ബഹുമാന്യനായ സെബാസ്റ്റ്യന്‍ പോള്‍ നിങ്ങളെപ്പറ്റി ഒരു മതിപ്പും ഇല്ല;മറുപടിയുമായി വിനയന്റെ ഭാര്യ
ബഹുമാന്യനായ സെബാസ്റ്റ്യന്‍ പോള്‍ നിങ്ങളെപ്പറ്റി ഒരു മതിപ്പും ഇല്ല;മറുപടിയുമായി വിനയന്റെ ഭാര്യ
മാധ്യമ പ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിനെതിരെ സംവിധായകന്‍ വിനയന്റെ ഭാര്യ നീന വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്. മനോരമ ന്യൂസിലെ നേരെ ചൊവ്വോയില്‍ സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞ കാര്യങ്ങളെ വിമര്‍ശിച്ചാണ് നീന രംഗത്തെത്തിയിരിക്കുന്നത്.
സെബാസ്റ്റ്യന്‍ പോളിന് ഒര തുറന്ന കത്ത് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് നീനയുടെ പോസ്റ്റ്്. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിനിടെ വിനയന്‍ നടത്തിയ പരാമര്‍ശങ്ങളാണ് ദിലീപിനെ പിന്തുണയ്ക്കാന്‍ കാരണമായി സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞത്. ഇതിനുള്ള മറുപടി കൂടിയാണ് നീനയുടെ പോസ്റ്റ്്.

ഉഴവൂർ വിജയന്റെ മരണത്തിൽ അന്വേഷണം; തോമസ് ചാണ്ടിയുടെ വിശ്വസ്തനെ പ്രതിയാക്കാൻ നിർദേശം, കുടുങ്ങും!
ഓണ്‍ലൈന്‍ പത്രത്തില്‍ താങ്കളുടെ ഏറെ വിവാദമായ ആ പ്രസ്താവന എഴുതാന്‍ കാരണമായി പറഞ്ഞത് വിനയന്റെ വാക്കുകളാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു. സ്വന്തം മകനാണെങ്കില്‍ പോലും ജയിലില്‍ കിടന്നാല്‍ പോയി കാണില്ലെന്നാണ് വിനയന്‍ പറഞ്ഞെന്നാണ് സെബാസ്റ്റ്യന്‍പോള്‍ ചൂണ്ടിക്കാട്ടിയരുന്നു. എന്നാല്‍ അങ്ങനെയല്ല വിനയന്‍ പറഞ്ഞതെന്ന് നീന ഓര്‍മപ്പെടുത്തുന്നു.
ഇതുപോലൊരു മോശം കേസില്‍പ്പെട്ട് സ്വന്തം മകനാണ് ജയിലില്‍ കിടക്കുന്നതെങ്കില്‍ പോയി കാണില്ലെന്നാണ് വിനയന്‍ പറഞ്ഞതെന്ന് നീന പറയുന്നു. മനോരമ ചാനലിലെ അഭിമുഖത്തിനിടെ ആക്രമിക്കപ്പെട്ട നടിക്കനുകൂലമായി ഒരു വാക്കു പോലും പറയാതെയും തടവുകാരുടെ അവകാശത്തെപ്പറ്റി വാതോരതെ സംസാരിക്കുകയും ചെയ്ത സെബാസ്റ്റ്യന്‍ പോളിനെപ്പറ്റി ഇപ്പോള്‍ ഒരു മതിപ്പും തോന്നുന്നില്ലെന്ന് നീന.
നീന വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.................












Click it and Unblock the Notifications