നിശാപാര്‍ട്ടിയില്‍ ബിക്കിനി ഷോ!!! കൊച്ചിയില്‍ മയക്കുമരുന്നുമായി ഡിജെ അറസ്റ്റില്‍...
എറണാകുളം: കൊച്ചിയിലെ ദ്വീപില്‍ നടന്ന നിശാപാര്‍ട്ടിയില്‍ മയക്കുമരുന്നും. നാശാപാര്‍ട്ടിയില്‍ മയക്കുമരുന്നുമായെത്തിയ തിരുവന്തപുരം സ്വദേശിയായ ഡിജിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി നടന്ന റെയ്ഡിലാണ് ഡിജെ പിടിയിലായത്. പോലീസ് റെയ്ഡിനെ തുടര്‍ന്ന് നിശാപാര്‍ട്ടി ഉപേക്ഷിച്ചു. നിശാപാര്‍ട്ടിയില്‍ ബിക്കിനി ഷോയും സംഘടിപ്പിച്ചിരുന്നെന്നാണ് വിവരം
Read More: അസ്‌ലം വധം: കൊലയാളി സംഘമെത്തിയ ഇന്നോവ കാര്‍ ബേപ്പൂര്‍ സ്വദേശിയുടേത്...
മുളവുകാട് ദ്വീപിലെ ആളൊഴിഞ്ഞ തുരുത്തിലായിരുന്നു നാശാപാര്‍ട്ടി നടന്നിരുന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പോലീസ് ദ്വീപില്‍ നിശാപാര്‍ട്ടി നടക്കുന്നിടത്ത് റെയ്ഡ് നടത്തിയത്. നിശാപാര്‍ട്ടി നടക്കുന്നതിന് തൊട്ടു മുമ്പായിരുന്നു പരിശോധന. ബാഗുകളും മറ്റും പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

നിശാപാര്‍ട്ടിയുടെ ഡിജെ ആയിരുന്ന തിരുവനന്തപുരം സ്വദേശി ഇവാനാണ് മയക്കുമരുന്നതെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ദ്വീപിലെ ഒരു വീട്ടിലെ ഹാളിലായിരുന്നു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. അര്‍ദ്ധ നഗ്നരായി നൃത്തത്തിന് തയ്യാറെടുത്ത് നിരവധി യുവതീ യുവാക്കളാണ് സ്ഥലത്തുണ്ടായിരുന്നത്. 150 ഓളം പേരാണ് നിശാപാര്‍ട്ടിക്കായി എത്തിയിരുന്നത്. ഹാളിനോട് ചേര്‍ന്ന കിടപ്പുമുറിയില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

മണ്‍സൂണ്‍ നൈറ്റ് എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് സംഘാടകര്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. ഈ സൈറ്റ് വഴിയാണ് പാര്‍ട്ടിയുടെ ടിക്കറ്റുകളും വിറ്റഴിച്ചത്. ഫേസ്ബുക്കിലൂടെയും നിശാപാര്‍ട്ടിക്ക് ചിലര്‍ പ്രചാരം നല്‍കിയിരുന്നു. കോറിയോഗ്രാഫറായ ഒരു യുവതിയടക്കം നിശാപാര്‍ട്ടിയെ പ്രൊമോട്ട് ചെയ്ത പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
Read More: നന്മ വറ്റാത്ത മനസുകളിപ്പോഴുമുണ്ട് ; 90 കഴിഞ്ഞ അമ്മൂമയ്ക്ക് കൂട്ടായി വിദ്യാര്‍ത്ഥികള്‍...
നിശാ പാര്‍ട്ടിയില്‍ ഭിന്നലിംഗക്കാരായ നിരവധി പേരാണുണ്ടായിരുന്നത്.
ബീച്ച് ബിക്കിനി വേഷത്തില്‍ ഫാഷന്‍ ഷോയും സംഘടിപ്പിക്കുന്നുണ്ടെന്നായിരുന്നു വിവരം. ഇടപാടുകാരോട് സംഘാടകര്‍ ഇക്കാര്യം പറഞ്ഞിരുന്നു. പോലീസ് റെയ്ഡ് മണത്തറിഞ്ഞ് സംഘാടകര്‍ മുങ്ങി. അറസ്റ്റിലായ ഡിജെയെ ചോദ്യം ചെയ്തുവരികയാണ്. നിശാപാര്‍ട്ട സംഘടിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications