സ്കൂള്‍ ബസില്‍ നിന്ന് വിദ്യാര്‍ഥിനി വീണ് മരിച്ച കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍
മലപ്പുറം: ചീക്കോട് കെ കെ എം ഹൈസ്കൂള്‍ വിദ്യാര്‍ഥിനി യാത്രക്കിടെ വീണ് മരിച്ച കേസില്‍ ബസ് ഡ്രൈവറെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. ചീക്കോട് വെട്ടുപ്പാറ മൊയ്തീന് കുട്ടിയുടെ മകള്‍ റഫീന (14) വീണ് മരിച്ച കേസിലാണ് സ്കൂള്‍ ബസ് ഡ്രൈവര്‍ ചീക്കോട് കാളാട്ട് അരയില്‍ തൊടിക മുഹമ്മദ് അഷ്റഫ് (43) അറസ്റ്റിലായത്. അശ്രദ്ധമായി വാഹനം ഓടിക്കുകയും അനുവദിച്ചതില്‍ അധികം വിദ്യാര്‍ഥികളെ കയറ്റി എന്ന കേസിലുമാണ് അറസ്റ്റ് . പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടാതെ സ്കൂള്‍ പ്രധാന അധ്യാപകന്, സ്കൂള്‍ മാനേജര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തതായി എസ് ഐപറഞ്ഞു.
ഓടിക്കൊണ്ടിരിക്കെ സ്കൂള്‍ ബസില്‍ നിന്നും വീണ വിദ്യാര്‍ഥിനി അതെ ബസിന്റെ പിന് ചക്രം കയറി മരിക്കുകയായിരുന്നു. ചീക്കോട് കെ.കെ.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന മരിച്ച വട്ടുപാറ ചെറുകുളത്തില്‍ മൊയ്തീന് കുട്ടിയുടെ മകള്‍ റഫീന.

സ്കൂള്‍ വിട്ട് വീട്ടിലേക്ക് ബസില്‍ മടങ്ങവേ മുന്‍ വാതില്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. പറപ്പൂര് പള്ളിമുക്കില്‍ കഴിഞ്ഞ ദിവസം വൈകിട്ടു 4.45 നായിരുന്നു അപകടം. സ്കൂള്‍ ബസില്‍ കുട്ടികളെ കുത്തി നിറച്ചതാണ് ഡോര്‍ തുറന്ന് പുറത്തേക്ക് വീഴാന്‍ കാരണമായത്. അപകടം നടന്നയുടനെ തന്നെ മരണം സംഭവിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മാസങ്ങള്‍ക്ക് മുമ്പേ ഇതേ സ്കൂളിന്റെ ബസില്‍ കുട്ടികളെ കുത്തി നിറച്ചതിനെ തുടര്‍ന്ന് ശ്വാസ തടസ്സം നേരിട്ട് ആശുപത്രിയില്‍ ചികിത്സ തേടിയ സംഭവവും ഉണ്ടായിരുന്നു. തുടരെ അപകടങ്ങള്‍ ഉണ്ടായിട്ടും ബസില്‍ വിദ്യാര്‍ഥികളെ കുത്തി നിറച്ച സ്കൂള്‍ അധികാരികളുടെ പ്രവണനക്കേതിരെ വ്യാപകമായ പ്രതിഷേധം ഉണ്ട്.
നഫീസയാണ് മാതാവ്. സഹോദരങ്ങള്‍: റജീന, റസീന, റാസിഖ്, ഹിദ.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications