Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസുകാരുടെ ബന്ധുവായിരുന്നെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നോ?; വന്ദനയുടെ കൊലപാതകത്തില്‍ സുരേഷ് ഗോപി

തിരുവനന്തപുരം: ഡോ. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിനു വിട്ടുകൊടുക്കുകയായിരുന്നു എന്ന ആരോപണവുമായി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തുകൊണ്ടാണ് ഒറ്റയ്ക്കാക്കിയത് എന്നും സുരേഷ് ഗോപി ചോദിച്ചു. സംഭവത്തില്‍ പൊലീസിന് ദീര്‍ഘവീക്ഷണം ഇല്ലാതെ പോയെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.

പൊലീസുകാര്‍ക്ക് രക്തബന്ധമുള്ള കുട്ടിയായിരുന്നെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നോ എന്നും സുരേഷ് ഗോപി ചോദിച്ചു. സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെയാണ്... ഇത് എന്റെ പെങ്ങളുടെ മകളാണ് എന്നൊരു ബോധ്യം അയാള്‍ക്ക് സത്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അയാള്‍ വിട്ടിട്ട് പോകുമായിരുന്നോ. അവിടെ നിയമം പറയുമായിരുന്നോ. ഇത്രയെ എനിക്ക് ആ ഉദ്യോഗസ്ഥനോട് ചോദിക്കാനുള്ളൂ.

suresh gopi

രാഷ്ട്രീയത്തിന് അതീതമായിട്ട് വളരെ ടെക്‌നിക്കലായിട്ട് ഇതിനൊരു പ്രതിവിധി കണ്ടെത്തുന്ന തരത്തില്‍ മെഡിക്കല്‍ അധ്യയനം എന്ന് മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലും ഉണ്ട്. അപ്പോള്‍ വരുന്ന ആളിന്റെ ആവശ്യം എന്താണ് എന്ന് അറിഞ്ഞ് മനസിലാക്കി പെരുമാറണം. ആ വരുന്ന ആളിന്റെ മനോനില, ഇന്നലത്തെ ആളിന്റെ കേസില്‍ നോക്കുകയാണെങ്കില്‍ ആ കൂടെയുണ്ടായിരുന്ന എല്ലാവരുടേയും അല്ലെങ്കില്‍ ആ പൊലീസുകാരന്റെ രക്തബന്ധത്തില്‍ ഉള്ള ആളാണ് ആ ഡോക്ടറെങ്കില്‍ ഇവര്‍ ഈ പറയുന്ന 50, 100 മീറ്റര്‍ ദൂരെ നില്‍ക്കുമായിരുന്നോ

നിങ്ങള്‍ ചോദിക്ക്. അവിടെ അവര്‍ നിയമം നോക്കുമായിരുന്നോ. ഈ കൊണ്ടുവന്നിരിക്കുന്ന ആളുടെ മനസിലെ പ്രവൃത്തി, അപകടം എന്നത് പൊലീസ് എന്ന് പറയുന്നത് ചുമ്മാ കാണുന്നത് മാത്രമല്ലല്ലോ. അവനൊരു ദീര്‍ഘവീക്ഷണം ഉണ്ടാകേണ്ടേ. സാധ്യതകള്‍ എന്താണ്. ഇവനൊരു തല്ല് കഴിഞ്ഞ് വന്നിരിക്കുന്ന ആളാണ്. പെണ്‍കുട്ടിയുടെ അടുത്ത് ഒറ്റക്ക് വിട്ടിട്ട് പോകാന്‍ പാടുണ്ടായിരുന്നോ. അതില്‍ നിയമം തടസം നില്‍ക്കാന്‍ പാടുണ്ടോ.

Vastu Tips: ഉപ്പ് അടുക്കളയില്‍ ആണോ സൂക്ഷിക്കുന്നത്..? ഈ സാധനമൊക്കെ പെട്ടെന്ന് മാറ്റിക്കോ, ഇല്ലെങ്കില്‍ സര്‍വ്വനാശം

ബുധനാഴ്ച പുലര്‍ച്ചെയാണ് കേരളത്തിന്റെ മനസ്സാക്ഷിയെ നടുക്കിയ സംഭവം നടക്കുന്നത്. പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച നെടുമ്പന ഗവ. യുപി സ്‌കൂള്‍ അധ്യാപകന്‍ വെളിയം ചെറുകരക്കോണം ശ്രീനിലയത്തില്‍ എസ് സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്‍ജനായ വന്ദന ദാസിനെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ പൊലീസുകാരട്ടം അഞ്ച് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദന. ഇന്നലെ രാത്രി 8 മണിയോടെ ആണ് വന്ദനയുടെ മൃതദേഹം മുട്ടുചിറയിലെ വീട്ടിലെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അതേസമയം വന്ദനയുടെ കൊലപാതകത്തില്‍ സര്‍ക്കാരിനേയും പൊലീസിനേയും വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+