അസ്‌ലം വധം: കൊലയാളി സംഘമെത്തിയ ഇന്നോവ കാര്‍ ബേപ്പൂര്‍ സ്വദേശിയുടേത്...
നാദാപുരം: ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെവിട്ട പ്രതി അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്താന്‍ അക്രമി സംഘം എത്തിയ ഇന്നോവ കാറിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയുടേതാണ് സ്വര്‍ണ നിറത്തിലുള്ള ഇന്നോവ കാര്‍. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് വാഹനം മറിച്ച് വിറ്റതാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.
കാര്‍ പലതവണ കൈമാറിയാണ് കൊലയാളി സംഘത്തിന്റെ പക്കലെത്തിയതെന്നാണ് വിവരം. വാഹനം അവസാനം കൈമാറ്റം ചെയ്തയാളെ പോലീസ് തിരയുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസ്‌ലം കൊല്ലപ്പെടുന്നത്. ഇന്നോവ കാറിലെത്തിയ ആറംഗ സംഘം വളഞ്ഞിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അഞ്ച് പേര്‍ കാറില്‍ നിന്നിറങ്ങി അസ്‌ലമിനെ വെട്ടി. ഒരാള്‍ കാര്‍ ഓടിക്കുകയുമാണ് ചെയ്തതെന്നാണ് സൂചന. അസ്‌ലമിന്റെ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളാണ് കൊലപാതകത്തിന്റെ ദൃക്‌സാക്ഷികള്‍. വീടിനടുത്തുള്ള മൈതാനത്തേക്ക് ഇവരോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു അസ്‌ലം. ഷിബിന്‍ വധക്കേസില്‍ വെറുതെ വിട്ടതോടെ അസ്‌ലമിനെതിരെ വധഭീഷണി ഉയര്‍ന്നിനു. ഇതിനെ തുടര്‍ന്ന് സുഹൃത്തക്കളില്ലാതെ അസ്‌ലം പുറത്തിറങ്ങിയിരുന്നില്ല.
Read More: മരണദൂതുമായി പെരിങ്ങത്തൂര്‍പാലം കടക്കുന്ന ഇന്നോവകാറുകള്‍; സിപിഎം കൊലയാളി പാര്‍ട്ടിയോ?
ക്രൂരമായ കൊലപാതകമാണ് തൂണേരിയില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ദേഹമാകെ 70 വെട്ടുകളടക്കം 76-ഓളം മുറിവുകളാണുള്ളത്. ഇതില്‍ 13 വെട്ടുകള്‍ മുഖത്താണ്. അസ്‌ലമിന്റെ കൈപ്പത്തിയും അക്രമിസംഘം വെട്ടിമാറ്റിയിരുന്നു. കൊലയാളികളെത്തിയത് കണ്ണൂരില്‍ നിന്നാണെന്ന് പോലീസ് സശംയിക്കുന്നു.
ഷിബിന്‍ വധക്കേസില്‍ വെറുതവിട്ടതോടെ അസ്‌ലമിനുള്ള ശിക്ഷ പാര്‍ട്ടി നടപ്പാക്കുമെന്നും ജീവനോടെ വിടില്ലെന്നും സിപിഎം അനുയായികള്‍ ഫേസ്ബുക്കിലൂടെ കൊലവിളി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. നാദാപുരം എഎസ്പി കറുപ്പ് സ്വാമിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്.
നാദാപുരത്തെ രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ഗീയ സ്വഭാവം കൈവരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ സംഘര്‍ഷങ്ങള്‍ ഉടലെടുക്കും. ഫേസ്ബുക്കിലും സോഷ്യല്‍മീഡിയയിലുമടക്കം അക്രമത്തിന് ആഹ്വാം ചെയ്യുന്ന പോസ്റ്റുകളെല്ലാം കര്‍ശന നിരീക്ഷണത്തിലാണ്. അത്തരക്കാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് പറഞ്ഞു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications