Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് സന്ദീപിനെ ചികിത്സിക്കുന്ന ഡോ. വന്ദന; ദൃശ്യങ്ങള്‍ പുറത്ത്‌

തിരുവനന്തപുരം: ഡോക്ടർ വന്ദന ദാസിന്റെ മരണത്തിലുള്ള ഞെട്ടിൽ ആളുകൾക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഡ്യൂട്ടിക്കിടയാണ് ഡോക്ടർ വന്ദന അക്രമിയുടെ കുത്തേറ്റ് മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ലഹരിക്കടിമയായ അധ്യാപകൻ സന്ദീപ് ഡോക്ടർ വന്ദനയെ കുത്തിയത്. ഇപ്പോൾ കൊല്ലപ്പെടുന്നതിന് മുമ്പ് ഡോക്ടർ വന്ദന ആശുപത്രിയിൽ ചികിത്സ നൽകുന്ന ദൃശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

കൊല്ലപ്പെടുന്നതിന് അൽപം മുമ്പ് ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ വെച്ച് സന്ദീപിന് ചികിത്സ നൽകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്... സന്ദീപിന് അരികിൽ ചികിത്സ നൽകുന്ന മെഡിക്കൽ സംഘത്തിനൊപ്പം ഡോക്ടർ വന്ദന നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും . ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ

Dr vandhana

ഇന്ന് പുലർച്ചെയാണ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടർ കുത്തേറ്റ് മരിച്ചത്. പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിയ സന്ദിപ് എന്ന ആൾ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിനിയാണ് ഡോ. വന്ദനദാസ്. കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് കൊല്ലപ്പെട്ട വന്ദന. സ്വഭാവ ദൂഷ്യത്തിന് സസ്പെൻഷനിൽ ആയിട്ടുള്ള നെടുമ്പന യുപി സ്‌കൂൾ അധ്യാപകൻ ആണ് എസ്. സന്ദീപ്. ഇയാൾ ലഹരിക്ക് അടിമയാണ് എന്നാണ് പോലീസ് പറയുന്നത്.

ഡോക്ടർ വന്ദനയുടെ കൊലപാതകത്തെ തുടർന്ന് എല്ലാ ജില്ലകളിലും ഡോക്ടർമാർ പണിമുടക്കി. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന ആരോപണം ഉയരുന്നുണ്ട്. വിലങ്ങണിയിക്കാതെ അക്രമിയെ ആശുപത്രിയിലെത്തിച്ചതിൽ വീഴ്ചയുണ്ടായെന്നാണ് ആരോപണം. എന്നാൽ ആരോപണത്തിൽ എഡിജിപി എംആർ അജിത് കുമാർ വിശദീകരണം നൽകി. പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് വിശദീകരണം. പ്രതി സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത് പരാതിക്കാരൻ ആണെന്ന നിലയിലായിരുന്നു എന്നും ആ സമയത്ത് ഇയാൾ അക്രമാസക്തൻ ആയിരുന്നില്ലെന്നുമാണ് പൊലീസിന്റെ പറഞ്ഞിരിക്കുന്നത്.

കൊട്ടാരക്കരയിൽ ഡോക്ടറുടെ മരണത്തിലേക്ക് നയിച്ച സംഭവം തികച്ചു ദൗർഭാഗ്യകരം ആണ്. തന്നെ ആക്രമിക്കുന്നു എന്ന് ഇയാൾ തന്നെയാണ് കൺട്രോൾ റൂമിലേക്ക് വിളിച്ച് പറഞ്ഞതെന്നും ഇതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയതും എന്നും ആണ് പറയുന്നത്. പരിക്കറ്റ നിലയിലായിരുന്നതിനാലാണ് ആശുപത്രിയിലേക്ക് എത്തിച്ചതെന്നും അജിത് കുമാർ പറയുന്നു.

അതേസമയം,ഡോക്ടർമാർക്ക് നേരെ അക്രമം ആവർത്തിക്കുമ്പോഴും സുരക്ഷയൊരുക്കാൻ സർക്കാരിന് കഴിയാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടു പ്രവർത്തിക്കാൻ പൊലീസിന് ആവണം എന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ച് പറഞ്ഞു .

Hair Care: ഈ 3 സാധനങ്ങൾ കഴിച്ചോളൂ, മുടി വളരും മുട്ടോളം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+