ഇതാണ് ആ സ്റ്റൈലന്‍ സബ് കലക്ടർ: ആല്‍ഫ്രഡ്, സമാധി വിവാദം സമാധനത്തോടെ കൈകാര്യം ചെയ്തു; കൈയ്യടി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളിലൂടെ ശ്രദ്ധേയനായി മാറിരിക്കുകയാണ് തിരുവനന്തപുരം സബ് കളക്ടർ. ചെറിയ പ്രായമാണെങ്കിലും ഗോപന്‍സ്വാമിയുടെ കുടുംബത്തോടെ സംസാരിക്കുന്നതിലും മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലുമെല്ലാം അദ്ദേഹം സ്വീകരിച്ച പക്വത സോഷ്യല്‍ മീഡിയയില്‍ ചർച്ചാ വിഷയമാണ്. 'ഈ ചുള്ളൻ കലക്ടറെ പുറത്തെത്തിക്കാൻ സഹായിച്ച സമാധിക്ക് നന്ദി, നല്ല സ്റ്റൈലന്‍ കളക്ടർ, അതുപോലെ നല്ല സ്റ്റൈലന്‍ ഇടപെടല്‍' എന്നൊക്കെയാണ് കല്ലറപൊളിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകള്‍ക്ക് ഇടയില്‍ സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റ്.
കണ്ണൂർ ജില്ലക്കാരനായ ആല്‍ഫ്രഡ് ഒ വിയാണ് സൈബർ ലോകത്ത് ചർച്ചാ വിഷയമായിരിക്കുന്ന ആ തിരുവനന്തപുരം സബ് കളക്ടർ. 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ആല്‍ഫ്രഡ് നേരത്തെ പാലക്കാട് അസിസ്റ്റന്റ് കളക്ടറായിരുന്നു. തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് ഇദ്ദേഹം സിവില്‍ സർവ്വീസ് പരീക്ഷയില്‍ മികച്ച വിജയം നേടുന്നത്. 57-ാം റാങ്കായിരുന്നു അന്ന് സ്വന്തമാക്കിയത്. ആദ്യ ശ്രമത്തിൽ മെയിൻസ് പരീക്ഷ പാസാകാൻ സാധിച്ചില്ലെങ്കിലും കഠിനാധ്വാനം തുടർന്നു. രണ്ടാം ശ്രമത്തിൽ 310-ാം റാങ്ക് നേടിയ ആൽഫ്രഡിന് ഇന്ത്യന്‍ പോസ്റ്റല്‍ സർവ്വീസും ലഭിച്ചിരുന്നു.

ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിൽ നിന്നാണ് ആല്‍ഫ്രഡ് കംപ്യൂട്ടർ സയന്‍സില്‍ ബിരുദപഠനം പൂർത്തിയാക്കുന്നത്. പഠനശേഷം ഡല്‍ഹിയില്‍ ഒരു വർഷത്തോളം സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തു. ബിരുദ പഠന കാലത്ത് തന്നെ സിവില്‍ സർവ്വീസിനെക്കുറിച്ചുള്ള ചിന്ത മനസ്സിലുണ്ടായിരുന്നു. പഠനത്തില്‍ പൂർണ്ണമായും ശ്രദ്ധകേന്ദ്രീകരിച്ചപ്പോഴും ഇഷ്ട വിനോദങ്ങളായ സിനിമ കാണാനും ടർഫില്‍ ഫുട്ബോള്‍ കളിക്കാനുമൊക്കെ ആല്‍ഫ്രഡ് സമയം കണ്ടെത്തിയിരുന്നു.
അതേസമയം, ഗോപന്‍സ്വാമിയുടെ വിവാദ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചാണ് പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയാക്കിയത്. മരണ കാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്ന് ഫോറൻസിക് സംഘം അറിയിച്ചു.
മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. എന്നാൽ ആന്തരികാവയവങ്ങളുടെ രാസ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം കൃത്യമായി പറയാന്‍ സാധിക്കുകയുള്ളുവെന്നും ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. പ്രധാനമായും ശ്വാസകോശത്തില്‍ നിന്നും ശേഖരിച്ച സാമ്പിളിന്റെ ഫലത്തിനായാണ് കാത്തിരിക്കുന്നത്. ഈ ഫലത്തെ ആശ്രയിച്ചായിരിക്കും മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താനാകുക.
Recommended Video

-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications