അറിഞ്ഞതും അറിയാത്തതുമായ ഉമ്മന്‍ ചാണ്ടി; ഡോക്യുമെന്ററി 5 ഭാഷകളില്‍... റിലീസ് പ്രഖ്യാപിച്ചു
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജീവിത കഥ പറയുന്ന പുതിയ ഡോക്യുമെന്ററിയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ദ അണ്‍നോള്‍ വാരിയര്‍ എന്ന പേരില്‍ ഇറക്കുന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ ഇന്ന് പ്രകാശനം ചെയ്തു. നാം അറിഞ്ഞതും അറിയാത്തതുമായ ഉമ്മന്‍ ചാണ്ടിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഡോക്യുമെന്ററിയിലുണ്ട് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
ഡോക്യൂമെന്ററി വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് സര്‍വ കക്ഷികള്‍ക്കും സ്വീകാര്യനായ വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതമാണ് ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഉമ്മന്‍ ചാണ്ടിയുടെ നിമയസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 17നാണ് ആരംഭിച്ചത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ വരുന്ന 17ന് അവസാനിക്കുകയാണ്. അന്ന് ഡോക്യുമെന്ററി റിലീസ് ചെയ്യും. അണ്‍നോണ്‍ വാരിയര്‍ എന്ന പേര് തന്നെ എല്ലാവരെയും ആകര്‍ഷിപ്പിക്കുന്നതാണ്.

സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതമാണ് ഉമ്മന്‍ ചാണ്ടിയുടേത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തെ പതിറ്റാണ്ടുകളായി നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന ഉമ്മന്‍ ചാണ്ടി മറ്റൊരു മണ്ഡലത്തിലും ജനവിധി തേടിയിട്ടില്ല. ഇത്രയും കാലം ഒരേ മണ്ഡലത്തില്‍ തന്നെ മല്‍സരിക്കുകയും ജയിക്കുകയും ചെയ്യുക എന്നത് നിസാര കാര്യമല്ല.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്താല്‍ പുതുപ്പള്ളിക്കാര്‍ക്ക് സ്ഥാനാര്‍ഥി ആരെന്ന ചോദ്യമില്ല. ഉമ്മന്‍ ചാണ്ടിയുടെ ചിത്രങ്ങളും ബാനറുകളും മണ്ഡലത്തില്‍ നിറയും. പതിവ് പോലെ അവര്‍ മികച്ച ഭൂരിപക്ഷത്തില്‍ അവരുടെ പ്രതിനിധിയെ തിരഞ്ഞെടുക്കുകയും ചെയ്യും. എന്നാല്‍ സമീപ കാലത്തായി മണ്ഡലത്തില്‍ ചില അടിയൊഴുക്കുകള്‍ സംഭവിച്ചിട്ടുണ്ട് എന്നത് മറ്റൊരു കാര്യം.

വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത ഉമ്മന്‍ ചാണ്ടി രണ്ടുതവണ കേരള മുഖ്യമന്ത്രിയായിട്ടുണ്ട്. അദ്ദേഹം തുടങ്ങിയ ജനസമ്പര്‍ക്ക പരിപാടി ഏറെ ജനകീയമായിരുന്നു. മാത്രമല്ല, ഇത്രയധികം ആരാധകരുള്ള ഒരു കോണ്‍ഗ്രസ് നേതാവ് മറ്റൊരാളില്ലെന്ന് പറയാം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, യുഡിഎഫിലെ മറ്റു പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്കും ഉമ്മന്‍ ചാണ്ടി നേതാവാണ് എന്നതാണ് വേറിട്ട കാര്യം.

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ സുപ്രധാനമായ ഏടുകളെല്ലാം ഉള്‍പ്പെടുത്തിയാണ് ഡോക്യമെന്ററി ഒരുക്കിയിട്ടുള്ളത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. വന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അവര്‍. മക്ബൂല്‍ സല്‍മാനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഹുനൈസ് മുഹമ്മദും, ഫൈസല്‍ മുഹമ്മദുമാണ് ഡോക്യുമെന്ററി നിര്‍മിച്ചിരിക്കുന്നത്.
നയന്‍താരയുടെ വിവാഹം കാത്തിരിക്കുന്ന ആരാധകര്‍... വിഘ്‌നേശ് പുറത്തുവിട്ടത് മറ്റൊരു ക്യൂട്ട് ചിത്രം

അഞ്ചു ഭാഷകളിലാണ് ഉമ്മന്‍ ചാണ്ടിയെ കുറിച്ചുള്ള ഡോക്യുമെന്ററി ഒരുക്കിയത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. മലയാളത്തിന് പുറമെ, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ഡോക്യുമെന്ററി ഒരുക്കിയിട്ടുണ്ട്. ആന്ധ്രപ്രദേശിന്റെ സംഘടനാ ചുമതല ഏറെ കാലം വഹിച്ചിരുന്നു ഉമ്മന്‍ ചാണ്ടി. വിഡി സതീശന്‍, ചാണ്ടി ഉമ്മന് നല്‍കിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ഉമ്മന്‍ ചാണ്ടിയെ പോലൊരു ഇതിഹാസത്തിന്റെ പേരിലുള്ള ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ഡോക്യുമെന്ററിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നിബിന്‍ തോമസും അനന്ത ബിജുവുമാണ്. അനീഷ് ലാല്‍ ആണ് ക്യാമറ. 13 മനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി വൈറലാകുമെന്ന ഉറപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.












Click it and Unblock the Notifications