എന്‍സിപിയില്‍ പിസി ചാക്കോയ്ക്ക് എതിരെ അതൃപ്തി ശക്തം: പാര്‍ട്ടി വിട്ട് നേതാവ്
എറണാകുളം: എന്‍സിപിയില്‍ സംസ്ഥാന പ്രസിഡന്‍റ് പിസി ചാക്കോയ്ക്കെതിരെ അതൃപ്തി. കോണ്‍ഗ്രസില്‍ നിന്നും പാര്‍ട്ടിയിലേക്ക് എത്തി മാസങ്ങള്‍ക്കുള്ളില്‍ അധ്യക്ഷ സ്ഥാനത്ത് എത്തിയ പിസി ചാക്കോ പല തീരുമാനങ്ങളും ഏകപക്ഷീയമായ സ്വീകരിക്കുന്നുവെന്ന ആരോപണം പാര്‍ട്ടിയില്‍ ഏറെ നാളായുണ്ട്. പല നേതാക്കളും പാര്‍ട്ടി വേദികളില്‍ ഈ ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഈ അതൃപ്തി പരസ്യമാക്കി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരിക്കുകയാണ് എന്‍സിപി എറണാകുളം ബ്ലോക്ക് പ്രസിഡന്‍റ് വി രാംകുമാര്‍.
ആരാധകര്‍ നിലത്ത് നിര്‍ത്തിയില്ല: ഒടുവില്‍ മണിക്കുട്ടനേയും ഉള്‍പ്പെടുത്തി നവരസയുടെ ട്രെയ്‍ലര്‍
പിസി ചാക്കോ തന്റെ ഇഷ്ടക്കാരെ പാര്‍ട്ടിയിലേക്ക് തിരികെ കയറ്റുകയാണ്. ഇതിലൂടെ കാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ പ്രവര്‍ത്തകരെ തഴയുകയും ഇല്ലാത്ത വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പുറത്താക്കുകയുമാണ്. ഇതില്‍ പ്രതിഷേധിച്ചാണ് രാംകുമാറിന്റെ രാജി. പാര്‍ട്ടിയിലെ ടിപി പീതാംബരന്‍ പക്ഷ നേതാവ് കൂടിയാണ് രാംകുമാര്‍. പിസി ചാക്കോയുടെ നിലവിലെ സമീപനത്തില്‍ അതൃപ്തിയുള്ള പല നേതാക്കളും ഇത്തരത്തില്‍ പുറത്ത് വരുമെന്ന സൂചനയും ചിലര്‍ പങ്കുവെക്കുന്നു.

താന്‍ അധ്യക്ഷനായതിന് ശേഷം കോണ്‍ഗ്രസില്‍ നിന്നും എത്തിക്കുന്ന നേതാക്കള്‍ക്ക് പിസി ചാക്കോ വലിയ പരിഗണനയാണ് നല്‍കുന്നത്. പാര്‍ട്ടിയില്‍ വരുന്നതിന് മുമ്പ് തന്നെ ഇവര്‍ക്കുള്ള സ്ഥാനങ്ങള്‍ ബുക്ക് ചെയ്യപ്പെടുന്നുവെന്നാണ് പ്രധാന ആരോപണങ്ങളില്‍ ഒന്ന്. ടിപി പീതാംബരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയായിരുന്നു പിസി ചാക്കോയ്ക്ക് ചുമതല നല്‍കിയത്.
നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്












Click it and Unblock the Notifications