നിങ്ങളുടെ കൈയിലുള്ള സ്വര്‍ണം ഒറിജിനലാണോ, അതോ വ്യാജനോ? എങ്ങനെ അറിയും..?
സ്വര്‍ണം എന്നത് ഒരു സുരക്ഷിത നിക്ഷേപമായി ആളുകള്‍ കാണാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഇന്ത്യന്‍ സംസ്‌കാരത്തില്‍ സ്വര്‍ണ്ണം സമ്പത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായി ആണ് കണക്കാക്കപ്പെടുന്നത്. അതിനാല്‍ തന്നെ പലപ്പോഴും ഉത്സവങ്ങളിലും വിശേഷ അവസരങ്ങളിലും സമ്മാനമായി സ്വര്‍ണം നല്‍കാറുണ്ട്. പലപ്പോഴും സ്വര്‍ണ്ണാഭരണങ്ങള്‍, നാണയങ്ങള്‍, ബാറുകള്‍ എന്നിവയാണ് ഇങ്ങനെയുള്ള അവസരങ്ങളില്‍ നല്‍കി വരുന്നത്.
അതേസമയം എല്ലാ മേഖലകളിലും എന്ന പോലെ സ്വര്‍ണത്തിലും വ്യാജന്‍മാരുണ്ട്. പലപ്പോഴും ആളുകള്‍ സ്വര്‍ണം സംബന്ധിച്ച കാര്യങ്ങളില്‍ കബളിപ്പിക്കപ്പെടാറുമുണ്ട്. ആധികാരികവും കൃത്യവുമായ സ്വര്‍ണമാണ് നിങ്ങളുടെ കൈയില്‍ എത്തുന്നത് എന്ന് ഉറപ്പാക്കാന്‍ വാങ്ങുന്നവരുടെ താല്‍പ്പര്യം കണക്കിലെടുത്ത് ഓഹരി ഉടമകള്‍ പിന്തുടരേണ്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.

സ്വര്‍ണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് അറിയുന്നതിന് വേണ്ടിയാണ് സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്കിംഗ് രീതി കൊണ്ടുവരുന്നത്. ഹാള്‍മാര്‍ക്കിംഗ് എന്നത് സ്വര്‍ണത്തില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ കൃത്യമായ നിര്‍ണ്ണയവും ഔദ്യോഗിക റെക്കോര്‍ഡിംഗുമാണ് എന്ന് ബിഐഎസ് പറയുന്നത്. വിലയേറിയ ലോഹ വസ്തുക്കളുടെ പരിശുദ്ധി ഉറപ്പ് നല്‍കാന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഔദ്യോഗിക അടയാളങ്ങളാണ് ഹാള്‍മാര്‍ക്കുകള്‍.
ഇന്ത്യയില്‍, നിലവില്‍ സ്വര്‍ണ്ണവും വെള്ളിയും ആണ് ഹാള്‍മാര്‍ക്കിംഗിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുള്ളത്. 2018 ലെ ബിഐഎസ് ചട്ടങ്ങളിലെ 49-ാം വകുപ്പ് അനുസരിച്ച്, ഉപഭോക്താവ് വാങ്ങുന്ന ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ക്ക് ആഭരണങ്ങളില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ പരിശുദ്ധി കുറവാണെന്ന് കണ്ടെത്തിയാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
2021 ജൂലൈ 01 മുതലാണ് 6 അക്ക എച്ച്‌യുഐഡി അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ഫോണിലും ഐഒസിലും ലഭ്യമായ ബിഐഎസ് കെയര്‍ വെരിഫൈ എച്ച്‌യുഐഡി ഉപയോഗിച്ച് ഒരു ഉപഭോക്താവിന് എച്ച്‌യുഐഡി നമ്പര്‍ ഉപയോഗിച്ച് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ പരിശോധിക്കാന്‍ സാധിക്കുന്നതാണ്. ഹാള്‍മാര്‍ക്ക് ചെയ്ത ജ്വല്ലറിയുടെ വിവരങ്ങള്‍, രജിസ്‌ട്രേഷന്‍ നമ്പര്‍, പരിശുദ്ധി, തരം എന്നിവ പരിശോധിച്ച് ഹാള്‍മാര്‍ക്കിംഗ് സെന്ററിന്റെ വിശദാംശങ്ങളും ഇത് നല്‍കുന്നു.
Astro Tips for Nail Cutting: ഈ ദിവസം നഖം വെട്ടല്ലേ... മുടിഞ്ഞ് പോകും..!!
ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഒരു സാധാരണ ഉപഭോക്താവിന് വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി പരിശോധിക്കാന്‍ കഴിയും. ഹാള്‍മാര്‍ക്ക് ചെയ്യാത്ത സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടെങ്കിലും, നിങ്ങള്‍ക്ക് അതിന്റെ പരിശുദ്ധി പരിശോധിക്കാവുന്നതാണ്. ഒരു സാധാരണ ഉപഭോക്താവിന് ബിഐഎസ് അംഗീകൃത അസ്സയിംഗ് ആന്‍ഡ് ഹാള്‍മാര്‍ക്കിംഗ് സെന്ററുകളില്‍ ഹാള്‍മാര്‍ക്ക് ചെയ്യാത്ത സ്വര്‍ണ്ണാഭരണങ്ങളുടെ പരിശുദ്ധി പരിശോധിക്കാം.
അസ്സയിംഗ് ആന്‍ഡ് ഹാള്‍മാര്‍ക്കിംഗ് സെന്ററുകള്‍ ഉപഭോക്താക്കളില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളുടെ പരിശോധന മുന്‍ഗണനാടിസ്ഥാനത്തില്‍ ഏറ്റെടുക്കുകയും ഉപഭോക്താവിന് ഒരു ടെസ്റ്റ് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യും. ഇത് ഉപഭോക്താവിന് അവരുടെ ആഭരണങ്ങളുടെ പരിശുദ്ധിയെ കുറിച്ച് ഉറപ്പ് നല്‍കുകയും തന്റെ പക്കലുള്ള ആഭരണങ്ങള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനപ്രദമാകുകയും ചെയ്യും.
നാലെണ്ണം വരെയുള്ള സ്വര്‍ണാഭരണങ്ങള്‍ പരിശോധിക്കുന്നതിന് 200 രൂപയാണ് ഈടാക്കുന്നത്. അഞ്ചോ അതിലധികമോ സാധനങ്ങള്‍ക്ക് ഒന്നിന് 45 രൂപ എന്ന നിരക്കില്‍ ഈടാക്കും. ടെസ്റ്റിംഗ് ചാര്‍ജായിബിഐഎസ് അംഗീകൃത എഎച്ച് കേന്ദ്രങ്ങളില്‍ 200 രൂപ അടക്കണം. ബിഐഎസ് അംഗീകൃത എഎച്ച് സെന്ററുകളുടെ ലിസ്റ്റ് ബിഐഎസ് വെബ്‌സൈറ്റായ www.bis.gov.in-ല്‍ ലഭ്യമാണ്.












Click it and Unblock the Notifications