• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൃക്കാക്കരയുടെ ജനകീയ ഡോക്ടർ എൽഡിഎഫിനായി സെഞ്ച്വറി തികയ്ക്കും: ഡിവൈഎഫ്ഐ

Google Oneindia Malayalam News

കൊച്ചി: തൃക്കാക്കരയുടെ ജനകീയ ഡോക്ടർ എൽഡിഎഫിനായി സെഞ്ച്വറി തികയ്ക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഡോ. ജോ ജോസഫിനെ ആണ് തൃക്കാക്കര പിടിച്ച് നിയമസഭയിലെ അംഗബലം 100 തികയ്ക്കാൻ ഇടതുപക്ഷം നിയോഗിച്ചിരിക്കുന്നത്. ഡോ. ജോ മനുഷ്യപക്ഷ രാഷ്ട്രീയം പറയുന്ന ഇടതുപക്ഷ പ്രവർത്തകനും സിപിഎം അംഗവുമാണെന്ന് വികെ സനോജ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

വികെ സനോജിന്റെ കുറിപ്പ്: ' തൃക്കാക്കരക്കാർക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത വിധം ജനകീയനായ സഖാവ് ഡോ:ജോ ജോസഫ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി ജനവിധി തേടുകയാണ്. തന്റെ കർമ്മ മണ്ഡലമായ ആതുര സേവനത്തെ തന്റെ സാമൂഹിക പ്രവർത്തന മേഖലയായി പരിവർത്തനപ്പെടുത്തി കുറഞ്ഞ കാലത്തിനിടെ സമൂഹത്തിന്റെ നാനാ വിധമായ മേഖലകളിൽ നിന്ന് പ്രശംസ പിടിച്ചു പറ്റിയ ഡോ:ജോ മനുഷ്യ പക്ഷ രാഷ്ട്രീയം പറയുന്ന ഇടതു പക്ഷ പ്രവർത്തകനും സി പി ഐ (എം) അംഗവുമാണ്.

പിന്നാലെ നടന്ന് പ്രേമാഭ്യർത്ഥന, കോളുകളും മെസ്സേജുകളും, നിരന്തര ശല്യത്തിന് പിന്നാലെ മഞ്ജുവിന്റെ പരാതിപിന്നാലെ നടന്ന് പ്രേമാഭ്യർത്ഥന, കോളുകളും മെസ്സേജുകളും, നിരന്തര ശല്യത്തിന് പിന്നാലെ മഞ്ജുവിന്റെ പരാതി

" ഞാനൊരു ഹൃദയ രോഗ വിദഗ്ദനാണ്, അതിനാൽ തന്നെ ഹൃദയമിരിക്കുന്ന ഇടതു പക്ഷമാണ് മനുഷ്യന്റെ വേദനകളും കഷ്ടപ്പാടുകളും മനസിലാക്കുന്ന മനുഷ്യപക്ഷമെന്ന് " ലളിതമായി പറഞ്ഞ ഡോ:ജോ തന്റെ സാമൂഹിക പ്രവർത്തനങ്ങളിലെ രാഷ്ട്രീയ പക്ഷത്തെ വളരെ മുന്നേ തന്നെ അരക്കിട്ടുറപ്പിച്ചതാണ്. ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധന്‍ എന്ന നിലയിൽ കഴിവു തെളിയിച്ച പ്രൊഫഷൽ പ്രതിഭയായ അദ്ദേഹം അക്കാദമിക് മേഖലകളിൽനടക്കുന്ന പുതിയ ചർച്ചകൾ മനസ്സിലാക്കാൻ താൽപര്യം കാണിക്കുന്ന മികച്ച വിദ്യാർഥി കൂടിയാണെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. വിവിധ കാർഡിയാക് ഫോറങ്ങളിൽ സജീവ സാന്നിധ്യമാണ്.

ഹൃദ്രോഗ വിദഗ്ദ്ധൻ എന്ന നിലയിൽ മുഖ്യധാര മാധ്യമങ്ങളിൽ ചർച്ചകളിൽ പങ്കെടുക്കാറുണ്ട്. ആരോഗ്യ മേഖലയിലെ സംഭവ വികാസങ്ങളെ സാമൂഹിക മാനങ്ങളിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ വിദ്യാർഥി കൂടിയായ ഡോ:ജോ ജോസഫ് അദ്ദേഹത്തിൻ്റെ സാമൂഹിക വിശകലനങ്ങൾ സമാഹരിച്ച് ഒരു പുസ്തകം ഈ അടുത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പീക്കർ എം.ബി രാജേഷാണ് പുസ്തകം പ്രകാശനം ചെയ്തത്. വികസനവും, ഭാവിയും, അതിജീവനവും, രാഷ്ട്രീയവും ചർച്ചയാകുന്ന ഈ വർത്തമാന കാലത്ത്, വിശേഷിച്ചു ഒരു പാൻഡമിക്കിനെ നമ്മൾ അതിജീവിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഡോ:ജോ ജോസഫിനെ പോലുള്ള രാഷ്ട്രീയ ബോധമുള്ള പ്രോഫഷണലുകളെ നമ്മുടെ നിയമ നിർമ്മാണ സഭയ്ക്ക് ആവശ്യമുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നൂറാമനായി തൃക്കാക്കരയുടെ ഈ ആതുര സേവകൻ കേരള നിയമ സഭയിലേക്ക് ഉറപ്പായും തിളക്കത്തോടെ വിജയിച്ചു കയറും.LDF സെഞ്ച്വറി തികയ്ക്കും'.

cmsvideo
  തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയും ആംആദ്മിയും ബദലാകുമെന്ന് സാബു എം.ജേക്കബ് | Oneindia Malayalam

  മമ്മൂക്കയുടേയും ദുൽഖറിന്റെയും കുഞ്ഞുരാജകുമാരി, പിറന്നാൾ ചിത്രങ്ങൾ വൈറൽ

  English summary
  Dr Jo Joseph will complete 100 seats for LDF in Kerala, Says DYFI State Secretary VK Sanoj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X