എരിതീയില്‍ എണ്ണ ഒഴിക്കരുത്, ചെന്നിത്തലയ്ക്ക് എതിരെ ടി സിദ്ദിഖ്, പിന്തുണച്ച് റിജിൽ മാക്കുറ്റി
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വത്തിന് എതിരെ രംഗത്ത് വന്ന രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ്. ഇന്ന് രമേശ് ചെന്നിത്തല കുറച്ച് കടന്നാണ് സംസാരിച്ചിരിക്കുന്നതെന്ന് ടി സിദ്ദിഖ് പറഞ്ഞു. ഇത്തരത്തിലുളള സംസാരങ്ങള്‍ എല്ലാവരും ഒഴിവാക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് തനിക്ക് പറയാനുളളതെന്നും ടി സിദ്ദിഖ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയെ പോലുളള ഒരു നേതാവ് ഇത്തരമൊരു സംസാരത്തിലേക്ക് വഴുതി വീഴാന്‍ പാടില്ലായിരുന്നു. ഈ സമയത്ത് എരിതീയില്‍ എണ്ണ ഒഴിക്കുന്നത് പോലെ ഉളള ഒരു സംസാരം ഒരാളുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത് എന്നതാണ് സംഘടനയോട് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമെന്നും ടി സിദ്ദിഖ് പറഞ്ഞു. ടി സിദ്ദിഖിനെ അനുകൂലിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റിയും രംഗത്ത് എത്തി.

ബീച്ചിൽ തിമിർത്ത് നടി പ്രയാഗ മാർട്ടിൻ, പുത്തൻ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications