കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎഫ്ഐ നേതാവിന്റെ വാട്സ് അപ്പ് പോസ്റ്റ് വിവാദമായി;വളയത്ത് ജില്ലാ പഞ്ചായത്ത് റോഡ് ഉദ്ഘാടനം മാറ്റി

  • By Sreejith Kk
Google Oneindia Malayalam News

നാദാപുരം: സാംസ്കാരിക ക്ലബിന്റെ പൊതു വാട്സ് അപ്പ് ഗ്രൂപ്പിൽ ഡിവൈഎഫ്ഐ നേതാവ് നടത്തിയ പ്രതികരണം വിവാദമായി .ഒടുവിൽ തിങ്കളാഴ്ച്ച നടത്താനിരുന്ന ജില്ലാ പഞ്ചായത്ത് റോഡ് ഉദ്ഘാടനം മാറ്റി. ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച വളയം കുറ്റിക്കാട്- കുയ് തേരി റോഡ് ഉദ്ഘാടനമാണ് പൊടുന്നനെ മാറ്റി വെച്ചതായി പാർട്ടി നേതൃത്വം റോഡ് നിർമ്മാണ കമ്മറ്റിയെ അറിയിച്ചത്.

തൃപുരയിൽ ഇടതുപക്ഷത്തിന് ലഭിച്ചത് 45.6 ശതമാനം വോട്ട്; പക്ഷേ... ബിജെപി ജയിച്ചത് ദേശാഭിമാനി അറിഞ്ഞില്ല?തൃപുരയിൽ ഇടതുപക്ഷത്തിന് ലഭിച്ചത് 45.6 ശതമാനം വോട്ട്; പക്ഷേ... ബിജെപി ജയിച്ചത് ദേശാഭിമാനി അറിഞ്ഞില്ല?

ജില്ലാ പഞ്ചായത്തഗവും മുസ്ലിം ലീഗ് നേതാവുമായ അഹമ്മദ് പുന്നക്കലിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗം പി.ജി ജോർജ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുമെന്നുള്ള പോസ്റ്റർ ആണ് വിവാദമാക്കിയത്. ആശംസ പ്രസംഗരുടെ ലിസ്റ്റിൽ സിപിഐ എമ്മിനെ പ്രതിനിധീകരിച്ച് കെ.എൻ ദാമോദരന്റെ പേരാണ് നോട്ടീസിൽ ഉള്ളത്. റോഡ് നിർമ്മാണ കമ്മറ്റി കമ്മറ്റി കൺവീനറും സി പി എം ബ്രാഞ്ച് സെക്രട്ടറിയുമായ കെ.കെ നികേഷ് ഈ നോട്ടീസ് വാട്സ് അപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിറകെ സി പി ഐ എം ലോക്കൽ സെക്രട്ടറി മാറിയോ? എന്ന ചോദ്യവുമായി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വാട്സ് അപ്പ് പോസ്റ്റ്‌ ഇട്ടത്.

മുൻ ലോക്കൽ കമ്മറ്റി അംഗം ഉൾപ്പെടെയുള്ളവർ ഇത് ഏറ്റ് പിടിച്ചതോടെ വാട്സ് അപ്പ് ഗ്രൂപ്പിൽ വിവാദ ചർച്ചയായി. സദാചാര പ്രശ്നത്തിൽ പാർടി ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്ത മുൻ ലോക്കൽ കമ്മറ്റി അംഗത്തെ വീണ്ടും ലോക്കൽ കമ്മറ്റിയിലേക്ക് തിരിച്ചെടുക്കുന്നതിനെ കെ.എം ദാമോധരൻ ഉൾപ്പെടെയുള്ള നേതാക്കൾ എതിർത്തിരുന്നു. പാർടിയിലെ വിഭാഗീയതയാണ് റോഡ് ഉദ്ഘാടനം മാറ്റിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എന്നാൽ ലോക്കൽ സെക്രട്ടറി എം ദിവാകരന്റെ അനുവാദത്തോടെയാണ് കെഎം ദാമുവിനെ ആശംസാ പ്രാസംഗികനാക്കിയതെന്നാണ് റോഡ് നിർമ്മാണ കമ്മറ്റി ഭാരവാഹികൾ പറയുന്നത്.

ആ വെള്ളം ബിജെപി വാങ്ങി വച്ചാല്‍ മതി! കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കില്ല... എന്തുകൊണ്ട്?ആ വെള്ളം ബിജെപി വാങ്ങി വച്ചാല്‍ മതി! കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കില്ല... എന്തുകൊണ്ട്?

മറുനാടന്‍ തൊഴിലാളികളെ കുത്തിനിറയ്ക്കുന്ന കെട്ടിടങ്ങള്‍ക്കുമേല്‍ പിടിവീഴുന്നുമറുനാടന്‍ തൊഴിലാളികളെ കുത്തിനിറയ്ക്കുന്ന കെട്ടിടങ്ങള്‍ക്കുമേല്‍ പിടിവീഴുന്നു

English summary
dyfi leader whatsapp post make controversy in vadakara valayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X