ഹേനയുടെ തലക്ക് ഉൾപ്പെടെ മാരകമായി മുറിവ്; കൊലപാതകമെന്ന് കണ്ടെത്തൽ
ആലപ്പുഴ; സ്ത്രീധന, ഗാർഹിക പീഡനങ്ങൾ മൂലം കേരളത്തിൽ മറ്റൊരു മരണം കൂടി റിപ്പോർട്ട് ചെയ്യുന്നു. കൊല്ലം കരിങ്ങന്നൂർ ഏഴാംകുറ്റി അശ്വതിയിൽ എസ് പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകൾ ഹേനയെ (42) ആണ് ഭർതൃവീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം 26നാണ് സംഭവം നടന്നത്. സംഭവത്തിൽ ഭർത്താവ് ചേർത്തല കൊക്കോതമംഗലം അനന്തപുരി അപ്പുക്കുട്ടനെ (50) പൊലീസ് അറസ്റ്റ് ചെയ്തു. ഹേനയുടെ മരണം കൊലപാതകം ആണെന്നാണ് പോലീസ് നി ഗമനം.
ഹേനയുടെ തലക്ക് ഉൾപ്പെടെ മാരകമായി മുറിവ് ഏറ്റിട്ടുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഹേന കുളിമുറിയിൽ തലയിടിച്ചു വീണത് ആണെന്നാണ് അപ്പുക്കുട്ടൻ ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ പോസ്റ്റോമോർട്ടം റിപ്പോർട്ടിൽ മർദ്ദനം ഏറ്റതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തലയ്ക്കേറ്റ 13 പരുക്കുകൾ ഉൾപ്പെടെ ആകെ 28 പരുക്കുകൾ മൃതദേഹത്തിലുണ്ടായിരുന്നെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് അപ്പുക്കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഭാര്യയെ മർദ്ദിച്ചിരുന്നതായി ഹേനയുടെ വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 25ന് ആയിരുന്നു ഇവരുടെ വിവാഹം.

മാനസീകമായി ചെറിയ അസ്വസ്ഥതയുള്ള യുവതിയായിരുന്നു മരണപ്പെട്ട ഹേന. ഈ വിവരം അറഞ്ഞുകൊണ്ട് തന്നെയാണ് ആയുർവേദ വൈദ്യനായ അപ്പുക്കുട്ടൻ കല്യാണത്തിന് സമ്മതിച്ചത്. വിവാഹ സമയത്ത് സ്ത്രീധനമൊന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും ഭാര്യവീട്ടുകാർ എല്ലാം കണ്ടറിഞ്ഞുചെയ്യണമെന്ന് അപ്പുക്കുട്ടൻ പറഞ്ഞിരുന്നു. ഇതേ തുടർന്ന് 80 പവനോളം സ്വർണമാണ് ഹേനക്ക് വീട്ടുകാർ നൽകിയത്. ഇതിന് പുറമെ ഹേനയെ നോക്കാൻ മാസം 15000 രൂപ ചിലവിൽ ഒരു ജോലിക്കാരിയേയും ഹേനയുടെ വീട്ടുകാർ ഇവിടെ നിയമിച്ചു. കല്യാണത്തിന് ശേഷം പലതവണയായി സാമ്പത്തിക ആവശ്യങ്ങൾക്കായി അപ്പുക്കുട്ടൻ ഭാര്യ വീട്ടുകാരെ ബുദ്ധിമുട്ടിച്ചിരുന്നെന്നും വാർത്തകളുണ്ട്. ഹേനയുടെ മാതാപിതാക്കളോട് പലവട്ടമായി ലക്ഷങ്ങൾ വാങ്ങിയിരുന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പണത്തിന് പുറമെ ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങി നിരവധി ഗൃഹോപകരണങ്ങളും ഭാര്യവീട്ടുകാരുടെ ചിലവിൽ അപ്പുക്കുട്ടൻ സ്വന്തമാക്കിയിരുന്നു. അടുത്തിടെ ഏഴ് ലക്ഷത്തോളം രൂപയാണ് അപ്പുക്കുട്ടൻ ഹേനയുടെ പിതാവിനോട് ആവശ്യപ്പെട്ടത്. എന്നാൽ പണം നൽകാനാകില്ലെന്ന് പിതാവ് പറഞ്ഞതോടെ അപ്പുക്കുട്ടൻ ഹേനയെ ഉപദ്രവിക്കുന്നത് പതിവാക്കിയെന്നും ഇയാൾ സമ്മതിക്കുന്നുണ്ട്. ഭർത്താവ് ഉപദ്രവിക്കുന്ന കാര്യം സഹോദരി സുമയോട് ഹേന പറഞ്ഞിരുന്നു. തുടർന്ന് ഹേനയെ കൊണ്ടുവരാനായി വീട്ടുകാർ ഇവിടെ എത്തിയിരുന്നു. എന്നാൽ ഇവരോടൊപ്പം പോകാൻ ഹേന തയ്യാറായിരുന്നില്ല. കഴിഞ്ഞ മാസം 26ന് ഉണ്ടായ തർക്കത്തിലെ മർദ്ദനമേറ്റാണ് ഹേന മരിച്ചത്.
ഈ നിൽപ്പു കണ്ട് ആരാധക ലോകം ഞെട്ടി; ട്രെന്ഡിയായി നടി പ്രിയാ മണി












Click it and Unblock the Notifications