കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്കും ആറ് വിദ്യാര്‍ഥികള്‍ക്കും പരുക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനപാത കുറ്റിപ്പുറം തൃശ്ശൂര്‍ പാതയില്‍ കാലടിത്തറയില്‍ സ്വകാര്യ ബസ്സും, ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ടിപ്പര്‍ ഡ്രൈവര്‍ക്കും ആറ് വിദ്യാര്‍ഥികള്‍ക്കും പരുക്ക്. കുറ്റിപ്പുറം സ്വദേശി റിയാസ്(30)നാണ് പരിക്കേറ്റത്.

ബസ്സ് യാത്രക്കാരായ ആറ് വിദ്യാര്‍ത്ഥികള്‍ക്കും നിസാര പരിക്കേറ്റു. ഇവരെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം തൃശ്ശൂര്‍ പാതയില്‍ കാലടിത്തറയില്‍ കാലത്ത് ഒമ്പത് മണിയോടെയാണ് അപകടം തൃശ്ശൂര്‍ നിന്ന് കുറ്റിപ്പുറം പോയിരുന്ന സ്വകാര്യ ബസ്സും,എടപ്പാള്‍ ഭാഗത്ത് നിന്ന് വന്നിരുന്ന ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു.

apakadam

തൃശ്ശൂര്‍ പാതയില്‍ കാലടിത്തറയില്‍ സ്വകാര്യബസ്സും,ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം.

അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചങ്ങരംകുളം എസ്‌ഐ കെപി മനേഷിന്റെ നേതൃത്വത്തില്‍ പോലീസെത്തി വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം സുഖമമാക്കി.

ആമി വിവാദം; ഒന്നും പറയാനില്ല, ഇത്തരം പരാമര്‍ശങ്ങള്‍ക്ക് മറുപടിയില്ലെന്ന് വിദ്യാ ബാലൻ‌
അതേ സമയം ചങ്ങരംകുളം പുത്തന്‍പള്ളി റോഡില്‍ പുഴക്കരയില്‍ സ്‌കൂള്‍ ബസ്സ് മറിഞു െ്രെഡവറും ക്‌ളീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നു രാവിലെ ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്. ചങ്ങരംകുളം പുത്തന്‍പള്ളി റോഡില്‍ നരണിപ്പുഴ പുഴക്കടവിലാണ് അപകടം.

മാറഞ്ചേരിയിലെ സ്വകാര്യ സ്‌കൂളിലെ ബസ്സ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.അപകട സമയത്ത് വിദ്യാര്‍ത്ഥികള്‍ ആരും തന്നെ ബസ്സിലുണ്ടായിരുന്നില്ല. ഡ്രൈവറും,ക്‌ളീനറും നിസാര പരിപാടികളോടെ രക്ഷപ്പെടുകയായിരുന്നു.പെരുമ്പടപ്പ് പോലീസും,നാട്ടുകാരും ചേര്‍ന്ന് ബസ്സ് ഉയര്‍ത്തി.

English summary
Driver and 6 students injured in accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X