Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനശ്രദ്ധ നേടാന്‍ വേണ്ടി തരം താഴുന്നത് കാണുമ്പോള്‍ പരിഹാസം തോന്നുന്നു: മാങ്കൂട്ടത്തിനെതിരെ എം ഷാജര്‍

തിരുവനന്തപുരം: പോക്‌സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍.

ജനശ്രദ്ധ നേടാന്‍ വേണ്ടി ഈ നിലയിലേക്ക് തരം താഴുന്നത് കാണുമ്പോള്‍ പരിഹാസം തോന്നുന്നു. ഉന്നയിച്ച വാദം തെറ്റാണെങ്കില്‍ തിരുത്തുക അല്ലാതെ വീണ്ടും പുതിയ ന്യായീകരണവുമായി വന്ന് അപഹാസ്യനാകരുതെന്നുമാണ് എം ഷാജര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്‌സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം

പരിഹാസം

(ചാനല്‍ മുറിയില്‍ കാണപ്പെടുന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രതിനിധിയുടെ നിലവാരം കുറഞ്ഞ പോസ്റ്റിന് മറുപടി അര്‍ഹിക്കുന്നില്ല, എങ്കിലും ചിലരെങ്കിലും തെറ്റിദ്ധരിക്കാനുള്ള സാധ്യത ഒഴിവാക്കാന്‍ മറുപടി ആവശ്യമായതിനാല്‍ മാത്രം പ്രതികരിക്കുന്നു.) പ്രസ്തുത 'നേതാവ്' ജനശ്രദ്ധ നേടാന്‍ വേണ്ടി ഈ നിലയിലേക്ക് തരം താഴുന്നത് കാണുമ്പോള്‍ പരിഹാസം തോന്നുന്നു. ഉന്നയിച്ച വാദം തെറ്റാണെങ്കില്‍ തിരുത്തുക അല്ലാതെ വീണ്ടും പുതിയ ന്യായീകരണവുമായി വന്ന് അപഹാസ്യനാകരുത്.

വസ്തുത

വസ്തുത വെച്ചാണ് ഞാന്‍ സംസാരിച്ചതും ഫെയ്‌സ് ബുക്ക് പോസ്റ്റ് ചെയ്തതും. നിയമ സംവിധാനത്തെക്കുറിച്ച് ഏകദേശ ധാരണ ഉള്ളവര്‍ക്ക് പോലും കാര്യം ബോധ്യമായിട്ടുണ്ട്. എന്നിട്ടും രാഹുല്‍ മാങ്കൂട്ടത്തില്‍ ന്യായീകരണവുമായി ഇറങ്ങിയത് കാണുമ്പോള്‍ സഹതാപം തോന്നുന്നു. പോക്‌സൊ കേസ്സില്‍ പ്രതി ചേര്‍ക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറിയ്ക്ക് വേണ്ടി 2021 ജൂണ്‍ 15ന് മാത്യു കുഴല്‍നാടന്‍ ഒപ്പിട്ട് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഫയല്‍ ചെയ്തു.

പോക്‌സോ കോടതിയെ

പ്രസ്തുത മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ കോപ്പിയാണ് നിങ്ങടെ ഭാഷയില്‍ ഞാന്‍ പൊക്കിപ്പിടിച്ച കടലാസ്. ഇതിന്മേലുള്ള വാദത്തില്‍ ഈ അപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പരിഗണിക്കുവാനാകില്ലെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസ് കൈകാര്യം ചെയ്യുന്ന പോക്‌സോ കോടതിയിലാണ് ഫയല്‍ ചെയ്യേണ്ടതെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ആ വാദം പരിശോധിച്ച കോടതി മാത്യു കുഴല്‍നാടനോട് ഹര്‍ജി പിന്‍വലിച്ച് പോക്‌സോ കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

ഡിവൈഎഫ്ഐ

ഇക്കാര്യങ്ങള്‍ 2021 ജൂണ്‍ 21 ലെ കോടതി നടപടികള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഈ ഘട്ടത്തില്‍ ഇരയോടൊപ്പം നില്‌ക്കേണ്ട എംഎല്‍എ വേട്ടക്കാരനോടൊപ്പം ചേര്‍ന്നതില്‍ ഡിവൈഎഫ്ഐ അടക്കം വലിയ പ്രതിക്ഷേധം മണ്ഡലത്തിനകത്തും സംസ്ഥാന വ്യാപകമായും ഉയര്‍ത്തുകയുണ്ടായി. ആ ഘട്ടത്തില്‍ മാത്യു കുഴല്‍ നാടന്‍ വക്കാലത്ത് മറ്റൊരു കോണ്‍ഗ്രസ് നേതാവും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ ഡിജിപി യും ആയിരുന്ന ടി ആസഫലിയെ ഏല്‍പിക്കുകയുമാണ് ഉണ്ടായത്.

രാഹുല്‍ മാങ്കൂട്ടം

തുടര്‍ന്ന് ആസിഫ് അലി ഫയല്‍ ചെയ്ത അപേക്ഷ പോക്‌സോ കോടതി തള്ളിയതിന്റെ ഉത്തരവ് കോപ്പിയുമായിട്ടാണ് രാഹുല്‍ മാങ്കൂട്ടം രംഗത്തിറങ്ങിയിട്ടുള്ളത്. (ഈ കാര്യം എന്റെ ആദ്യത്തെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയതുമാണ്.) അതേ സമയം, രാഹുലിന്റെ മറുപടി പോസ്റ്റിലെ സാമൂഹ്യ ബോധമില്ലായ്മയെ ഗൗരവം കുറച്ച് കാണരുത്. അദ്ദേഹത്തിനും കോണ്‍ഗ്രസ്സിനും കുട്ടികളുടെയും, സ്ത്രീകളുടെയും സുരക്ഷയില്‍ ഒരു ഉത്തരവാദിത്വവും ഇല്ലെന്ന് വീണ്ടും വ്യക്തമാക്കിയിരിക്കുന്നു. രാഹുല്‍ 'അഭിമാനത്തില്‍' പറയുകയാണ്

എന്ത് പറയാന്‍

പോക്‌സൊ കേസ്സിലെ പ്രതിക്ക് വേണ്ടി കോണ്‍ഗ്രസ്സ് എംഎല്‍എ ഹാജരായില്ല പകരം കെ പി സി സി എക്‌സിക്യുട്ടീവ് കമ്മറ്റി മെമ്പര്‍ ടി ആസിഫലിയാണ് ഹാജരായത് എന്ന്. പോക്‌സൊ കേസ്സിലെ പ്രതിക്ക് വേണ്ടി ഉമ്മന്‍ ചാണ്ടി ഭരണകാലത്തെ ഡി ജി പി ഹാജരായത് രാഹുലിനും, കോണ്‍ഗ്രസ്സിനും അഭിമാനം തോന്നിയെങ്കില്‍ എന്ത് പറയാന്‍. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറിയായി ഇപ്പൊഴും തുടരുന്ന ഷാന്‍ മുഹമ്മദിന് വേണ്ടി ചാനല്‍ ചര്‍ച്ചയിലും, ഫെയ്‌സ് ബുക്കിലും വക്കാലത്ത് എടുത്തിരിക്കുന്നത് അപമാനകരമാണ്.

Recommended Video

cmsvideo
    Health ministry clarifies vaccine never cause infertility | Oneindia Malayalam
    കള്ളം മാത്രം

    രാഹുലിന്റെ വെല്ലുവിളിക്ക് കൃത്യമായി തെളിവ് സഹിതം മറുപടി നല്‍കിയതായിരുന്നു. അതിനാല്‍ തെറ്റ് അംഗീകരിച്ച് തിരുത്തുമെന്നാണ് പ്രതീക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ മറുപടി പോസ്റ്റ് പ്രതീക്ഷിച്ചതുമല്ല. എന്നാല്‍ ആദ്യവക്കാലത്ത് മറച്ച് വെച്ച ഇന്നലത്തെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ആശ്ചര്യപ്പെടുത്തി. കള്ളം മാത്രം പ്രചരിപ്പിച്ച് ലൈക്കും ഷെയറും വര്‍ദ്ധിപ്പിക്കുന്നതല്ല പൊതുപ്രവര്‍ത്തനം എന്ന് അദ്ദേഹത്തെ ആരെങ്കിലും ഓര്‍മ്മിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    ഹോട്ട് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് യഷിക ആനന്ദ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+