'എന്റെയടുത്തല്ല ചോദിക്കേണ്ടത്, പത്മജയെ ബിജെപിയിൽ ചേർത്തത് ഞാനല്ല', പ്രതികരിച്ച് സുരേഷ് ഗോപി

പത്മജ വേണുഗോപാല്‍ ബിജെപിയില്‍ നിന്ന് രാജി വെച്ചതിനെ കുറിച്ച് തന്റെയടുത്തല്ല ചോദിക്കേണ്ടതെന്ന് സുരേഷ് ഗോപി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് വേണം അക്കാര്യം ചോദിക്കാനെന്നും പ്രതികരണം തേടിയ മാധ്യമങ്ങളോട് സുരേഷ് ഗോപി വ്യക്തമാക്കി.

''അവരെ പാര്‍ട്ടിയിലേക്ക് ചേര്‍ത്തത് താനല്ല. അവര്‍ ഇപ്പോള്‍ പുറത്ത് പോകണമെന്ന് പറയുന്നത് കേട്ടു. അവര്‍ പോകുന്നതിനെ എതിര്‍ക്കാനും തനിക്ക് അവകാശമില്ല. താന്‍ ഇതിന്റെ ഭാഗമല്ല. അത് സംസ്ഥാനത്തെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സംസ്ഥാന നേതാക്കള്‍ മാന്യമായിട്ട് നോക്കേണ്ട കാര്യമാണ്. അവരത് നോക്കും എന്ന് തന്നെയാണ് തന്റെ വിശ്വാസം'' എന്നും സുരേഷ് ഗോപി പറഞ്ഞു.

Padmaja Venugopal

2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അതൊരു തെറ്റായ തീരുമാനമായിരുന്നുവെന്ന് വ്യക്തമാക്കിയാണ് പത്മജ ബിജെപിയില്‍ നിന്ന് രാജി വെച്ചിരിക്കുന്നത്. ബിജെപി ദേശീയ കൗണ്‍സില്‍ അംഗത്വം അല്ലാതെ യാതൊരു പദവികളോ പരിഗണനകളോ പാര്‍ട്ടിയില്‍ കിട്ടാതെ വന്നതിന് പിന്നാലെയാണ് പത്മജയുടെ രാജി. പത്മജ വേണുഗോപാല്‍ തിരികെ കോണ്‍ഗ്രസിലേക്ക് തന്നെ എത്തിയേക്കുമെന്നും സൂചനകളുണ്ട്.

'മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടാൻ നിമിത്തമായത് ഞാൻ, ആരോടും പറഞ്ഞിട്ടില്ല', ക്രെഡിറ്റ് വേണ്ടെന്ന് സജി നന്ത്യാട്ട്
'മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടാൻ നിമിത്തമായത് ഞാൻ, ആരോടും പറഞ്ഞിട്ടില്ല', ക്രെഡിറ്റ് വേണ്ടെന്ന് സജി നന്ത്യാട്ട്

രാഷ്ട്രീയവും രാഷ്ട്രീയവും ആകുമ്പോള്‍ രാജിയും അംഗത്വമെടുക്കലും ഒക്കെ ഉണ്ടാകും എന്നാണ് പത്മജയുടെ രാജിയില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം. ''ചില ആളുകള്‍ വരും ചില ആളുകള്‍ പോകും. കൂടുതല്‍ പദവികളും അംഗീകാരവും ആഗ്രഹിക്കുന്നവര്‍ അത് കിട്ടാതെ വരുമ്പോള്‍ പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് പോകും''. അതൊക്കെ രാഷ്ട്രീയത്തില്‍ സ്വാഭാവികമാണെന്നും ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.

''ബിജെപിയിലേക്ക് വരുമ്പോള്‍ പത്മജ പറഞ്ഞത്, കോൺഗ്രസിലായിരുന്നില്ല വേണ്ടിയിരുന്നത്, തനിക്ക് തെറ്റിപ്പോയി, കോണ്‍ഗ്രസിലെ മുഴുവന്‍ ആളുകളും കള്ളന്മാരാണ്, ചതിയന്മാരാണ് , വോട്ട് പറ്റിച്ച് ചതിച്ചവരാണ് എന്നാണ്. ഇപ്പോഴും കോൺഗ്രസിനെ കുറിച്ച് ആ നിലപാട് തന്നെയാണോ, അതില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ എന്ന് പത്മജയോട് ചോദിക്കണം. പത്മജ ബിജെപിയെ ചതിച്ചു എന്നൊന്നും പറയാനില്ല. അവര്‍ക്ക് വേറെ ആഗ്രഹങ്ങള്‍ ഉണ്ടാകും, അതൊന്നും സാധിച്ചിട്ടുണ്ടാകില്ല. കോണ്‍ഗ്രസ് 102 സീറ്റുകളോട് കൂടി കേരളത്തില്‍ അധികാരത്തില്‍ ഇല്ലായിരുന്നെങ്കില്‍ പത്മജ പോകുമായിരുന്നോ'' എന്നും ബി ഗോപാലകൃഷ്ണന്‍ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma