കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസും സിപിഎമ്മിനൊപ്പം? എല്ലാം കള്ളം... ആകാശ് തില്ലങ്കേരി കൊലപാതക സംഘത്തിലില്ലെന്ന്...

  • By Desk
Google Oneindia Malayalam News

കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിൽ‌ സിപിഎമ്മിന്റെയും പോലീസിന്റെയും വാതകങ്ങൾ പൊളിയുന്നു. പോലീസ് അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരി കൊലപാതക സംഘത്തിൽ ഉണ്ടായിരുന്നില്ലെന്ന് ഷുഹൈബിന് ഒപ്പം വെട്ടേറ്റ നൗഷാദ് പറയുന്നു.

അക്രമികൾ മുഖം മറച്ചിരുന്നു. എന്നാൽ ശരീര പ്രകൃതി അനുസരിച്ച് ആകാശ് തില്ലങ്കേരി സംഘത്തിൽ ഉണ്ടായിരുന്നില്ലെന്ന് നൗഷാദ് പറയുന്നു. ശരീര പ്രകൃതി അനുസരിച്ച് മെലിഞ്ഞ 26-27 വയസ്സുള്ള മൂന്നംഗ സംഘമാണ് തങ്ങളെ വെട്ടിയതെന്നും നൗഷാദ് വ്യക്തമാക്കി. ആദ്യം സംഘം ബോംബെറിയുകയായിരുന്നു. അതിനു ശേഷമാണ് വെട്ടയതെന്നും നൗഷാദ് വ്യക്തമാക്കി.

ആകാശിനെ നന്നായി അറിയാം

ആകാശിനെ നന്നായി അറിയാം

അക്രത്തിനിടയിൽ കടയിലെ ബെഞ്ച് വച്ച് പ്രതിരോധം തീർത്തതുകൊണ്ടാണ് അധികം പരിക്കില്ലാതെ രക്ഷപ്പെട്ടതെന്നും നൗഷാദ് പറയുന്നു. പല കേസുകളിലും പ്രതിയായ ആകാശ് തില്ലങ്കേരിയെ തനിക്ക് നന്നായി അറിയാം ബോംബെറിഞ്ഞതോ, ഡ്രൈവര്‍ ആയോ അയാള്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ല എന്നും നൗഷാദ് പ്രതികരിച്ചു.

വളഞ്ഞ കനം കൂടിയ വാൾ

വളഞ്ഞ കനം കൂടിയ വാൾ

ഷുഹൈബിനെ വെട്ടിയത് പുറകോട്ടു വളഞ്ഞ കനം കൂടിയ വാള്‍ കൊണ്ടെന്നും നൗഷാദ് പറയുന്നു. ഇത്തരം വാള്‍ ഉപയോഗിക്കുന്നത് വെട്ടിമാറ്റണമെന്ന ഉദ്ദേശത്തോടെയാണെന്നാണ് നൗഷാദ് ആരോപിക്കുന്നത്. അതേസമയം ശുഹൈബിനെ വെട്ടിയ അഞ്ചംഗ സംഘത്തില്‍ ഒരാളാണ് ആകാശ് എന്നായിരുന്നു പോലീസ് ഭാഷ്യം. വെട്ടിയത് മൂന്ന് പേർ മാത്രമാണെന്നും നൗഷാദ് പറയുന്നു.

പ്രൊഫഷണല്‍ കൊലയാളികളെ രക്ഷിക്കാന്‍ ശ്രമം

പ്രൊഫഷണല്‍ കൊലയാളികളെ രക്ഷിക്കാന്‍ ശ്രമം

സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ മേല്‍ കൊലപാതകം കെട്ടിവെച്ച് ജില്ലാ നേതൃത്വം പ്രൊഫഷണല്‍ കൊലയാളികളെ രക്ഷിക്കാന്‍ നടത്തുന്ന നീക്കമെന്നാണ് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞിരുന്നു. ഇതിനെ സമ്മർത്ഥിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പിടിയിലായവർ ഡമ്മി പ്രതികളാണെന്ന് കെ സുധാകരനും കോൺഗ്രസ് നേതൃത്വവും നേരത്തെ ആരോപിച്ചിരുന്നു.

പോലീസ് വാദം

പോലീസ് വാദം

നേരത്തെ ഷുഹൈബിന്റെ കൊലയാളികള്‍ എത്തിയ വാഹനം തിരിച്ചറിഞ്ഞിരുന്നു. കൊലയ്ക്ക് ഉപയോഗിച്ചത് വാളുകള്‍. പ്രതികളില്‍ ചിലര്‍ അന്യ സംസ്ഥാനങ്ങളിലേയ്ക്ക് കടന്നുവെന്ന് സംശയമുണ്ടെന്നും പുറം ജില്ലകളിലും സംസ്ഥാനങ്ങളിലും പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കിയിരുമന്നു. എന്നാൽ നൗഷാദിന്റെ പ്രസ്താവനയോടെ പോലീസ് പറഞ്ഞതും കള്ളമാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

കിർമ്മാണി മനോജ്?

കിർമ്മാണി മനോജ്?

നേരത്തെ കിർമ്മാണി മനോജാണ് ഷുഹൈബിനെ വധിച്ചതെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. കൊലയുടെ രീതിയും മുറിവുകളുടെ സ്വഭാവവും പറഞ്ഞായിരുന്നു സുധാകരൻ ഇത് വ്യക്തമാക്കിയത്. കിര്‍മാണി മനോജിന്റെ പങ്ക് പുറത്തു വന്നാല്‍ ഗൗരവം വര്‍ധിക്കും എന്നത് കൊണ്ട് ആകാശിനെ പ്രതിയാക്കിയതെന്നും സുധാകരന്‍ ആരോപിക്കുന്നു.

<strong>ഷുഹൈബിനെ കൊന്നത് ടിപി കേസ് പ്രതി? കിര്‍മാണി മനോജിന് പരോള്‍ കൊടുത്തത് കൊലപാതകത്തിന്... ഗുരുതര ആരോപണം</strong>ഷുഹൈബിനെ കൊന്നത് ടിപി കേസ് പ്രതി? കിര്‍മാണി മനോജിന് പരോള്‍ കൊടുത്തത് കൊലപാതകത്തിന്... ഗുരുതര ആരോപണം

<strong>പ്രതികൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയെന്ന് കോടിയേരി പറഞ്ഞത് പച്ചക്കള്ളം; ഓടിച്ചിട്ട് പിടിച്ചു എന്ന് ഉത്തരമേഖല ഡിജിപി രാജേഷ് ദിവാൻ കൃത്യമായി പറയുന്നു</strong>പ്രതികൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയെന്ന് കോടിയേരി പറഞ്ഞത് പച്ചക്കള്ളം; ഓടിച്ചിട്ട് പിടിച്ചു എന്ന് ഉത്തരമേഖല ഡിജിപി രാജേഷ് ദിവാൻ കൃത്യമായി പറയുന്നു

<strong>അയ്യേ.. അയ്യേ... അയ്യയ്യേ, നാണക്കേട്!!! സമരം നിര്‍ത്തിയ ബസ്സുമുതലാളിമാർക്ക് അറഞ്ചം പുറഞ്ചം ട്രോൾ!!</strong>അയ്യേ.. അയ്യേ... അയ്യയ്യേ, നാണക്കേട്!!! സമരം നിര്‍ത്തിയ ബസ്സുമുതലാളിമാർക്ക് അറഞ്ചം പുറഞ്ചം ട്രോൾ!!

English summary
Naushad's statement about Shuhaib murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X