വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന അദ്ധ്യക്ഷനായി സംവിധായകന്‍ വിജി തമ്പിയെ തിരഞ്ഞെടുത്തു
കൊച്ചി: സംവിധായകന്‍ വിജി തമ്പിയെ വിശ്വഹിന്ദു പരിഷത്ത് ( വി എച്ച് പി) സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. ഹരിയാനയിലെ ഫരീദാബാദിൽ ഇന്നലെ സമാപിച്ച വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തിൽ വച്ച് അന്താരാഷ്ട്ര സെക്രട്ടറി ജനറൽ മാലിന്ത് എസ് പരാന്തേയാണ് വിജി തമ്പിയെ സംഘടനയുടെ കേരളത്തിന്‍റെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. ബിആര്‍ ബലരാമനായിരുന്നു ഇതുവരെ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍. അധ്യക്ഷസ്ഥാനം ഒഴിഞ്ഞെങ്കിലും സദസ്യനായി സംഘടനാ നേതൃത്വത്തില്‍ ബിനആര്‍ ബലരാമന്‍ തുടരും.
ജൂലൈ ഏഴിന് തുടങ്ങിയ സമ്മേളനം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. സംഘടനയുടെ പുതിയ ദേശീയ അധ്യക്ഷനായി ഓർത്തോപീഡിക് സർജനും പത്മശ്രീ ജേതാവുമായ രബീന്ദ്ര നരേൻ സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. മെഡിക്കല്‍ സയന്‍സ് രംഗത്തെ സമഗ്ര സംഭാവനകള്‍ മാനിച്ചായിരുന്നു ഇദ്ദേഹത്തിന് 2010 ല്‍ പത്മശ്രീ ലഭിച്ചത്. ബീഹാർ സ്വദേശിയായ രബീന്ദ്ര നരേൻ സിംഗ് ഇതുവരെ വി എച്ച് പി വൈസ് പ്രസിഡന്റായിരുന്നു.

ഒരേ സമയം രണ്ട് പ്രണയം, രണ്ട് പ്രമുഖ നടിമാര്‍, അക്ഷയ് കുമാര്‍ തന്നെ ചതിച്ചു, ശില്‍പ ഷെട്ടി പറഞ്ഞത്
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായ വിജി തമ്പി ക്ഷേത്ര സംരക്ഷ സമിതി സംസ്ഥാന ഉപദേഷ്ടാവുമാണ്. മലയാളത്തില്‍ മുപ്പതോളം സിനിമകള്‍ വിജി തമ്പി സംവിധാനം ചെയ്തിട്ടുണ്ട്. ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് , വിറ്റ്നസ് , ന്യൂ ഇയർ , കാലാൾപ്പട , നന്മ നിറഞ്ഞവൻ ശ്രീനിവാസൻ , നഗരങ്ങളിൽ ചെന്ന് രാപാർക്കാം , മറുപുറം , പണ്ട് പണ്ടൊരു രാജകുമാരി , കുണുക്കിട്ട കോഴി, തിരുത്തൽവാദി , സൂര്യമാനസം , ജേർണലിസ്റ്റ്, കുടുംബകോടതി, നാടകമേ ഉലകം, നാടോടി മന്നൻ, ബഡാ ദോസ്ത്, കൃത്യം തുടങ്ങിയവയാണ് വിജി സമ്പിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രധാന മലയാള സിനിമകള്‍
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി : വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications