കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ മരണത്തില്‍ അമ്മയ്ക്ക് കിട്ടിയ ലക്ഷങ്ങളുടെ കണക്കുകള്‍ അറിയണ്ടേ...

  • By Neethu
Google Oneindia Malayalam News

പെരുമ്പാവൂര്‍: ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് മലയാളികള്‍ ദയാപൂര്‍വ്വം നല്‍കിയത് ലക്ഷങ്ങളാണ്. ജിഷ കൊല്ലപ്പെട്ട വാര്‍ത്ത പുറംലോകം അറിഞ്ഞത്തോടെ ആഴ്ചകളോളം അലമുറയിട്ട് കരഞ്ഞതിനും അനുകമ്പ പിടിച്ചു പറ്റിയതിനും രാജേശ്വരിയ്ക്ക് ലഭിച്ചത് ലക്ഷങ്ങള്‍.

Read Also: അമീറുള്‍ പറഞ്ഞതെല്ലാം നുണ... ജിഷയോട് വൈരാഗ്യമില്ല, രാവിലെ വീട്ടില്‍ ചെന്നിട്ടില്ലRead Also: അമീറുള്‍ പറഞ്ഞതെല്ലാം നുണ... ജിഷയോട് വൈരാഗ്യമില്ല, രാവിലെ വീട്ടില്‍ ചെന്നിട്ടില്ല

മാസങ്ങള്‍ പിന്നിട്ട് കുറ്റവാളിയെ അറസ്റ്റ് ചെയ്തിട്ടും കേസ് പൂര്‍ണമായും തെളിയിക്കാന്‍ സാധിക്കാതെ പോലീസ് കുഴങ്ങുന്നു. എന്നാല്‍ തുടക്കം മുതല്‍ ജിഷയുടെ അമ്മ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം ചോദ്യം ചെയ്യാന്‍ ആരും തയ്യാറായില്ല.

അക്കൗണ്ടില്‍ ലക്ഷങ്ങള്‍, സ്വന്തമായി വീട്, ഫര്‍ണീച്ചര്‍, സഹോദരിയ്ക്ക് സര്‍ക്കാര്‍ ജോലി... കണക്കുകള്‍ കേട്ടാല്‍ ഞെട്ടും. ജിഷയുടെ മരണം കൊണ്ട് ആരൊക്കെ ലാഭം കൊയ്തു? കൂട്ടത്തില്‍ ഒരു പങ്ക് രാജേശ്വരിയ്ക്കും എന്നാണോ?

രാജേശ്വരിയുടെ പേരിലുള്ള അക്കൗണ്ടില്‍ വന്ന തുക

രാജേശ്വരിയുടെ പേരിലുള്ള അക്കൗണ്ടില്‍ വന്ന തുക


ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജിഷയുടെ അമ്മയുടെ പേരില്‍ തുടങ്ങിയ അക്കൗണ്ടില്‍ മലയാളികള്‍ സംഭാവന ചെയ്തത് ഇതുവരെ 38,43,000 രൂപ.

കെപിസിസിയുടെ നല്‍കി ലക്ഷങ്ങള്‍

കെപിസിസിയുടെ നല്‍കി ലക്ഷങ്ങള്‍


ജിഷയുടെ മരണത്തില്‍ കെപിസിസി നല്‍കിയത് 15 ലക്ഷമാണ്. ആദ്യമായാണ് കെപിസിസി ഇത്രയും വലിയ തുക ഒരു കുടുംബത്തിന് സഹായമായി നല്‍കുന്നത്. കേരളത്തില്‍ പീഡനത്തിന് ഇരയായി മുന്‍പും കുട്ടികള്‍ മുതല്‍ വയോധികമാര്‍ വരെ കൊല്ലപ്പെട്ടിരുന്നു.. എന്തായിരുന്നു കെപിസിസിയ്ക്ക് ഇതിലുള്ള റോള്‍?

11 ലക്ഷത്തിന്റെ വീട്, ഒപ്പം ഗൃഹോപകരണങ്ങളും

11 ലക്ഷത്തിന്റെ വീട്, ഒപ്പം ഗൃഹോപകരണങ്ങളും


ഒറ്റമുറി വീടില്‍ സുരക്ഷിതയല്ലായിരുന്നു ജിഷ. എന്നാലിപ്പോല്‍ മരണത്തിന് ശേഷം 11 ലക്ഷത്തിന്റെ വീടും, ചുറ്റുമതിലും, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ എന്നിങ്ങനെ എല്ലാം... മുടക്കുഴ പഞ്ചായത്തിലെ പെട്ടമലയിലാണ് വീട് പണിതിട്ടുള്ളത്. വെള്ളവും വൈദ്യുതിയും വെള്ളിയാഴ്ച ലഭിക്കും.

സര്‍ക്കാര്‍ ജോലി

സര്‍ക്കാര്‍ ജോലി


ജിഷയുടെ മരണത്തില്‍ തുടക്കത്തില്‍ പോലീസ് ചോദ്യം ചെയ്തത് സഹോദരി ദീപയെയായിരുന്നു. വീട്ടില്‍ നിന്നും അകന്നു കഴിയുന്ന തനിക്ക് മരണത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു മൊഴി. പിന്നീടു പറഞ്ഞതെല്ലാം കള്ളങ്ങളും. എന്നിട്ടും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി...

പാപ്പുവിനും വേണം ഇതിലൊരു പങ്ക്

പാപ്പുവിനും വേണം ഇതിലൊരു പങ്ക്


മകളുടെ മരണത്തില്‍ സുപ്രധാനമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ വ്യക്തിയാണ് പിതാവ് പാപ്പു. ജിഷയുടെ പിതൃത്വം പോലും ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ പല വെളിപ്പെടുത്തലുകളും നടത്തി. രാജേശ്വരിയെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞു. ഇപ്പോള്‍ ഒന്നുമില്ലെങ്കിലും കിട്ടിയ പണത്തില്‍ നിന്നും ഒരു പങ്ക് കിട്ടിയാല്‍ മതി.

English summary
Due to jishas death, huge amount deposited to mother bank account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X