Get Updates
Get notified of breaking news, exclusive insights, and must-see stories!

'അംബേദ്കർ ആർഎസ്എസ് വിരോധി ആയിരുന്നില്ല', ആർഎസ്എസുമായി ചേർന്നു പ്രവർത്തിച്ചുവെന്ന് പികെ കൃഷ്ണദാസ്

ഡോ. ബിആർ അംബേദ്കർ ആർഎസ്എസ് വിരോധി ആയിരുന്നില്ലെന്നും അദ്ദേഹം ആർഎസ്എസിന് വേണ്ടി നിലകൊണ്ടിരുന്നുവെന്നും ബിജെപി നേതാവ് പികെ കൃഷ്ണദാസ്. അംബേദ്കറും അദ്ദേഹത്തിൻ്റെ പ്രസ്ഥാനവും ആർ.എസ്.എസ്സുമായും ജനസംഘവുമായും വളരെയധികം ചേർന്നു പ്രവർത്തിച്ചിരുന്നുവെന്നും പികെ കൃഷ്ണദാസ് അവകാശപ്പെട്ടു. ഭരണഘടനാ ശിൽപിയായ ഡോ. ബിആർ അംബേദ്കറുടെ 65ാം ചരമദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ബിജെപി നേതാവിന്റെ വാദം . അംബേദ്കറിൻ്റെ പട്ടികജാതി ഫെഡറേഷനും ഭാരതീയ ജനസംഘവും പൊതുതിരഞ്ഞെടുപ്പിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും ആർഎസ്എസ് നിരോധനം നീക്കാൻ അംബേദ്കർ സഹായിച്ചിരുന്നുവെന്നും പികെ കൃഷ്ണദാസ് പറയുന്നു.

പികെ കൃഷ്ണദാസിന്റെ കുറിപ്പ്: '' അംബേദ്ക്കർ ആർ.എസ്.എസ്സിന് വേണ്ടി നിലകൊണ്ടിരുന്നു. ഡോ.ബി.ആർ അംബേദ്ക്കറിൻ്റെ സ്മൃതി ദിനമാണിന്ന്. രാജ്യത്തിൻ്റെ ഭരണഘടന വിശുദ്ധഗ്രന്ഥമായി കണക്കാക്കുന്ന ദേശീയവാദികൾക്ക് ഭരണഘടനയുടെ ശിൽപിയെ വിസ്മരിക്കാനാകില്ല. പക്ഷെ കപട ദളിത്‌ സ്നേഹികളായ കമ്മ്യൂണിസ്റ്റുകാരും മറ്റ് ചില ആക്ടിവിസ്റ്റുകളും മറക്കാൻ പാടില്ലാത്ത ചില ചരിത്രസത്യങ്ങളുണ്ട്. അംബേദ്കറും അദ്ദേഹത്തിൻ്റെ പ്രസ്ഥാനവും ആർ.എസ്.എസ്സുമായും ജനസംഘവുമായും വളരെയധികം ചേർന്നു പ്രവർത്തിച്ചിരുന്നു.

77

1)1952ൽ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പിൽ അംബേദ്കറിൻ്റെ പട്ടികജാതി ഫെഡറേഷനും ഭാരതീയ ജനസംഘവും ഒന്നിച്ചാണ് പ്രവർത്തിച്ചത്.
2) 1954 മഹാരാഷ്ട്രയിലെ ഭണ്ഡാര മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ അംബേദ്ക്കറിൻ്റെ ഇലക്ഷൻ ഏജൻ്റ് ആയിരുന്നത് ആർ.എസ്.എസ്സിൻ്റെ മുതിർന്ന പ്രചാരകനും ബി.എം.എസ്സിൻ്റെ സ്ഥാപകനുമായ ദത്തോപന്ത് തേങ്ടി ആയിരുന്നു, അന്നത്തെ സർ സംഘചാലക് ഗുരുജി ഗോൾവാൾക്കാർ നേരിട്ട് മേൽനോട്ടം വഹിച്ച തിരഞ്ഞെടുപ്പായിരുന്നു അത്.

ഖുശ്ബുവിന് രോഗം ബാധിച്ചോ? ആശങ്കയോടെ ചോദിച്ചവര്‍ക്ക് നന്ദി, പണ്ട്... പിന്നീട്... ഇപ്പോള്‍

3 ) 1935ൽ മഹാരാഷ്ട്ര പൂനയിലെ ആർ.എസ്.എസ് ക്യാംപ് സന്ദർശിച്ച അംബേദ്കർ ജാതിരഹിത പ്രവർത്തനത്തെ അഭിനന്ദിച്ചു, ആർ.എസ്.എസ് സ്ഥാപകൻ ഡോ. ഹെഡ്ഗേവാറുമായി അന്ന് അദ്ദേഹം വിശദമായി സംസാരിക്കുകയും ചെയ്തു.
4) 1939 ലും അദ്ദേഹം ആർ.എസ്.എസ് ക്യാംപിൽ അദ്ദേഹം പ്രത്യേക ക്ഷണിതാവായി എത്തി.
5) 1949 ൽ അന്നത്തെ സർ സംഘചാലക് ഗുരുജി ഗോൾവാൾക്കർ ഡൽഹിയിലെത്തി അംബേദ്ക്കറുമായി കൂടിക്കാഴ്ച നടത്തിയത് RSS നിരോധനം നീക്കാൻ സഹായിച്ചതിനായിരുന്നു

"നിങ്ങൾ ജാതിരഹിത ഐക്യം ലക്ഷ്യം വെക്കുന്നുവെങ്കിൽ വേഗമാവട്ടെ, ഇവിടെ കീഴ്‌ജാതിക്കാർക്ക് കാത്തുനിൽക്കാൻ സമയമില്ല, അല്ലെങ്കിൽ കമ്മ്യൂണിസ്റ്റുകാരുടെ പീരങ്കി ഉണ്ടകൾക്ക് ഇരകളായി ഇവിടുത്തെ പട്ടിക ജാതിക്കാർ മാറും" ഇതായിരുന്നു അംബേദ്ക്കറിൻ്റെ കാഴ്ചപ്പാട്. അദ്ദേഹം ഒരിക്കലും Rss വിരോധിയായിരുന്നില്ല''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+