• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇവിടുള്ളവർ പകരം കളി തുടങ്ങിയാൽ..പാസ്പോർട്ട് ഉണ്ടായാലേ നിങ്ങൾക്ക് പോകാനാകൂ';കെപി ശശികല

Google Oneindia Malayalam News

കൊച്ചി; വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഗൾഫിൽ ജോലിയിൽ നിന്നും പുറത്താക്കപ്പെട്ട സംഘപരിവാർ അനുകൂലി ദുർഗാദാസ് ശിശുപാലനെ ന്യായീകരിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. നാളിതുവരെ ദുർഗ്ഗാ ദാസ് ആർക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്തതായി ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നും വർഷങ്ങളായി വിദേശരാജ്യത്ത് ജോലിചെയ്യുന്നു ആ രാഷ്ട്രത്തിന്റെ നിയമത്തിനെതിരെ ഇന്നുവരെ അദ്ദേഹം ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും ശശികല പറഞ്ഞു.

'സനൽ കുമാറിനുള്ള മറുപടിയോ?' കൂട്ടുകാർക്കൊപ്പം മഞ്ജുവിന്റെ കിടിലിൻ സെൽഫികൾ.. വൻ വൈറൽ

'ഹിന്ദു സംഗമത്തിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പറഞ്ഞ് പുകിലാക്കി അദ്ദേഹത്തിന്റെ തൊഴിൽ സ്ഥാപനത്തെ വിരട്ടി വരുതിയിലാക്കി അദ്ദേഹത്തിന്റെ ജോലി കളയിച്ചു. ഖത്തറടക്കം ഗൾഫ് രാജ്യങ്ങൾ ഞങ്ങളുടേതാണെന്ന അവകാശത്തിലാണ് ചിലർ',ശശികല ഫേസ്ബുക്കിൽ കുറിച്ചു. 'നിങ്ങൾ ജോലി കളഞ്ഞാൽ അവരിവിടെ വരും ജീവിക്കും പക്ഷെ ഇവിടുള്ളവർ പകരം കളിതുടങ്ങിയാൽ' എന്ന ഭീഷണിയും കുറിപ്പിൽ ഉയർത്തിയിട്ടുണ്ട്. പോസ്റ്റ് വായിക്കാം

cmsvideo
  തൃക്കാക്കരയില്‍ ട്വന്റി ട്വന്റിയും ആംആദ്മിയും ബദലാകുമെന്ന് സാബു എം.ജേക്കബ് | Oneindia Malayalam
  1

  ഹിന്ദു ഐക്യവേദി സ്ഥാപക നേതാവായ
  സ്വ. ശിശുപാൽജിയെ കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് മറക്കാൻ കഴിയില്ല. വാർദ്ധക്യത്തിലെ അവശതകളിൽ പോലും ഹിന്ദു സമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ നിർഭയനായി സമൂഹത്തിന് നേതൃത്വം നൽ കാൻ ശിശുപാൽ ജി മുന്നിൽത്തന്നെ ഉണ്ടായിരുന്നു . ആ ശിശുപാൽജിയുടെ മകനാണ് ദുർഗ്ഗാദാസ് . നാളിതുവരെ ദുർഗ്ഗാ ദാസ് ആർക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്തതായി ആർക്കും പരാതിയില്ല. വർഷങ്ങളായി വിദേശരാജ്യത്ത് ജോലിചെയ്യുന്നു ആ രാഷ്ട്രത്തിന്റെ നിയമത്തിനെതിരെ ഇന്നുവരെ അദ്ദേഹം ഒന്നും പ്രവർത്തിച്ചിട്ടില്ല. വിഭാഗികമായോ വർഗ്ഗീയമായോ അവിടെ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെന്ന് ആർക്കും അനുഭവമില്ല. അദ്ദേഹം തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിനും അദ്ദേഹത്തെപ്പറ്റി ഒരു പരാതിയും ഉണ്ടായിരുന്നില്ല.

  2

  ഇക്കഴിഞ്ഞ ദിവസം ഒരു ഹിന്ദു സംഗമത്തിലെ ഏതോ ഒരു കാലാംശത്തിൽ പങ്കെടുത്തു കൊണ്ട് അദ്ദേഹം ഒരു ചോദ്യം ചോദിച്ചത്രെ? അത് പുകിലാക്കി അദ്ദേഹത്തിന്റെ തൊഴിൽ സ്ഥാപനത്തെ വിരട്ടി വരുതിയിലാക്കി അദ്ദേഹത്തിന്റെ ജോലി കളയിച്ചു. ഖത്തറടക്കം ഗൾഫ് രാജ്യങ്ങൾ ഞങ്ങളുടേതാണെന്ന അവകാശത്തിലാണ് ചിലർ. (ആ ന്യായം വെച്ച് പാക്കിസ്ഥാനും അവരുടേതാകണമല്ലോ?) ഓരോ പ്രസ്താവനയും ചോദ്യവും അവർ ഭയക്കുന്നു. ആളുകളെ ഒറ്റപ്പെടുത്തി ചോദ്യങ്ങളും പ്രസ്താവനകളും ഇല്ലാതാക്കാമെന്ന വ്യാമോഹമാണ് പലർക്കും. ഇന്ത്യയെ കഷണം കഷണമാക്കുമെന്ന് ടുക്കടെ ഗ്യാംങ്ങിന് ആർത്തു വിളിക്കാം. അതിനായി പ്രവർത്തിക്കാം പാക്കിസ്ഥാനിൽ പോയി ഇന്ത്യാ വിരുദ്ധത പ്രസംഗിക്കാം. അതൊക്കെ അവരുടെ അവകാശമെന്ന ഭാവമാണ്.

  3

  അളയിൽ കുത്തിയാൽ ചേരയും കടിക്കും. കയ്യിലിരുപ്പു കൊണ്ട് സമാധാന ജീവിതം നശിപ്പിക്കരുത്
  ഗൾഫിലെ ജോലി കാട്ടി കളി തുടങ്ങിയാൽ ..... ഇവിടേയും പലർക്കും പലതും തുടങ്ങേണ്ടിവരും: അതിനുള്ള സാധ്യതയുമുണ്ടാകും. ഭരണഘടനയിൽ ഒളിച്ചു കടത്തിയ മതേതരം കൊണ്ടല്ല . ഈ നാടിന്റെ മനസ്സുകൊണ്ടാണ് ഇവിടം മതേതരത്വം പുലരുന്നത്. ജയ് ശ്രീറാം വിളിക്കാത്തവരെ തല്ലിക്കൊല്ലൽ തൊട്ട് ഗർഭിണി ശൂലം ഭ്രൂണം .... ബീഫ് വരെ എന്തും തട്ടിമൂളിക്കാം ബാക്കിയുള്ളവർ കേട്ടിരുന്നോളണം എന്നതാണ് ധാർഷ്ട്യം . തിരിച്ച് തങ്ങളെപ്പറ്റിയാകുബോൾ കേസ് അറസ്റ്റ് ജോലി കളയൽ ... വെകിളിപിടിക്കൽ .... ജഗപൊഗ .

  4

  ഒന്നു മാത്രം ഓർക്കുക : നിങ്ങൾ ജോലികളഞ്ഞാൽ അവരിവിടെ വരും ജീവിക്കും പക്ഷെ ഇവിടുള്ളവർ പകരം കളിതുടങ്ങിയാൽ .....?? സൗദി അറേബ്യ ലോകത്താദ്യമായി ഒരു റോബോട്ടിന് പൗരത്വം കൊടുത്ത രാജ്യമാണ്. ഒരു റോബോട്ടിന് പൗരത്വം കൊടുത്താലും ഇവിടുത്തെ മദനി ശിഷ്യന്മാർക്കാർക്കും സൗദിയടക്കം ഒരു ഗൾഫ് രാജ്യവും പൗരത്വം നൽകില്ല ..അതുകൊണ് ആ കട്ടിലു കണ്ട് പനിക്കേണ്ട ... നിങ്ങൾക്കായാലും അവിടെ പോയി തെണ്ടിക്കണമെങ്കിൽ ഈ നാടു തരുന്ന പാസ്പോർട്ട് കൂടിയേ തീരു....വെറുതേ പറഞ്ഞൂന്നേ ഉള്ളു.

  English summary
  Durgadas issue; KP Sasikala against his termination from gulf job
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion