ഇന്ദ്രൻസേട്ടന്റെ സ്ഥാനത്ത് ഞാനാണെങ്കിൽ ആ അവാർഡ് തിരിച്ച് കൊടുത്ത് പ്രതിഷേധിച്ചേനെ: സംവിധായകന്‍
തിരുവനന്തപുരം: സംസ്കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവന്റെ ബോഡി ഷെയിമിങ് പരാമർശത്തില്‍ വിവിധ കോണുകളില്‍ നിന്നും അദ്ദേഹത്തിനെതിരെ വിമർശനം ഉയരുമ്പോഴും തനിക്ക് അതില്‍ ഒരുവിഷമവും ഇല്ലെന്നായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. നമ്മുടെ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ലെന്നത് സത്യമാണ്. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. ഉള്ളത് ഉള്ളത് പോലെ പറയുന്ന ആളാണ് ഞാന്‍. മന്ത്രി പറഞ്ഞതില്‍ എനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ലെന്നുമായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. താരത്തിന്റെ ഈ പ്രതികരണം അദ്ദേഹത്തിന്റെ പതിവ് ശൈലിയായി കണക്കാക്കുകമ്പോഴും മന്ത്രിയുടെ പരാമർശത്തെ അത്ര ലാഘവത്തോടെ കാണാന്‍ കഴിയില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

ഇന്ദ്രൻസേട്ടൻ്റെ സ്ഥാനത്ത് ഞാനാണെങ്കിൽ ആ സംസ്ഥാന അവാർഡ് തിരിച്ച് കൊടുത്ത് പ്രതിഷേധിച്ചേനെയെന്നാണ് സംവിധായകന്‍ വിസി അഭിലാഷ് അഭിപ്രായപ്പെടുന്നത്. സംസ്കാരിക വകുപ്പിൻ്റെ ചുമതലയിൽ നിന്ന് വി എൻ വാസവനെ ഒഴിവാക്കണമെന്നും സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഇന്ദ്രൻസിനോട് മാപ്പ് പറയുകയണമെന്നും വിസി അഭിലാഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്ദ്രൻസേട്ടൻ്റെ സ്ഥാനത്ത് ഞാനാണെങ്കിൽ ആ സംസ്ഥാന അവാർഡ് തിരിച്ച് കൊടുത്ത് പ്രതിഷേധിച്ചേനെ. ഇന്ദ്രൻസ് സംസ്ഥാന അവാർഡല്ല, ദേശീയ അവാർഡോ ഓസ്കാറോ നേടിയാൽ പോലും ചിലരുടെ മനസ്സിലിരുപ്പ് മാറാൻ പോകുന്നുമില്ല. 2018 ലെ iffk യിൽ നിന്ന് ആളൊരുക്കം ഒഴിവാക്കിയ കാലം. ചലച്ചിത്ര അക്കാദമിയിലെ ഒരു ആസ്ഥാന പണ്ഡിതനോട് ഞാൻ പരിഭവം പറഞ്ഞപ്പോൾ പുള്ളി എന്നോട് ചോദിച്ചു. "ഞങ്ങള് ഇന്ദ്രൻസിന് സംസ്ഥാന അവാർഡ് കൊടുത്തില്ലേ?"

പിന്നീട് ഇതേ വാചകം അന്നത്തെ സംസ്കാരിക വകുപ്പ് മന്ത്രിയും ഒരു പ്രസ്സ് മീറ്റിൽ ആവർത്തിക്കുന്നുണ്ട്. എന്ത് കാരണത്താലാണോ ഈ ചോദ്യത്തിലെ തെറ്റ് ആ രണ്ടു പേർക്കും മനസ്സിലാവാത്തത് അതേ കാരണം തന്നെയാണ് ഇപ്പോഴത്തെ സംസ്കാരിക വകുപ്പ് മന്ത്രിയുടെയും അന്ത:സത്ത!
Egg Yolk for Hair: മുടി തഴച്ച് വളരണോ.. എടുക്കൂ ഒരു മുട്ടയുടെ മഞ്ഞക്കരു: കാണാം അത്ഭുത മാറ്റങ്ങള്‍

ഇന്ദ്രൻസേട്ടൻ ഇതിലൊന്നും ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞാലും മേൽപ്പറഞ്ഞ തരം അന്ത:സത്തകൾ റദ്ദ് ചെയ്യപ്പെടുന്നില്ലല്ലോ. ആയതിനാൽ സംസ്ഥാന മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളത്, ദയവായി സംസ്കാരിക വകുപ്പിൻ്റെ ചുമതലയിൽ നിന്ന് വി.എൻ.വാസവനെ ഒഴിവാക്കണം. ഒപ്പം സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഇന്ദ്രൻസിനോട് മാപ്പ് പറയുകയും വേണം.- വിസി അഭിലാഷ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം നിയമസഭയില്‍ കോണ്‍ഗ്രസിനെ വിമർശിക്കുന്നതിനായിരുന്നു വിവാദമായ ഉപമ മന്ത്രി ഉപയോഗിച്ചത്. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ വിമർശനം.

മന്ത്രിയുടെ പരാമർശം ബോഡിഷെയിമിങ് ആണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒടുവില്‍ മന്ത്രിയുടെ ആവശ്യത്തെ തുടർന്ന് വിവാദ പരാമർശം സഭാരേഖയില്‍ നിന്ന് ഒഴിവാക്കിയായതി വ്യക്തമാക്കി സ്പീക്കറും രംഗത്തെത്തി.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications