല്ലേ. അവര്‍ പറഞ്ഞതൊന്നും പരദൂഷണത്തിന്റെ പട്ടികയില്‍ വരില്ലേ എന്ന് ശാന്തിവിള ചോദിക്കുന്നു.

4

36 വര്‍ഷം സിനിമയില്‍ നിന്നവനാണ് ഞാന്‍. എന്നോട് പണിയെടുത്ത് ജീവിക്കടോ എന്ന് അവര്‍ പറയുന്നു. ഇന്നേ വരെ ആരുടെ കൈയ്യില്‍ നിന്നും ഞാന്‍ പണം വാങ്ങിയിട്ടില്ല. ഏതെങ്കിലുമൊരു സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പോടോ എന്നെല്ലാമാണ് അവര്‍ എന്നോട് പറഞ്ഞത്. ഒരു പണവുമില്ലാതെ നീ എങ്ങനെ ജീവിക്കുന്നു എന്നെല്ലാമാണ് ആ പരാതിക്കാരി എന്നോട് ചോദിച്ചു. എനിക്ക് 200 രൂപയുണ്ടെങ്കില്‍ ജീവിക്കാനറിയാം എന്ന് ഞാന്‍ പറഞ്ഞു. എന്നെ വേദനിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ഈ വീഡിയോയില്‍ നിന്ന് കിട്ടുന്ന കാശ് കൊണ്ട് ജീവിച്ചാല്‍ നീ ഗുണം പിടിക്കില്ല എന്ന് വരെ പറഞ്ഞു. തന്റെ അന്ത്യം ദയനീയമായിരിക്കും എന്നും അവര്‍ പറഞ്ഞിട്ടുണ്ടെന്നും ശാന്തിവിള വെളിപ്പെടുത്തി.

5

തനിക്ക് സിനിമയില്ല, സീരിയലില്ല, പിന്നെങ്ങിനാഡോ ജീവിക്കുന്നതെന്ന ചോദ്യവും ആ വോയ്‌സ് ക്ലിപ്പിലുണ്ടായിരുന്നു. എന്നോട് ചോദിച്ചയാള്‍ ഇപ്പോള്‍ പണിയില്ലാതെ നടക്കുകയാണ്. ദിലീപിനെതിരെ നില്‍ക്കുന്നവരെല്ലാം ഇപ്പോള്‍ ഒരു ഗ്യാങാണ്. ഞാന്‍ തീര്‍ച്ചയായും മുഖ്യമന്ത്രിക്കെതിരെ പരാതി കൊടുക്കും. കാരണം ഇവര്‍ ഗുണ്ടകളുമൊക്കെയായിട്ടാണ് നടക്കുന്നത്. അതായിരിക്കും എന്റെ അന്ത്യം ദയനീയമായിരിക്കുമെന്ന് പറഞ്ഞത്. വിജയകുമാര്‍ എന്ന് പറയുന്നവരെ ഇവര്‍ ആക്രമിച്ചത് കണ്ടാല്‍ അറിയാം. എന്റെ ചാനലില്‍ പല വിവാദ വിഷയങ്ങളൊന്നും വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. നമുക്ക് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

'രാഹുല്‍ ഗാന്ധി ഒരു ലക്ഷം കമ്മീഷന്‍ നല്‍കിയതില്‍ തെളിവുണ്ട്'; പറഞ്ഞത് പലവട്ടം തിരുത്തി, ഇഡി പൂട്ടും!!'രാഹുല്‍ ഗാന്ധി ഒരു ലക്ഷം കമ്മീഷന്‍ നല്‍കിയതില്‍ തെളിവുണ്ട്'; പറഞ്ഞത് പലവട്ടം തിരുത്തി, ഇഡി പൂട്ടും!!

English summary
director santhivila dinesh reveals complainant of old case send voice clip to him, his remarks viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X