സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി; പരിഷ്കരണത്തിനെതിരെ പന്തല്‍ കെട്ടി പ്രതിഷേധം
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ പ്രതിഷേധം. ഇന്നും മുടങ്ങി കിടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റുകള്‍ തുടങ്ങാനായില്ല. വിവിധ ജില്ലകളിലാണ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. ഇതോടെ ലൈസന്‍സ് ടെസ്റ്റുകള്‍ തടസപ്പെടുകയും ചെയ്തു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ഇന്ന് പ്രതിഷേധിക്കുന്നത്.
തിരുവനന്തപുരം മുട്ടത്തറയില്‍ പന്തല്‍ കെട്ടിയാണ് പ്രതിഷേധിക്കുന്നത്. ഇവര്‍ ടെസ്റ്റിന് എത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കാരങ്ങള്‍ക്കെതിരെയാണ് ഐഎന്‍ടിയുസിയും സ്വതന്ത്ര സംഘടനകളും അടക്കം സമരവുമായി രംഗത്ത് വന്നിരിക്കുന്നത്.

എന്തുവന്നാലും ആരെയും ടെസ്റ്റിന് കയറ്റില്ലെന്നാണ് സമരക്കാര്‍ എംവിഡി ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. അതേസമയം പഴയ രീതിയില്‍ തന്നെ ടെസ്റ്റ് നടത്തണമെന്ന് ടെസ്റ്റിന് എത്തിയവരും ആവശ്യപ്പെട്ടു. ചിലര്‍ ടെസ്റ്റില്‍ പങ്കെടുക്കില്ലെന്നും പറഞ്ഞു.
അതേസമയം കണ്ണൂര്‍ തോട്ടടയില്‍ സംയുക്ത സമിതിയുടെ ടെസ്റ്റ് ഗ്രൗണ്ടില്‍ കിടന്നാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്. എറണാകുളത്തും പ്രതിഷേധമുണ്ട്. ഡ്രൈവിംഗ് സ്കൂളുകാര് ടെസ്റ്റ് ബഹിഷ്കരിച്ചു. കോഴിക്കോട് കുന്ദമംഗലത്ത് ഡ്രൈവിംഗ് ടെസ്റ്റ് എത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടയുകയും ചെയ്തു. ഇതോടെ ഉദ്യോഗസ്ഥര്‍ മടങ്ങി പോവുകയായിരുന്നു.
തൃശൂരിലും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. തൃശൂര്‍ അത്താണിയിലെ ഗ്രൗണ്ടില്‍ ആരും ടെസ്റ്റിനായി എത്തുക പോലും ചെയ്തില്ല. ഇവിടെ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്. ആദ്യ സര്‍ക്കുലറിനേക്കാള്‍ അശാസ്ത്രീയമായ സര്‍ക്കുലര്‍ ആണ് രണ്ടാമത് ഇറക്കിയതെന്ന് ഉടമകള്‍ പറയുന്നു.
ടെസ്റ്റ് കാറുകളില്‍ ഡ്യുവല്‍ സംവിധാനം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും ഉടമകള്‍ പറഞ്ഞു. അതേസമയം പത്തനംതിട്ടയില്‍ ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിന് നിലവാരമില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. കായംകുളത്തും ഡ്രൈവിംഗ് ടെസ്റ്റ് നടന്നില്ല. ഉദ്യോഗസ്ഥര്‍ വന്നപ്പോള്‍ ഗ്രൗണ്ട് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ ടെസ്റ്റിന് വന്നവര്‍ക്ക് അകത്ത് കടക്കാനായില്ല.
മാവേലിക്കരയിലും ടെസ്റ്റുകളും നടന്നില്ല. ഡ്രൈവിംഗ് സ്കൂളുകാരില്‍ ഒരു വിഭാഗം ഇവിടെ ടെസ്റ്റില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. എന്നാല്‍ ഇവര്‍ പിന്നീട് പിന്മാറി. ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കില്ലെന്ന് ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്സ് സമിതിയായ കെഎംഡിഎസ് അറിയിച്ചിരുന്നു.
ഗതാഗത കമ്മീഷണറുടെ സര്‍ക്കുലറിനെതിരെ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് സമീപിക്കുമെന്നും, പുതിയ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും കെഎംഡിഎസ് അറിയിച്ചു. ഭൂരിപക്ഷം ഡ്രൈവിംഗ് സ്കൂളുകളും കെഎംഡിഎസ്സിന് കീഴിലാണ്. ഡ്രൈവിംഗ് സ്കൂളുകള്‍ പുതിയ സാഹചര്യത്തില്‍ നടത്തികൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് ഇവര്‍ വ്യക്തമാക്കി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications