കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന അവാര്‍ഡാണ്... ചാനല്‍ അവാര്‍ഡല്ല, മോഹന്‍ലാല്‍ തീരുമാനം മാറ്റുമെന്നാണ് പ്രതീക്ഷയെന്ന് ഡോ ബിജു

Google Oneindia Malayalam News

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നിന്ന് മോഹന്‍ലാലിനെ മാറ്റിനിര്‍ത്തണമെന്ന ആവശ്യത്തില്‍ നിലപാട് കടുപ്പിച്ച് സംവിധായകന്‍ ഡോ ബിജു. മോഹന്‍ലാല്‍ അഭിനയിച്ച സിനിമകളും കഴിഞ്ഞ തവണത്തെ മത്സരത്തില്‍ ഉണ്ടായിരുന്നു. അങ്ങനെയുള്ള താരം പുരസ്‌കാര ജേതാക്കള്‍ക്കൊപ്പം വേദി പങ്കിടരുത്. ചലച്ചിത്ര പുരസ്‌കാരം എന്ന് പറയുന്നത് ഉന്നതമായ പുരസ്‌കാരമാണ്. ദേശീയ പുരസ്‌കാരത്തിന്റെ മാതൃകയില്‍ ചെയ്യേണ്ട ഒന്ന്. ആ ചടങ്ങ് താരപ്പകിട്ടിലേക്ക് മാറ്റുകയും അതില്‍ പങ്കെടുക്കുന്ന ജേതാക്കളേക്കാള്‍ വേറൊരു മുഖ്യാതിഥി വരുന്നത് ഇതിന്റെ അന്തസത്തയെ തന്നെ അട്ടിമറിക്കുന്നതിന് തുല്യമാണ്.

1

കഴിഞ്ഞ നാലഞ്ച് വര്‍ഷമായി വളരെ അപകടകരമായ രീതിയില്‍ മാറ്റിമറിക്കപ്പെട്ട പുരസ്‌കാര ചടങ്ങുകളാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. താരനിശ സംഘടിപ്പിച്ച് ബഹളങ്ങളും ഡാന്‍സും മിമിക്രിയും ഉള്‍പ്പെടുത്തി സ്വകാര്യ ടെലിവിഷന്‍ ചാനല്‍ അവാര്‍ഡ് പോലെയാണ് പുരസ്‌കാര ചടങ്ങ് നടത്തിയിരുന്നത്. പുരസ്‌കാര ദാനത്തിന്റെ തന്നെ വിശ്വാസ്യത തിരിച്ചുപിടിച്ചത് തന്നെ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളിലൂടെയാണ്. അതുപോലെ തന്നെ വിതരണത്തിലും ഈ വിശ്വാസ്യതയും സാംസ്‌കാരിക പൂര്‍ണതയും ഉണ്ടാകണം അതാണ് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയത്. സര്‍ക്കാരിന്റെ സമീപനം എന്താണെന്ന് അറിയില്ല. കേരളത്തിലെ സാംസ്‌കാരിക അന്തരീക്ഷത്തിലെ പ്രധാനപ്പെട്ട ആളുകളാണ് ഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്നത്. സര്‍ക്കാര്‍ ഇതില്‍ കൃത്യമായ തീരുമാനമെടുക്കുമെന്ന് കരുതാം.

സര്‍ക്കാരുമായി ബന്ധപ്പെട്ട എത്രയോ ചടങ്ങുകളില്‍ മോഹന്‍ലാലിനെ ആദരിക്കുകയോ അദ്ദേഹത്തെ മുഖ്യാതിഥിയായി ക്ഷണിക്കുകയോ ചെയ്യാം. അതിനൊന്നും ഞങ്ങള്‍ക്ക് തടസമില്ല. ഇനി അഥവാ സര്‍ക്കാരിന് തിരുത്തി പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മോഹന്‍ലാല്‍ അത് മനസിലാക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ചിലപ്പോള്‍ ഇതിലെ അനൗചിത്യം മോഹന്‍ലാലിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകില്ല. അത് ശ്രദ്ധയില്‍പ്പെടുകയും മോഹന്‍ലാല്‍ അത് തിരുത്തുമെന്നുമാണ് തോന്നുന്നത്. അതിലൊരു പ്രധാനകാര്യം അദ്ദേഹത്തിന്റെ തന്നെ നാലഞ്ച് സിനിമകള്‍ മത്സരത്തിനുണ്ടായിരുന്നു. ആ സിനിമകളെ മറികടന്ന് പുരസ്‌കാര ജേതാക്കളെ ആദരിക്കുന്ന വേദിയില്‍ ഇരിക്കുന്നത് അനൗചിത്യപരമായ നടപടിയാണെന്ന് അദ്ദേഹം ഇതുവരെ ചിന്തിച്ചുണ്ടാവില്ലെന്നും ബിജു പറഞ്ഞു.

മുഖ്യാതിഥിതിയെ തീരുമാനിക്കുന്ന സര്‍ക്കാരാണ്... മോഹന്‍ലാല്‍ പങ്കെടുക്കുമോയെന്ന് അറിയില്ലെന്ന് കമല്‍! മുഖ്യാതിഥിതിയെ തീരുമാനിക്കുന്ന സര്‍ക്കാരാണ്... മോഹന്‍ലാല്‍ പങ്കെടുക്കുമോയെന്ന് അറിയില്ലെന്ന് കമല്‍!

മോദിയും പ്രതിരോധ മന്ത്രിയും സഭയെ തെറ്റിദ്ധരിപ്പിച്ചു.... അവകാശലംഘന നോട്ടീസുമായി കോണ്‍ഗ്രസ്!!മോദിയും പ്രതിരോധ മന്ത്രിയും സഭയെ തെറ്റിദ്ധരിപ്പിച്ചു.... അവകാശലംഘന നോട്ടീസുമായി കോണ്‍ഗ്രസ്!!

English summary
dr biju on mohanlal controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X