ബിജെപി-ബിഡിജെഎസ് സഖ്യം പൊളിയുന്നു: അവഗണന സഹിച്ചും ഇനിയും തുടരാനാവില്ലെന്ന് ഒരു വിഭാഗം
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ തന്നെ എന്‍ഡിഎ മുന്നണിയില്‍ അസംതൃപ്തികള്‍ രൂപപ്പെട്ടിരുന്നു. മുന്നണിക്ക് സംസ്ഥാനത്ത് ആകെയുണ്ടായ സീറ്റ് നഷ്ടമായതിന് പിന്നാലെ വോട്ട് വിഹിതം വലിയ തോതില്‍ കുറയുകയും ചെയ്തു. വോട്ട് വിഹിതം കുറഞ്ഞതില്‍ ബിജെപി നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് വലിയ തോതില്‍ ഇരയാവേണ്ടി വന്നത് മുന്നണിയിലെ പ്രധാന സഖ്യകക്ഷികളായ ബിഡിജെഎസ് ആയിരുന്നു.
ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരം വിമര്‍ശനങ്ങള്‍. ഇതിന് പിന്നാലെ ബിഡിജെഎസ് മുന്നണി വിടണമെന്ന ആവശ്യം പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ അതേ ആവശ്യം വീണ്ടും ബിഡിജെഎസില്‍ സജീവമായിരിക്കുകയാണ്.
പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍

മുന്നണിയില്‍ പരിഗണന ലഭിക്കുന്നില്ലെന്ന നേരത്തെ നിരവധി തവണ ഉന്നയിച്ച വിഷയമാണ് പാര്‍ട്ടിയില്‍ വീണ്ടും അതൃപ്തിക്ക് ഇടയാക്കിയിരിക്കുന്നത്. വാഗ്ദാനം ചെയ്യപ്പെട്ട പല പദവികളും ഇതുവരെ ലഭിച്ചില്ല. മാത്രവുമല്ല തോല്‍വിയെ തുടര്‍ന്ന് ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നും അനാവശ്യമായ പഴിചാരലുകളും ഉണ്ടായി. ഈ സാഹചര്യത്തില്‍ ഇനിയും മുന്നണിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കേരളത്തിലെ വിഷയം ബിജെപി ദേശീയ നേതൃത്വത്തെ ഉള്‍പ്പെട നേരിട്ട് പലതവണ അറിയിച്ചിട്ടും നിലപാടില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. അത് പാര്‍ട്ടിയോടുള്ള കടുത്ത അനീതിയാണ്. രാജ്യസഭാംഗത്വം, കോര്പറേഷന് - ബോര്‍ഡ് ഭാരവാഹിത്വങ്ങള്‍ ഉള്‍പ്പെടെയുള്ളവ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും പൂര്‍ണ്ണ തോതില്‍ പാര്‍ട്ടിക്ക് ലഭിച്ചില്ല.

അതൃപ്തി ശക്തമാക്കിയോടെ ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ഡല്‍ഹിയിലേക്ക് വിളിച്ച് ചര്‍ച്ചയും നടത്തിയിരുന്നു. എന്നിട്ടും വ്യക്തമായ ഉറപ്പുകള്‍ നല്കാന് നേതൃത്വം തയ്യാറായില്ല. ദേശീയ അധ്യക്ഷനുൾപ്പെടെ കേരളത്തിലേക്ക് ഉടൻ വരുന്നുണ്ടെന്നും കാര്യങ്ങല്‍ വിശദമായി അവിടെ ചർച്ച ചെയ്യാമെന്നുള്ള നിലപാടാണ് ബിഎല്‍ സന്തോഷ് സ്വീകരിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും പാര്‍ട്ടിക്ക് ബിജെപിയില്‍ നിന്നും അവഹേളനങ്ങള്‍ നേരിടേണ്ടി വന്നു. കൊടുങ്ങല്ലൂരുള്പ്പെടെ കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച പ്രധാനപ്പെട്ട സീറ്റുകള്‍ യാതൊരു ചര്‍ച്ചയും കൂടാതെ പിടിച്ചെടുത്തു. വർക്കലയിൽ ബിജെപിക്കാർ തുഷാറിനെതിരെ പ്രകടനം നടത്തിയതും ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ അതൃപ്തി ശക്തമാക്കി.
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍
Recommended Video
-
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications