വടകര ഒാർക്കാട്ടോരി സുധീരൻ സന്ദർശിച്ചു-ജില്ലാ ഭരണ കൂടം നഷ്ടപരിഹാരം നൽകണമെന്ന് സുധീരൻ
വടകര: എതിര്‍പാര്‍ട്ടിക്കാരെ ഉന്‍മൂലനം ചെയ്യുന്നതാണ് സിപിഎമ്മിന്റെ രാഷ്ട്രീയശൈലിയെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സിപിഎം അക്രമം നടന്ന ഓര്‍ക്കാട്ടേരി,ഒഞ്ചിയം മേഖലയിൽ ആര്‍എംപിഐ പ്രവർത്തകരുടെ തകര്‍ക്കപ്പെട്ട കടകളും വീടുകളും സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓര്‍ക്കാട്ടേരിയിലുണ്ടായത് ഏകപക്ഷീയമായ അക്രമമാണ്.
കണ്ണൂരിലും കേരളത്തിലാകമാനവും സിപിഎം നടത്തിവരുന്നത് ഇതേ രീതിയാണ്. സംഘപരിവാറിന്റെ ഫാസിസത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ സിപിഎമ്മിന് എന്താണ് അവകാശമെന്നും സുധീരന്‍ ചോദിച്ചു. സിപിഎമ്മിന് കമ്യൂണിസമെന്ന നല്ലശീലം നഷ്ടമായിരിക്കുന്നു ഇപ്പോള്‍ അത് തീര്‍ത്തും ഫാസിസ്റ്റ് മുഖമായിമാറിയിരിക്കുന്നു. ഭരണത്തിന്റെ തണലില്‍ ഓര്‍ക്കാട്ടേരിയില്‍ നടക്കുന്നത് ഏകപക്ഷീയമായ കാര്യങ്ങളാണ്. തകര്‍ക്കപ്പെട്ട വീടുകളിലും സ്ഥാപനങ്ങളിലും ഇതുവരെ ജില്ലാഭരണകൂടമോ റവന്യു വകുപ്പോ എത്തി നഷ്ടം കണക്കാക്കിയിട്ടില്ല.

ആര്‍എംപി നേതാക്കളെയും പ്രവര്‍ത്തകരെയും വധശ്രമക്കേസില്‍പെടുത്തി ജയിലിലടച്ച പൊലിസ് സംവിധാനം ഇന്നേവരെ ഒരു സിപിഎം പ്രവര്‍ത്തകനെപോലും അറസ്റ്റ്‌ചെയ്തിട്ടില്ല. പൊലിസ് ഇത്തരത്തില്‍ പെരുമാറിയാല്‍ എങ്ങിനെ സാധാരണക്കാരന് നീതിലഭിക്കുമെന്നും അദ്ദേഹം ചോദിച്ചു. നാദാപുരത്ത് മുന്‍പ് കൊള്ളയും അക്രമവും നടന്നപ്പോള്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. അതുപോലെ അക്രമത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
ജില്ലാ കലക്ടര്‍ അടിയന്തരമായി സമാധാന കമ്മറ്റി യോഗം വിളിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.ആര്‍എംപി പ്രവര്‍ത്തകരായ എടക്കുടി രാധാകൃഷ്ണന്റെ കടയും ഒ.കെ ചന്ദ്രന്റെ വീടും, ഓര്‍ക്കാട്ടേരിയിലെ ആര്‍ .എം. പി .ഏരിയാ കമ്മിറ്റി ഓഫീസ്, ഏരിയ സെക്രട്ടറി കുളങ്ങര ചന്ദ്രന്റെ തകര്‍ന്ന വീടും അദ്ദേഹം സന്ദര്‍ശിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍, ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു, അഡ്വ. കെ പ്രവീണ്‍കുമാര്‍, പുറന്തോടത്ത് സുകുമാരന്‍, ബാബു ഒഞ്ചിയം, സി കെ വിശ്വനാഥന്‍, അച്യുതന്‍ പുതിയേടത്ത്, വി പി ദുല്‍ഖിഫില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications