'സംഘികളോട് എങ്ങനെയാണ് സംവദിക്കുക'? ആഭാസ കമന്റുകൾക്ക് തോമസ് ഐസകിന്റെ മറുപടി
തിരുവനന്തപുരം: എൽഐസി സ്വകാര്യവത്കരണത്തിന് എതിരെയുളള ഫേസ്ബുക്ക് കുറിപ്പിന് സംഘപരിവാർ അനുകൂലികളിൽ നിന്നുളള വിമർശനങ്ങൾക്ക് മറുപടി നൽകി മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. എൽഐസിയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട് എന്ന മുദ്രാവാക്യം ഉയർത്തി നാളെ എറണാകുളം ടൗൺ ഹാളിൽ സമര കൺവെൻഷൻ സംഘടിപ്പിക്കുകയാണ്.
തോമസ് ഐസകിന്റെ കുറിപ്പ് വായിക്കാം: '' സംഘികളോട് എങ്ങനെയാണ് സംവദിക്കുക? എൽഐസിയുടെ പോസ്റ്റിനു കീഴിൽ എഴുതിയിരിക്കുന്ന ആഭാസങ്ങൾ നോക്കുക. അവർക്ക് ഇത്രയേ കഴിയൂ. പോസ്റ്റിൽ എഴുതിയ വാദങ്ങളോടു വിമർശനമുണ്ടെങ്കിൽ കൃത്യമായി എഴുതുക മറുപടി തരാം.
❓ആദ്യം അരുൺ ജോസഫിന്റെ (Arun Joseph Kuzhikkattu) ചോദ്യം - "ഐസക്ക് സാറേ വെറുതെ പൊട്ടൻ കളിക്കരുത്. FY21 Q3യിലെ ലാഭത്തിന്റെ അഞ്ച് ശതമാനം 1 കോടി ആയിരുന്നെങ്കിൽ മൊത്തം ലാഭം 1X20=20 കോടി മാത്രമായിരുന്നു. അത് FY22 Q3യിൽ എത്തിയപ്പോൾ 234 കോടി ആയെങ്കിൽ താങ്കൾ പറയുന്നതു പോലെ 95% പോളിസി ഉടമകൾക്ക് ബോണസ് നൽകാത്തതു മാത്രമാണോ അതിനു കാരണം? LIC ഉൾപ്പടെ പൊതുമേഖലാ സ്ഥാപനങ്ങൾ എല്ലാം സ്വകാര്യവത്കരിക്കണം."
👉അരുൺ ഞാൻ എഴുതിയത് എൽഐസിയുടെ ചെയർമാൻ എം.ആർ. കുമാർ പറഞ്ഞതാണ്. 95-ൽ നിന്ന് ബോണസ് വിഹിതം 90 ആയി കുറച്ചതുകൊണ്ടു മാത്രം ലാഭം 245 കോടി ആവില്ല. അതു വളരെ ശരിയായ വിമർശനമാണ്. പക്ഷെ ചെയർമാൻ പറയുന്നത് നോൺ പാർട്ടിസിപ്പേറ്റിംഗ് പോളിസിയുടെ ലാഭം ബോണസായി വിതരണം ചെയ്യേണ്ടായെന്ന് തീരുമാനിച്ചുവെന്നാണ്. അതുകൊണ്ടാണ് ലാഭം ഇങ്ങനെ ഉയർന്നത്. ഇത് ഞങ്ങൾ ഇനിയും ഭാവിയിൽ തുടരുമെന്നാണ് ഓഹരി വാങ്ങാൻ വരുന്നവരോട് അദ്ദേഹം വാഗ്ദാനം ചെയ്യുന്നത്. ഐആർഡിഎ വർഷങ്ങൾക്കു മുമ്പ് ഇത്തരത്തിൽ ലൈഫ് ഫണ്ട് രണ്ടായി വിഭജിക്കണമെന്നു പറഞ്ഞതാണ്. സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾ ഈ മാതൃകയിലാണു പ്രവർത്തിക്കുന്നത്. എന്നാൽ എൽഐസി തങ്ങൾക്കു പാർലമെന്റ് പാസ്സാക്കിയ പ്രത്യേക നിയമമുണ്ടെന്നു പറഞ്ഞുകൊണ്ട് റെഗുലേറ്ററി അതോറിറ്റിയുടെ നിർദ്ദേശം അവഗണിച്ചു. എന്നാൽ ഇപ്പോൾ ഓഹരി വിൽപ്പനയുടെ പശ്ചാത്തലത്തിൽ മറ്റു സ്വകാര്യ കമ്പനികളെപ്പോലെ തന്നെ എൽഐസിയും പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇപ്പോൾ മനസിലായോ ലാഭം എങ്ങനെയാണ് ഉണ്ടായതെന്ന്? പോളിസി ഉടമകൾക്കു കിട്ടേണ്ട ബോണസ് ഓഹരി ഉടമസ്ഥരുടെ ലാഭമാക്കി മാറ്റിയിരിക്കുകയാണ്.

അടുത്ത ഭയങ്കര വിമർശകൻ പ്രവീൺ രവിയാണ് (Praveen Ravi) അരുൺ ജോസഫ് പൊതുമേഖല മുഴുവൻ സ്വകാര്യവൽക്കരിക്കണമെന്നു വിശ്വസിക്കുന്ന നിയോലിബറലുകാരനാണ്. എന്നാൽ പ്രവീൺ ആർഎസ്എസുകാരനാണ്. എങ്കിലും തെറി പറഞ്ഞിട്ടില്ല. അതുകൊണ്ട് പ്രവീണിന്റെ വാദം മുഴുവൻ ഭേദഗതിയില്ലാതെ താഴെ കൊടുക്കുന്നു.
❓"ആളുകളെ പൊട്ടൻ കളിപ്പിക്കുന്നത് നിർത്തൂ ഐസക്ക് സാർ. LIC കൊണ്ട് ഏറ്റവും നേട്ടം ഏജൻ്റുമാർക്ക് ആണ്, അവർക്ക് കൊടുക്കുന്ന അതി ഭയങ്കര കമ്മീഷൻ കഴിഞ്ഞുള്ള തുകയാണ് നിക്ഷേപിക്കുന്നത്, അത് കൊണ്ട് തന്നെ lic പോളിസി ഉടമകൾക്ക് കൊടുക്കുന്ന ബോണസ് എന്നത് വളരെ നാമമാത്ര മാത്രമാണ്. Inflation അനുസരിച്ച് നോക്കിയാൽ നഷ്ട കച്ചവടം. ലൈഫ് ഇൻഷുറസ് പോളിസി ഒരു നിക്ഷേപം അല്ല. അത് റിസ്ക് കവർ ചെയ്യാൻ ഉള്ള instrument ആണ്. എന്നാല് ഒരിക്കലും ഒന്നും പറ്റില്ല എന്ന് കരുതി ജീവിക്കുന്ന സാമ്പത്തിക അന്ധവിശ്വാസങ്ങൾ ഉള്ള ജനതയെ പ്രീമിയം അടച്ചാൽ അവസാനം എന്തെങ്കിലും കിട്ടും എന്ന് വിശ്വസിപ്പിച്ചു നടത്തുന്ന പരിപാടി ആണ് ഈ ബോണസ് കൊടുക്കൽ.
കൂടാതെ സർക്കാരിൻറെ നിയന്ത്രണത്തിൽ lic നടത്തുന്ന നിക്ഷേപങ്ങൾ പലതും സർക്കാരിൻറെ കയ്യിലിരിപ്പ് കൊണ്ടുണ്ടായ നഷ്ടത്തെ മറികടക്കുന്നതിന് വേണ്ടി ചിലവാക്കുന്നു. IDBI പോലെയുള്ള സ്ഥലങ്ങളിൽ ഓഹരി എടുപ്പിച്ചു LIC യുടെ ഓഹരി ഉടമകളുടെ ലാഭം നശിപ്പിക്കുന്നു. കഴിഞ്ഞ എത്രയോ കൊല്ലമായി മികച്ച ബോണസ് നൽകുന്ന പോളിസികൾ LIC യുടെത് അല്ല. നിങൾ ആളെ പറ്റിക്കാൻ നടത്തുന്ന ഈ സമര അഭ്യാസം എന്തിന് വേണ്ടിയാണ്. ഇത് കൊണ്ട് കേന്ദ്ര സര്ക്കാര് പേടിച്ച് നിർത്തുമോ? ഇല്ല എന്ന് എന്നെക്കാൾ നന്നായി നിങ്ങൾക്ക് അറിയാം."
👉എൽഐസി ഇതുവരെ ഏതാണ്ട് 6 ലക്ഷം കോടി രൂപയാണ് ബോണസായി നൽകിയിട്ടുള്ളത്. 28 വർഷമായി സ്വകാര്യ കമ്പനികൾക്ക് ഇൻഷ്വറൻസ് മേഖല തുറന്നുകൊടുത്തിട്ട്. ഇതിനിടയിൽ ലെവൽ പ്ലേയിംഗ് ഗ്രൗണ്ട് എന്നുപറഞ്ഞ് റെഗുലേറ്ററി അതോറിറ്റി പല ഇടങ്കോലുമിട്ടു. എന്നിട്ട് ഇപ്പോഴും മാർക്കറ്റിന്റെ 70 ശതമാനത്തിലേറെ എൽഐസിയുടേതാണ്. താങ്കൾ പറയുന്ന ഈ 'നിസ്സാര ബോണസ്' കൊടുത്താൽ ലെവൽ പ്ലേയിംഗ് ഗ്രൗണ്ട് ഉണ്ടാവില്ലെന്നാണു സ്വകാര്യ കമ്പനികൾ പറയുന്നത്. അതുകൊണ്ട് 'നിസ്സാര ബോണസ്' നിർബന്ധപൂർവ്വം വെട്ടിക്കുറയ്ക്കാൻ ഐആർഡിഎ നടപടിയെടുത്തത്. ഇന്ത്യാ സർക്കാർ ഇതിനെ സഹായിക്കാൻ എൽഐസി നിയമവും ഭേദഗതി ചെയ്തു.
എൽഐസിയുടെ ഏജന്റ് കമ്മീഷൻ ഇന്ന് സ്വകാര്യ കമ്പനികളേക്കാൾ കുറവാണെന്നാണ് അവരുടെ സംഘടനകൾ പറയുന്നത്. ഇനി 'അതിഭയങ്കര കമ്മീഷൻ' കണക്കിലെടുത്താലും 2020-21-ൽ ഓപ്പറേറ്റിംഗ് ചെലവുകൾ പ്രീമിയത്തിന്റെ 8.68 ശതമാനമേ വരൂ. സ്വകാര്യ കമ്പനികളുടേതാവട്ടെ ഈ തോത് 11.72 ശതമാനവുമാണ്. അങ്ങനെ എൽഐസി താരതമ്യേന ചുരുങ്ങിയ ചെലവിൽ കൂടുതൽ ആളുകൾക്ക് സേവനം നൽകുന്നു. ലൈഫ് ഇൻഷ്വറൻസ് പോളിസി ഒരു നിക്ഷേപം അല്ലായെന്ന് ആര് പറഞ്ഞു? ആയിരിക്കണമെന്നാണ് എൽഐസി രൂപീകരിച്ചപ്പോൾ രാജ്യം തീരുമാനിച്ചത്. അതുകൊണ്ട് പാശ്ചാത്യരാജ്യങ്ങളിലെ റിസ്ക് ഇൻസ്ട്രുമെന്റുമായി എൽഐസി പോളിസിയെ താരതമ്യപ്പെടുത്തണ്ട. ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ സമ്പാദ്യത്തിന് സർക്കാരിന്റെ സമ്പൂർണ്ണ ഗ്യാരണ്ടി സുരക്ഷ നൽകുന്ന സമ്പാദ്യ ഇൻസ്ട്രുമെന്റുകൂടിയാണ് എൽഐസി പോളിസി. ആ വിശ്വാസ്യത കൊണ്ടാണ് കേവലം 5 കോടി മാത്രം മുതൽമുടക്കിയ ഈ കമ്പനി 35 ലക്ഷം കോടിയുടെ ലൈഫ് ഫണ്ടുള്ള സ്ഥാപനമായി മാറിയിട്ടുള്ളത്. ഇതിനെയാണു താങ്കൾ മണ്ടന്മാരായ ജനങ്ങളുടെ അന്ധവിശ്വാസമെന്നു വിളിക്കുന്നത്.
എൽഐസിയുടെ നിക്ഷേപം 'ഐഡിബിഐ പോലുള്ള സ്ഥാപനങ്ങളിൽ ഓഹരി എടുപ്പിച്ച് എൽഐസിയുടെ ഓഹരി ഉടമകളുടെ ലാഭം നശിപ്പിക്കുന്നു'. ശരിയാണ് ബിജെപി സർക്കാർ എൽഐസി നിക്ഷേപം ഇതുപോലെ ഒട്ടേറെ ദുരുപയോഗം ചെയ്യുന്നുണ്ട്. അതിനു പരിഹാരം ഇത്തരം അനധികൃത ഇടപെടലുകളിൽ നിന്നും സർക്കാർ പിൻവാങ്ങുക എന്നതാണ്. സ്വകാര്യ ആൻകർ ഇൻവെസ്റ്റർമാരെ കണ്ടെത്തി എൽഐസിയെ അവരെ ഏൽപ്പിച്ചു കൊടുക്കുകയല്ല വേണ്ടത്. പിന്നെ പ്രവീണിന്റെ സംശയം ഈ സമരംകണ്ട് കേന്ദ്രസർക്കാർ പിൻവാങ്ങുമോ എന്നുള്ളതാണ്. കർഷക സമരത്തിന്റെ മുന്നിൽ പിൻവാങ്ങിയില്ലേ?
ബാങ്ക് പണിമുടക്കിന്റെ മുന്നിൽ പിൻവാങ്ങിയില്ലേ? ഇലക്ട്രിസിറ്റി ബില്ല് മാറ്റിവച്ചില്ലേ? തൊഴിൽ നിയമങ്ങളുടെ ചട്ടങ്ങൾ ഇപ്പോഴും അട്ടത്ത് വച്ചിരിക്കുകയല്ലേ? 5 ശതമാനം ഓഹരി ഒരുപക്ഷെ ഇപ്പോൾ വിറ്റേക്കാം. പക്ഷെ അത് ഒടുക്കത്തെ വിൽപ്പനയായിരിക്കും. കോടിക്കണക്കിനു വരുന്ന പോളിസി ഉടമകൾ സമരരംഗത്ത് ഇറങ്ങിയാൽ കേന്ദ്രസർക്കാരിനു മുട്ടുമടക്കേണ്ടി വരും. അതിനു ഞങ്ങൾ നാളത്തെ സമരപ്രഖ്യാപനത്തിലൂടെ തുടക്കം കുറിക്കുകയാണ്. ഇന്നു കേരളം, നാളെ തമിഴ്നാട്, പിന്നെ മറ്റു സംസ്ഥാനങ്ങൾ. നോക്കിക്കോളൂ''.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications