ഉണ്യാലില്‍ ഡിവൈഎഫ്ഐപ്രവര്‍ത്തകന് വെട്ടേറ്റതില്‍ വ്യാപക പ്രതിഷേധം, ലീഗ്-സി.പി.എം അക്രമ പരമ്പര തുടരുന്നു
മലപ്പുറം: സിപിഎം മുസ്ലിംലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന ഉണ്യാലില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റതില്‍ വ്യാപക പ്രതിഷേധം.ഉണ്യാല്‍ വലിയ കമ്മുട്ടകത്ത് നിസാറി(29)നാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്. കൈകാലുകള്‍ക്ക് മാരകമായി വെട്ടേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാരമൂല എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം.
സുഹൃത്തിനോടൊപ്പം ചാവക്കാട്ട് നേര്‍ച്ച കഴിഞ്ഞ് ബൈക്കില്‍ വരികയായിരുന്ന നിസാറിനെ ബൈക്കു തടഞ്ഞാണ് പതിയിരുന്ന അക്രമികള്‍ വെട്ടിയത്. ഒരു വര്‍ഷം മുമ്പ് മുസ്ലീം ലീഗുകാര്‍ നിസാറിനെ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. അക്രമം നടന്ന പ്രദേശത്തെ സിസിടിവി ക്യാമറയില്‍ അക്രമ ദൃശ്യങ്ങള്‍ പകര്‍ന്നിട്ടുള്ളതിനാല്‍ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.

ഉണ്യാലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പിച്ചതില്‍ പ്രതിഷേധിച്ച് താനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം.
അക്രമം ആസൂത്രിതമെന്ന് സിപിഎം.ഉണ്യാലിലെ സമാധാന ശ്രമങ്ങള്‍ ഇല്ലാതാക്കാനുള്ള മുസ്ലിംലീഗിന്റെ ആസൂത്രിത നീക്കമാണ് നിസാറിനെതിരെയുള്ള ആക്രമമെന്ന് സിപിഎം താനൂര്‍ ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഇ ജയന്‍, റസാഖ്, കെടി ശശി എന്നിവര്‍ ആവശ്യപ്പെട്ടു.
ഉണ്യാലില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ നിസാറിനെ വെട്ടി പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച്, മുസ്ലിം ലീഗ് താലിബാനിസത്തിനെതിരെ യുവജന പ്രതിഷേധമുയര്‍ന്നു. ഡിവൈഎഫ്‌ഐ താനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം മൂലക്കലില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി താനൂര്‍ ബസ് സ്റ്റാന്റില്‍ സമാപിച്ചു.
താനൂര്‍ - ഉണ്യാല്‍ തീരദേശ മേഖലയില്‍ നിരന്തരമായുള്ള മുസ്ലിം ലീഗ് അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിലൂടെ വിപ്ലവവീര്യം നഷ്ടപ്പെടില്ലെന്നും, പതിന്മടങ്ങ് ശക്തിയാര്‍ജിച്ച് പ്രതിരോധം തീര്‍ക്കുമെന്നും ഡിവൈഎഫ്‌ഐ നേതൃത്വം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി പി രാജേഷ്, പ്രസിഡന്റ് ഫൈസല്‍ നിറമരുതൂര്‍, ട്രഷറര്‍ കെവിഎ ഖാദര്‍ , ജോബിഷ്, ഷറഫു തീരദേശം എന്നിവര്‍ സംസാരിച്ചു.
തീരദേശത്തെ അക്രമവാഴ്ച അവസാനിപ്പിക്കാന്‍ ലീഗ് നേതൃത്വം ഇടപെടണമെന്ന് സി പി എം ജില്ലാ കമ്മിറ്റി പറഞ്ഞു ഉണ്യാലിലും സമീപ പ്രദേശങ്ങളിലും സമാധാന ജീവിതം തകര്‍ത്ത് അക്രമവാഴ്ച നടത്തുന്ന മുസ്ലിംലീഗിലെ ക്രിമിനലുകളെ ഉടന്‍ പിടികൂടണമെന്നും അക്രമികളെ നിലക്കു നിര്‍ത്താന്‍ നേതൃത്വം തയ്യാറാകണമെന്നും സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യാതൊരു പ്രകോപനവുമില്ലാതെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ വലിയ കമ്മുട്ടകത്ത് നിസാറിനെ ലീഗ് ക്രിമിനല്‍ സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞവര്‍ഷം ഉണ്യാല്‍ ടെസ്റ്റിങ് ഗ്രൗണ്ടില്‍ ലീഗുകാര്‍ നടത്തിയ അക്രമത്തിലും നിസാറിന് സാരമായി പരിക്കേറ്റിരുന്നു. പരിക്ക് ഭേദമായി ദിവസങ്ങള്‍ കഴിയുംമുമ്പാണ് നിസാറിനെ കൊല്ലണമെന്ന ലക്ഷ്യത്തോടെ ആക്രമണം അഴിച്ചുവിട്ടത്.
തീരദേശ മേഖലയില്‍ സൈ്വര ജീവിതം തകര്‍ത്ത് ലീഗ് അക്രമിസംഘം അഴിഞ്ഞാടുകയാണ്. പറവണ്ണ ആലിന്‍ചുവട് കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ സംഘമാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. കാലങ്ങളായി തീരദേശത്തിന്റെ സൈ്വര്യം കെടുത്തുന്ന ഇവര്‍ക്ക് ഒത്താശ ചെയ്യുന്നത് ലീഗിലെ ഒരു വിഭാഗം ഉന്നത നേതാക്കളാണ്. ഇതിനോടകം അമ്പതിലധികം സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. തങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവരേയെല്ലാം ആക്രമിക്കാനാണ് ലീഗ് മുതിരുന്നത്. കഴിഞ്ഞ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് ഈ മേഖലയില്‍ ലീഗ് പയറ്റുന്നത്. സ്വാധീനകേന്ദ്രങ്ങളിലുണ്ടായ വിള്ളലില്‍ ലീഗ് പാഠം പഠിക്കാന്‍ തയ്യാറാകണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി അബ്ദുറഹിമാനെ അക്രമിച്ചും ഇവര്‍ ജനാധിപത്യത്തിന് ഭീഷണിയുയര്‍ത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നിരവധി തവണ ലീഗിന്റെ കയ്യേറ്റത്തിനിരയായി.
പാവപ്പെട്ട മത്സ്യതൊഴിലാളികള്‍ ഏറെയുള്ള പ്രദേശത്ത് സമാധാനം പുലരേണ്ടത് നാടിന്റെയാകെ ആവശ്യമാണ്. ഇതിന് തടസ്സം നില്‍ക്കുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ശക്തമായ നിയമ നടപടികള്‍ക്ക് വിധേയമാക്കണമെന്നും അക്രമവാഴ്ച അവസാനിപ്പിക്കാന്‍ ലീഗ് നേതൃത്വം ഇടപെടണമെന്നും സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.












Click it and Unblock the Notifications