മരം ദേഹത്ത് വീണ് മലപ്പുറത്ത് തൊഴിലാളി മരിച്ചു
മലപ്പുറം: മരം ദേഹത്ത് വീണ് പരുക്കേറ്റ തൊഴിലാളി മരിച്ചു. എടക്കര മണക്കാട് പട്ടിക വര്‍ഗ കോളനിയിലെ ഇല്ലിക്കല്‍ രാജന് (40) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. വെളളിയാഴ്ച രാവിലെ ഒന്‍പതോടെ ചുങ്കത്തറ പൂക്കോട്ടുമണ്ണയിലാണ് സംഭവം. മരംമുറി തൊഴിലാളിയായ രാജന്, മുറിച്ച മരം സുഹൃത്തുമായി ചേര്‍ന്ന് വാഹനത്തില്‍ കയറ്റുന്നതിനായി ചുമലില്‍ ഏറ്റി പോകുന്നതിനിടയിലാണ് അപകടം.
കാല് വഴുതിയ രാജന്റെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയവെ ഇന്നലെ മൂന്നോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍ : വിജേഷ്, രാജേഷ്, വിജിഷ. സംസ്ക്കാരം ഇന്നു ഉച്ചയ്ക്ക് 12ന് എരട്ടിയാംകുളം പട്ടിക വര്‍ഗ ശ്മശാനത്തില്‍.

മരംമുറി തൊഴിലാളിയായ രാജന് മുറിച്ച മരം വാഹനത്തില്‍ കയറ്റുന്നതിനായി ചുമലില്‍ ഏറ്റി പോകുന്നതിനിടയില്‍ കാല് വഴുതി വീഴുകയായിരുന്നു. കൂടെ സഹായിക്കാനുണ്ടായിരുന്ന സുഹൃത്തിന് കാര്യമായ പരുക്കൊന്നുമില്ല. സ്ഥത്ത് ചെറിയ ചതുപ്പുപോലെ ഉണ്ടായിരുന്നതുകൊണ്ടാകാം കാല് വഴുതിയതെന്ന് സംശയിക്കുന്നു.കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും മറ്റുള്ളവരുടേയും മൊഴികള്‍ പോലീസ് എടുത്തു.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications