കൊല്ലത്ത് ദൃശ്യം മോഡല്‍ കൊല, മദ്യപന്റെ മൊഴി കേസിലെ ട്വിസ്റ്റ്, പോലീസിനെ ഞെട്ടിച്ച മൊഴി ഇങ്ങനെ
കൊല്ലം: അഞ്ചല്‍ ഏരൂരില്‍ ഷാജിയുടെ തിരോധാനത്തില്‍ വന്‍ ട്വിസ്റ്റ്. ഇയാളെ കൊന്ന് കൂഴിച്ച് മൂടിയതാണെന്ന് കണ്ടെത്തി. ദൃശ്യം സിനിമയുടെ മോഡലിലാണ് കൊലപാതകം നടന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഷാജിയെ കാണാതായിരുന്നത്. ഭാരതിപുരം സ്വദേശിയായിരുന്നു ഷാജി. ഈ കേസിനാണ് ഇപ്പോള്‍ ട്വിസ്റ്റ് വന്നിരിക്കുന്നത്. പോലീസ് സ്റ്റേഷനില്‍ വന്ന ഒരു മദ്യപനില്‍ നിന്നാണ് ഇങ്ങനൊരു വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ഷാജി കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് ഇയാളെ കൊന്ന് കുഴിച്ചിട്ടതെന്ന വിവരം ലഭിച്ചത്.

പത്തനംതിട്ട ഡിവൈഎസ്പിക്കാണ് അപ്രതീക്ഷിതമായി ഷാജിയുടെ തിരോധാനത്തെ കുറിച്ച് വിവരം ലഭിച്ചത്. ഒരുപക്ഷേ ഒരു തുമ്പും കിട്ടാതെ ഉപേക്ഷിക്കേണ്ടി വരുമായിരുന്ന കേസായിരുന്നു ഇത്. ഉച്ചയോടെ കുടിച്ച് ലക്ക് കെട്ട ഒരാള്‍ പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തിയാണ് ഷാജിയെ കൊന്ന് കൂഴിച്ചുമൂടിയതാണെന്ന വിവരം നല്‍കുന്നത്. ഇയാള്‍ പറഞ്ഞതൊന്നും പോലീസ് മുഖവിലയ്ക്കെടുത്തിരുന്നില്ല. മദ്യപനല്ലേ എന്ന് കരുതി ഇയാള്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വിശദമായി പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ഇതില്‍ ഗൗരവമായ എന്തൊക്കെയോ ഉണ്ടെന്ന് പോലീസിന് മനസ്സിലായത്.
ഉടന്‍ തന്നെ ഈ വിവരം പുനലൂര്‍ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു പത്തനംതിട്ട് ഡിവൈഎസ്പി. കൊല്ലപ്പെട്ട ഷാജിയുടെ ബന്ധുവായ മൊഴി നല്കിയ മദ്യപന്. ഇയാള്‍ പറഞ്ഞ കാര്യങ്ങളാണ് ശരിക്കും പോലീസിനെ അമ്പരിപ്പിച്ചത്. കൊല്ലപ്പെട്ട ഷാജി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് തന്നോട് ഇക്കാര്യം പറഞ്ഞത് കൊണ്ടാണ് പോലീസിനെ കാണാനെത്തിയതെന്ന് ഇയാള്‍ പറയുന്നു. താന്‍ കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം പോലീസ് വേണ്ട വിധത്തില്‍ നടത്തിയില്ല എന്ന് ഷാജി തന്നോട് സ്വപ്നത്തില്‍ പറഞ്ഞെന്നാണ് ബന്ധു മൊഴിയില്‍ പറയുന്നത്. അതുകൊണ്ട് താന്‍ തന്നെ മൊഴി നല്കാന് വന്നുവെന്നും ഇയാള്‍ പറയുന്നു.
അതേസമയം അപ്രതീക്ഷിതമായ വഴിത്തിരിവ് ഈ മൊഴിയിലൂടെ ഉണ്ടായതില്‍ പോലീസും ഞെട്ടലിലാണ്. ഷാജിയുടെ സഹോദരന് സജിന്റെ ഭാര്യയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. ഷാജിയുടെ സഹോദരനെയും അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സജിന്‍ ഷാജിയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. കൊലയ്ക്ക് ശേഷം വീടിനടുത്തുള്ള കിണറിനടുത്ത് കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. ഇവിടെ നാളെ പരിശോധന നടത്തും. ഷാജി പല മോഷണക്കേസുകളിലും പ്രതിയാണ്. ഇയാളെ കുറിച്ച് അതുകൊണ്ട് പോലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. ഇയാള്‍ മാറി താമസിക്കുകയാണെന്നാണ് സഹോദരന് പറഞ്ഞത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ എല്ലാ കുറ്റവും സഹോദരന് സമ്മതിച്ചു.
-
ബെംഗളൂരുകാരുടെ കഷ്ടപ്പാട്; 30,000 വാടക കൊടുത്താലും നല്ല 1 ബിഎച്ച്കെ പോലും കിട്ടാനില്ല,ചർച്ച -
'സ്വർണ വില ഗ്രാമിന് 20,000 രൂപയിലേക്ക്?, ആഭരണപ്രേമികളുടെ ചങ്ക് പൊട്ടും..; സ്വർണ വ്യാപാരി പറയുന്നു -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ പൊതുഅവധി;ബാങ്കുകൾ തുറക്കില്ല?കേന്ദ്രസർക്കാർ ഓഫീസുകൾക്കും അവധിയോ? വിശദമായി അറിയാം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്; നിരവധി ജോലി ഒഴിവുകൾ..24,000 രൂപ വരെ ശമ്പളം;അപേക്ഷിക്കാം -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
യുഎഇയില്‍ കാലാവസ്ഥ മാറിമറിയുന്നു.. നാളെ മുതല്‍ അഞ്ച് ദിവസത്തേക്ക് ഇനി മഴക്കാലം -
സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
ഗള്‍ഫ് മൊത്തം ഇടഞ്ഞു, ചൈനയ്ക്കും അതൃപ്തി.. ആഗോള നേതാവാകാന്‍ പോയ പാകിസ്ഥാന് പണികിട്ടി! -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!!












Click it and Unblock the Notifications