'സ്വർണത്തിന്റെ ഈ വില കുറയൽ കണ്ട് വിശ്വസിക്കേണ്ട, ഇനിയും കുറയില്ല, വരുന്നത് വില കൂടുന്ന ദിവസങ്ങൾ'
സ്വർണം വാങ്ങാനുളളവർക്ക് വലിയ ആശ്വാസമായിരിക്കുകയാണ് ഓണവിപണിക്ക് ശേഷം സ്വർണവിലയിൽ വലിയ കുറവ് വന്നിരിക്കുന്നത്. ഇന്ന് പവന് 2120 രൂപ കുറഞ്ഞ് പവന് 116040 രൂപയിലെത്തി നിൽക്കുകയാണ്. ഇനിയും വില കുറയുമെന്ന് കരുതി ഇപ്പോഴും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരുണ്ട്.
എന്നാൽ സ്വർണവില ഇനിയും കുറയുമെന്ന് കരുതാനാകില്ലെന്നാണ്
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായ ജസ്റ്റിൻ പാലത്ര പറയുന്നത്. സീ മലയാളത്തോടാണ് പ്രതികരണം.
''സ്വര്‍ണവിലയിലെ ഈ ചാഞ്ചാട്ടത്തിന് കേരളമോ ഇന്ത്യയോ ആയി യാതൊരു ബന്ധവും ഇല്ല. യുദ്ധങ്ങളും പുറത്തുളള പ്രശ്‌നങ്ങളും തന്നെയാണ് വിലയിലെ ഈ ചാഞ്ചാട്ടത്തിനുളള കാരണങ്ങള്‍. ഡോളര്‍ നിരക്കില്‍ ചെറിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. യുഎസ് ഫെഡറല്‍ ബാങ്ക് പലിശ നിരക്ക് കൂട്ടുമോ കുറയുമോ എന്നുളള അങ്കലാപ്പുണ്ട്. അതുകൊണ്ട് ഏതില്‍ നിക്ഷേപം നടത്തണം എന്നുളള സംശയം നിലനില്‍ക്കുന്നത് കൊണ്ടാണ് സ്വര്‍ണവിലയില്‍ ഇപ്പോഴുളള ചാഞ്ചാട്ടം. ഇനിയും സ്വര്‍ണവില കൂടുക തന്നെ ചെയ്യും എന്നാണ് അനുമാനം.

ഇറാന്‍ യുദ്ധം പുതിയ മാനങ്ങളിലേക്ക് പോവുകയാണ്. ഇറാനെ തീര്‍ക്കും എന്ന് പറയുന്ന അമേരിക്കയുടെ കടുത്ത നിലപാടുകള്‍ വ്യക്തമാക്കുന്നത് യുദ്ധം ഉടനെയൊന്നും തീരില്ല എന്നതാണ്. അതുകൊണ്ട് തന്നെ സ്വര്‍ണവില ഒരു കാരണവശാലും കുറയാനുളള സാധ്യത കാണുന്നില്ല, കൂടുക തന്നെയേ ഉണ്ടാകൂ.
സ്ത്രീകള്‍ ഉളളിടത്തോളം കാലം സ്വര്‍ണത്തിന് ഡിമാന്‍ഡ് കുറയാന്‍ പോകുന്നില്ല. വില ക്രമാതീതമായി കൂടി നില്‍ക്കുന്നത് കൊണ്ട് വ്യാപാരികള്‍ ചെയ്യുന്നത് 22 കാരറ്റ് വിട്ട് 18 കാരറ്റും 14 കാരറ്റും 9 കാരറ്റുമൊക്കെ നിര്‍മ്മിക്കുകയാണ്. 9 കാരറ്റ് വാങ്ങുമ്പോള്‍ ഗ്രാമിന് ആറായിരം രൂപയാണ് വില. 22 കാരറ്റ് വാങ്ങുമ്പോള്‍ 15000 രൂപയ്ക്കടുത്ത് കൊടുക്കണം. കാലഘട്ടത്തിന് അനുസരിച്ച് ഉപഭോക്താക്കളും മാറാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ക്ക് ഒതുങ്ങുന്ന രീതിയിലുളള സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ അവരും തയ്യാറായിക്കൊണ്ടിരിക്കുന്നു.
പണ്ട് 22 കാരറ്റ് അല്ലാത്ത സ്വര്‍ണം കേരളത്തിലെ ജനങ്ങള്‍ തിരിഞ്ഞ് നോക്കുക പോലുമില്ല. 18 പോയിട്ട് 21 പോലും അവര്‍ എടുക്കാന്‍ തയ്യാറായിരുന്നില്ല. അതിന് വ്യത്യാസം വന്നിരിക്കുന്നു. ഇന്ന് പുതിയ തലമുറ വന്ന് ചോദിക്കുന്നത് 18 കാരറ്റിനാണ്. അതിന് പല കാരണങ്ങളുണ്ട്. ഒന്ന് വില കുറവാണ്, മറ്റൊന്ന് കുറേക്കാലം ഈട് നില്‍ക്കും. അതുകൊണ്ട്, സ്വർണവില കൂടിയെങ്കിലും ഓണക്കച്ചവടത്തിൽ വലിയ രീതിയിൽ ബാധിച്ചിട്ടില്ല''.



Click it and Unblock the Notifications