Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുകുമാരക്കുറുപ്പ് വഴിയിൽ കിടന്നു മരിക്കില്ല;അയാൾക്ക് ഏത് എയർപോർട്ട് വഴിയും രക്ഷപ്പെടാം';ചാക്കോയുടെ മകൻ ജിതിൻ

കൊച്ചി; ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോൾ സുകുമാരക്കുറുപ്പിന്റെ പേര് വീണ്ടും ചർച്ചയാവുകയാണ്, ഒപ്പം ചാക്കോയെന്ന ഫിലിം റപ്രസന്റേറ്റീവും. 36 വർഷങ്ങൾക്ക് മുൻപ് 8 ലക്ഷം രൂപയുടെ ഇൻഷൂറൻസ് തുക തട്ടാൻ തന്നോട് രൂപ സാദൃശ്യമുള്ള ചാക്കോയെ കുറുപ്പ് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ കുറുപ്പ് ഇന്നും കാണാമറയത്താണ്.

പൊളിയെന്ന് പറഞ്ഞാൽ വൻ പൊളി.. ഇഷാനിയുടെ പിറന്നാൾ അടിച്ചുപൊളിച്ച് അഹാനയും അനിയത്തിമാരും

'കുറുപ്പ്' സിനിമയിൽ സുകുമാരക്കുറപ്പിനെ മഹത്വവത്കരിക്കുകയാണെന്ന തരത്തിലുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ കുറുപ്പെന്ന അത്യാഗ്രഹിയുടെ ചെയ്തികളിൽ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ചാക്കോയുടെ മകൻ ജിതിൻ. ഇന്ത്യ ടുഡേ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ജിതിൻ മനസ് തുറക്കുന്നത്.

നവ്യയുടെ ഫോട്ടോ കണ്ട് കണ്ണു തള്ളി ആരാധകർ.. ഇതൊക്കെയാണ് തിരിച്ചുവരവ്..പ്രായം വെറും നമ്പർ

 അച്ഛൻ തിരിച്ചുവന്നില്ല

ചാക്കോ മരിക്കുമ്പോൾ അമ്മയുടെ വയറ്റിൽ വെറും ആറ് മാസം മാത്രം പ്രായമായിരുന്നു മകൻ ജിതിന്. ഇപ്പോൾ അദ്ദേഹം വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുടെ അച്ഛനാണ്. അച്ഛന്റെ മരത്തിന് പിന്നാലെ വലിയ ദുരന്തമാണ് തങ്ങൾക്ക് നേരിടേണ്ടി വന്നതെന്ന് ജിതിൻ പറയുന്നു. എല്ലാവരും മനസിലാക്കിയതിനേക്കാൾ വേദന നിറഞ്ഞതായിരുന്നു തന്റേയും അമ്മയുടേയും ജീവിതം, അചന്റേയും അമ്മയുടേയും വിവാഹം കഴിഞ്ഞിട്ട് കുറച്ചേ ആയിട്ടുണ്ടായിരുന്നുള്ളൂ. വൈകീട്ട് അർത്തുങ്കൽ പള്ളിയിൽ പോകാമെന്ന് പറഞ്ഞാണ് അച്ഛൻ വീട്ടിൽ നിന്നും പോയത് പിന്നീട് തിരിച്ചു വന്നില്ല.

 അമ്മയ്ക്ക് ഒരു ജോലി പോലും ഉണ്ടായിരുന്നില്ല

അദ്ദേഹം മരിച്ചുവെന്ന വാർത്ത കേട്ട ദിവസം അമ്മയുടെ അച്ഛൻ ഹൃദയാഘാതം വന്ന് മരിച്ചു. അപ്പന്റെ അമ്മ തളർന്ന് കിടപ്പിലായി. വലിയ ദുരന്തങ്ങൾ നേരിട്ട ദിവസങ്ങൾ. അമ്മയ്ക്ക് അന്ന് ഒരു ജോലി പോലും ഉണ്ടായിരുന്നില്ല. അമ്മയുടെ സന്തോഷങ്ങളെല്ലാം നഷ്ടപ്പെടുത്തിയത് സുകുമാരക്കുറുപ്പ് എന്നയാളാണ്. മരണം വരെ ആ ഒരു ദുഃഖം വലിയ ഭാരമായി അമ്മയ്ക്കൊപ്പം തന്നെയുണ്ടാകും, ജിതിൻ പറയുന്നു.

 സ്നേഹവും സംരക്ഷണവും

ഒരു അപ്പന്റെ സ്നേഹവും സംരക്ഷണവുമൊന്നും തനിക്ക് ജീവിതത്തിൽ കിട്ടിയില്ല. ഞങ്ങൾ വീട്ടിൽ അച്ഛന്റെ മരണത്തെ കുറിച്ച് സംസാരിക്കാറേ ഇല്ല. പത്രങ്ങളിലും മാഗസിനുകളിലുമൊക്കെയായാണ് ഞാൻ കേസുകളെ കുറിച്ചൊക്കെ വായിച്ചിരുന്നത്. അന്ന് നല്ല രീതിയിൽ ഉള്ള അന്വേഷണങ്ങൾ ഒക്കെ നടത്തുമായിരുന്നുവെങ്കിൽ സുകുമാര കുറിപ്പിനെ കണ്ടെത്താൻ സാധിച്ചേനെയെന്നും ജിതിൻ പറയുന്നു.

 നന്നായി കേസ് അന്വേഷിച്ചെന്ന്

അന്ന് കേസ് അന്വേഷിച്ചിരുന്ന ഡി വൈ എസ്‌ പി ഹരിദാസ് സാറൊക്കെ കേസ് നന്നായി അന്വേഷിച്ചെന്നും അദ്ദേഹമാണ് അച്ഛൻ മരിച്ചത് കണ്ടെത്തിയതെന്നും കേട്ടിട്ടുണ്ട്. പിന്നീട് കേസിൽ നി്നും അദ്ദേഹത്തെ മാറ്റിയെന്നും. സുകുമാര കുറുപ്പ് എന്ന ആൾ മരിച്ചുപോയി എന്ന് വരുത്തി തീർക്കാനായിരുന്നു അയാളുടെ പദ്ധതി. അതുകൊണ്ട് തന്നെ അയാൾക്ക് പിന്നീട് ജീവിക്കാൻ മറ്റൊരു ഐഡന്റിറ്റി ഉണ്ടാക്കിയേ തീരു.

 അയാൾ രക്ഷപ്പെട്ടേക്കാം

അയാൾ വേറൊരു ഐഡന്റിറ്റി ഉണ്ടാക്കി പാസ്സ്പോർട്ടും എടുത്ത് രാജ്യം വീട്ടുകാണും എന്നാണ് തനിക്ക് തോന്നുന്നത്. സുകുമാര കുറുപ്പിനെപോലെയുള്ള ഒരാൾക്ക് ഏത് എയർപോർട്ട് വഴിയും രക്ഷപെടാം.

 വെറും കള്ളപ്രചരണം മാത്രമായിരിക്കുമെന്ന്

ഇടയ്ക്ക് അയാളെ ഒരു പോലീസ് സ്റ്റേഷനിൽ കണഅടതായി പോലീസുകാർ പറഞ്ഞതായുള്ള വാർത്ത കണ്ടിരുന്നു. അയാൾക്ക് ആറുമാസത്തെ ആയുസ് മാത്രമേ ഉഉള്ളൂ എന്നാണ് ഡോക്ടർമാർ പറഞ്ഞത് എന്ന തത്തിലായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ താനത് വിശ്വസുക്കുന്നില്ല. അതൊക്കെ വെറും കള്ള പ്രചരണം മാത്രമാണെന്നാണ് തനിക്ക് തോന്നുന്നത്, ജിതിൻ അഭിമുഖത്തിൽ പറഞ്ഞു.

Recommended Video

cmsvideo
    We are not at all interested in celebrating Sukumara Kurup- Kurup Movie Director Srinath Rajendran

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+