പണം വാരി ദുൽഖർ, ആദ്യ ദിവസം കുറുപ്പിന്റെ കളക്ഷൻ കോടികൾ, സർവ്വകാല റെക്കോർഡിലേക്ക്
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തോടെ ഏറ്റവും പ്രതിസന്ധിയിലായ മേഖലയാണ് സിനിമാ വ്യവസായം. ഷൂട്ടിംഗുകള്‍ മുടങ്ങി, തിയറ്ററുകള്‍ അടച്ചിട്ടു. ദിവസവേതനക്കാര്‍ അടക്കം സിനിമയെ ആശ്രയിച്ച് കഴിയുന്ന വലിയൊരു വിഭാഗം ആളുകള്‍ ദുരിതത്തിലായി.
Recommended Video
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമാ തിയറ്ററുകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍(Dulquer Salman) ചിത്രമായ കുറുപ്പ്(Kurup) സിനിമാ വ്യവസായത്തിന് അക്ഷരാര്‍ത്ഥത്തില്‍ വന്‍ ബൂസ്റ്റ് തന്നെയാണ് നല്‍കിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് കുറുപ്പ് കോടികള്‍ കൊയ്തിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ശ്രീശാന്തിന്റെ പിറന്നാളാഘോഷത്തിന് അമൃതയെത്തി, ശ്രീയുടെ സുഹൃത്ത് ബാല വന്നില്ലേയെന്ന് ഫാൻസ്

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തിയറ്ററുകള്‍ തുറന്ന് ആദ്യമെത്തിയ മലയാള ചിത്രം ജോജു ജോര്‍ജിന്റെ സ്റ്റാര്‍ ആയിരുന്നു. എന്നാല്‍ തിയറ്ററുകളിലേക്ക് ആളെ എത്തിക്കണമെങ്കില്‍ ഈ സാഹചര്യത്തില്‍ വമ്പന്‍ ചിത്രങ്ങള്‍ തന്നെ വേണമായിരുന്നു. തിയറ്റര്‍ ഉടമകള്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടിക്ക് നല്‍കാനുളള ആലോചനകള്‍ നടക്കുന്നതിനിടെയാണ് കുറുപ്പ് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നുളള പ്രഖ്യാപനം.

ഇതോടെ കുറുപ്പിനെ അതിഗംഭീരമായി തന്നെ വരവേല്‍ക്കാനുളള ഒരുക്കങ്ങളിലേക്ക് തിയറ്ററുകള്‍ കടന്നു. ബുര്‍ജ് ഖലീഫയില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചത് അടക്കം വന്‍ പ്രമോഷനാണ് കുറുപ്പിന് നല്‍കിയത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായത് കൊണ്ട് തന്നെ തിയറ്ററിലേക്ക് ആളുകളെ തിരികെ എത്തിക്കാന്‍ കുറുപ്പിനാകുമെന്നുളള പ്രതീക്ഷകള്‍ തെറ്റിയില്ല. ഇന്നലെയാണ് കുറുപ്പ് റിലീസ് ചെയ്തത്.
'ഇങ്ങനെയാണ് വീട്ടിൽ നടക്കുന്നത്...' ചിരിപ്പിച്ച് രഞ്ജിനി ഹരിദാസ്, ചിത്രങ്ങൾ

സംസ്ഥാനത്ത് മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെ അഞ്ഞൂറില്‍ അധികം തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തു. ലോകമെമ്പാടുമായി 1500ഓളം സ്‌ക്രീനുകളില്‍ ഒരേ സമയം ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എത്തി. ചിത്രം ആദ്യദിനം പ്രദര്‍ശിപ്പിച്ച തിയറ്ററുകളില്‍ എല്ലാം ഹൗസ്ഫുള്‍ ആയിരുന്നു. പ്രീബുക്കിംഗില്‍ തന്നെ പല ഷോകളും ഹൗസ്ഫുള്‍ ആയിരുന്നു. ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനില്‍ സിനിമ കാണാനുളള ആവേശത്തില്‍ പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് ഒഴുകുകയാണ്

മൂന്ന് ദിവസത്തേക്കുളള ഷോകള്‍ ഇപ്പോള്‍ തന്നെ മിക്കയിടത്തും ഹൗസ് ഫുള്‍ ആണ്. പകുതി സീറ്റുകളില്‍ മാത്രമേ ആളുകളെ അനുവദിക്കുന്നുളളൂ എന്നതിനാല്‍ പലരും ടിക്കറ്റ് കിട്ടാതെ കാത്തിരിപ്പിലാണ്. ആദ്യ ദിവസം മാത്രം കുറുപ്പിന്റെ രണ്ടായിരത്തില്‍ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ നടന്നു. പല തിയറ്ററുകാരും പ്രത്യേക ഷോകളും ആരംഭിച്ചിട്ടുണ്ട്. ആദ്യത്തെ ദിവസം കുറുപ്പ് നേടിയിരിക്കുന്നത് 6 കോടി കളക്ഷന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം മലയാളത്തിലെ ഒരു ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന ഫസ്റ്റ് ഡേ കളക്ഷനാണിത്. കുറുപ്പിന്റെ വിജയം ചിലര്‍ക്കുളള പാഠമാണ് എന്നാണ് ഫിയോക് പ്രസിഡണ്ട് വിജയകുമാര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഒടിടി റിലീസിന് തീരുമാനിക്കുകയും പിന്നീട് തിയറ്റര്‍ റിലീസിലേക്ക് തന്നെ എത്തുകയും ചെയ്ത മരക്കാറിനെ ഉദ്ദേശിച്ചായിരുന്നു വിജയകുമാറിന്റെ ഒളിയമ്പ്.

കുറുപ്പിന്റെ വന്‍ ബുക്കിംഗ് കണ്ടാണ് രണ്ട് ദിവസം കൊണ്ട് ഒടിടി റിലീസ് എന്ന തീരുമാനം ആന്റണി പെരുമ്പാവൂര്‍ മാറ്റിയത് എന്നാണ് ലിബര്‍ട്ടി ബഷീര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പറയുന്ന കുറുപ്പ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ്. 35 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications