കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവര്‍ കൊളെജ് ബസ് നടുറോഡില്‍ ഉപേക്ഷിച്ച് മുങ്ങി

  • By Meera Balan
Google Oneindia Malayalam News

ശാസ്താംകോട്ട: കൊല്ലം ശാസ്താംകോട്ടയില്‍ കുട്ടികളുമായി വന്ന കൊളെജ് ബസ് നടുറോഡില്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ മുങ്ങി. മണിയ്ക്കൂറുകളോളം കോളെജ് വിദ്യാര്‍ഥികള്‍ നടുറോഡിലായി. മറ്റൊരു വാഹനത്തില്‍ കോളെജ് ബസ് തട്ടിയതിനെത്തുടര്‍ന്നാണ് ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് പോയത്. ഇയാള്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ഡ്രൈവറെ പൊലീസ് തിരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച (ജൂണ്‍ 26)യാണ് സംഭവം നടന്നത്. കുട്ടികളുമായി വന്ന കൊളെജ് ബസ് സിനിമാപ്പറമ്പില്‍ വച്ച് ഒരു ഓട്ടോറിക്ഷയില്‍ ചെറുതായി ഉരസി. ഡ്രൈവര്‍ മദ്യപിച്ചതാണെന്ന് സംശയം തോന്നിയ ഓട്ടോക്കാരന്‍ നാട്ടുകാരോട് വിവരം പറഞ്ഞു. ഓട്ടോക്കാര്‍ക്കൊപ്പം നാട്ടുകാരും കൂടുന്നത് കണ്ടതോടെ ഡ്രൈവര്‍ ഇറങ്ങിയോടി.

Kollam

ഇതോടെ ബസില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ നടുറോഡിലായി. കൊളെജ് അധികൃതര്‍ മറ്റൊരു ബസ് കൊണ്ട് വന്നതിന് ശേഷമാണ് വിദ്യാര്‍ത്ഥികളെ കൊളെജില്‍ എത്തിയ്ക്കാനായത്. ഡ്രൈവറെ പൊലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പൊലീസെത്തി വണ്ടി കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ പടിഞ്ഞാറെ കല്ലട, പെരുവേലിക്കര കടുക്കാവിള പുത്തന്‍ വീട്ടില്‍ ജയപ്രകാശി(40) നെതിരെയാണ് പൊലീസ് കെസെടുത്ത്. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനും ജോയിന്റ് ആര്‍ടിഒയ്ക്ക് പൊലീസ് കത്ത് നല്‍കി.

English summary
Driver abandoned college bus on road and escaped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X