കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ബൈഡന് ബാധിച്ചത് ഒമിക്രോണിന്റെ പുതിയ വകഭേദമെന്ന് ഡോക്ടർ; പകർച്ചാവ്യാധി കൂടിയ വകഭേദം

Google Oneindia Malayalam News

ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സ്ഥിരീകരിച്ചത് കോവിഡിന്റെ പുതിയ വകഭേദമായിരിക്കാമെന്ന് അദ്ദേഹത്തിന്റെ ഡോക്ടർ. അമേരിക്കൻ ഐക്യനാടുകളിൽ അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ വളരെ പകർച്ചവ്യാധിയായ ഒരു വകഭേദമായിരിക്കാം പ്രസിഡന്റ് ജോ ബൈഡനും ബാധിച്ചിരിക്കാുന്നതെന്നും, രോഗം സ്ഥിരീകരിച്ച ശേഷം അദ്ദേഹത്തിന് ഇപ്പോൾ ശരീരവേദനയും തൊണ്ടവേദനയും ഉണ്ടെന്നുമാണ് ഡോക്ടർ വ്യക്തമാക്കുന്നത്.

കാവ്യയുടെ മുന്‍ജീവനക്കാരന്‍ ദിലീപിന് കുരുക്ക് മുറുക്കുമോ: നിർണ്ണായക രഹസ്യമൊഴിയും കോടതിയില്‍കാവ്യയുടെ മുന്‍ജീവനക്കാരന്‍ ദിലീപിന് കുരുക്ക് മുറുക്കുമോ: നിർണ്ണായക രഹസ്യമൊഴിയും കോടതിയില്‍

BA.5 എന്നറിയപ്പെടുന്ന പുതിയ വകഭേദം, കഴിഞ്ഞ വർഷം അവസാനം ഉയർന്നുവന്ന ഒമിക്‌റോൺ സ്‌ട്രെയിനിന്റെ തന്നെ ശാഖയാണ്. രാജ്യത്ത് ഇപ്പോള്‍ ഉയർന്ന് വരുന്ന ഭൂരിപക്ഷം കേസുകള്‍ക്കും ഇടയാക്കുന്നത് ഈ പുതിയ വകഭേദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രസിഡന്റിന്റെ ഔദ്യോഗിക ഡോക്ടറായ കെവിൻ ഒ'കോണർ, ബൈഡന്റെ രോഗാവസ്ഥയെക്കുറിച്ചുള്ള തന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിൽ, മൂക്കൊലിപ്പും ചുമയും ഉൾപ്പെടെയുള്ള ബൈഡന്റെ രോഗ ലക്ഷണങ്ങൾ "കുറച്ച് പ്രശ്‌നമുണ്ടാക്കി" എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡോ. ഓ'കോണർ നേരത്തെ പുറത്ത് വിട്ടിരുന്ന റിപ്പോർട്ടില്‍ പ്രസിഡന്റിന് തൊണ്ടവേദനയോ ശരീരവേദനയോ ഉള്ളതായി വ്യക്തമാക്കിയിരുന്നില്ല.

joe

രക്തസമ്മർദ്ദവും ശ്വസനനിരക്കും പോലെയുള്ള കാര്യങ്ങള്‍ പൂർണ്ണമായും സാധാരണ നിലലാണ്", കൂടാതെ അദ്ദേഹത്തിന്റെ ഓക്സിജൻ സാച്ചുറേഷൻ അളവ് "മികച്ചതാണ്", "ശ്വാസതടസ്സം തീരെയില്ല"- ഡോക്ടർ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമായിരുന്നു പ്രസിഡന്റിന് രോഗം സ്ഥിരീകരിച്ചത്. പൂർണമായും വാക്സീൻ സ്വീകരിച്ച ബൈഡൻ രണ്ട് തവണ ബൂസ്റ്റർ ഡോസും എടുത്തിരുന്നു. വൈറ്റ് ഹൗസിൽ ഐസലേഷനിൽ ആണെങ്കിലും അവിടെ നിന്നും ജോലികൾ നിർവഹിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചിട്ടുണ്ട്. നാല് വാക്സിൻ ഡോസുകൾ സ്വീകരിച്ചതിനാൽ രോഗലക്ഷണങ്ങൾ വളരെ കുറവാണെന്നും വൈറ്റ് ഹൌസ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ വ്യക്കമാക്കി, അണുബാധയേറ്റതിന് പ്രസിഡന്റ് ശേഷം ആൻറിവൈറൽ മരുന്ന് പാക്സ്ലോവിഡ് കഴിക്കാൻ തുടങ്ങിയിട്ടുണ്ട്.

സാരിയില്‍ സ്റ്റൈലന്‍ ലുക്കില്‍ ആന്‍ അഗസ്റ്റിന്‍: അതിഗംഭീരമെന്ന് ആരാധകർ

അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യയില്‍ പുതുതായി 21,411 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,50,100 ; ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.34% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.46 % ആയി ഉയരുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,726 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,31,92,379 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,80,202 പരിശോധനകള്‍ നടത്തി. ആകെ 87.21 കോടിയിലേറെ (87,21,36,407) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 201.68 കോടി (2,01,68,14,771) പിന്നിട്ടു. 2,66,09,306 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

English summary
Doctor Says Joe Biden Has New Variant of Omicron; Highly contagious variant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X