ഫാറൂഖ് കോളേജിനു കവാടത്തില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ ഹോളി
കോഴിക്കോട്: ഹോളി ആഘോഷത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടായ ഫാറൂഖ് കോളെജില്‍ ഡിവൈഎഫ്‌ഐയുടെ വക പ്രതിഷേധ ഹോളി. ചൊവ്വാഴ്ച വൈകുന്നേരമാണ് ഫാറൂഖ് കോളെജിലെ രാജാ ഗെയ്റ്റിനു മുന്നില്‍ പ്രവര്‍ത്തകര്‍ ഹോളി ആഘോഷം സംഘടിപ്പിച്ചത്. പ്രതിഷേധ യോഗത്തിനു ശേഷമായിരുന്നു ഹോളി.
ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യ: പ്രതിപ്പട്ടികയില്‍ അധ്യാപകര്‍, കുട്ടി ലൈംഗികാതിക്രമത്തിന്റെ ഇര!
ഏറെ പ്രതാപവും പാരമ്പര്യവുമുള്ള കോളെജിനെ ചില അധ്യാപകര്‍ ചീത്തപ്പേരു കേള്‍പ്പിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി സ്മിജ പറഞ്ഞു. സംസ്‌കാരികമായി അധ:പതിച്ച ചില അധ്യാപകര്‍ ക്യാംപസിലുള്ളത് വിദ്യാഭ്യാസ മേഖലയ്ക്കുതന്നെ അപമാനമാണ്. കോളെജിന്റെ എല്ലാ പാരമ്പര്യങ്ങളും നേട്ടങ്ങളും അവര്‍ തകര്‍ക്കുകയാണ്. സമരങ്ങളിലൂടെത്തന്നെയാണ് കേരളത്തില്‍ സ്ത്രീയും പുരുഷനും ഒരുപോലെ ഇറങ്ങിനടക്കാനും പഠനം നടത്താനുമൊക്കെയുള്ള അവകാശം നേടിയെടുത്തത്.

അത് നിലനിര്‍ത്താന്‍ ഡിവൈഎഫ്‌ഐ ഏതറ്റംവരെയും പോകും. അധ്യാപകരുടെ സദാചാര ഗൂണ്ടായിസം അനുവദിക്കുകയില്ലെന്നും അവര്‍ പറഞ്ഞു. എം. സുമന്‍ അധ്യക്ഷനായിരുന്നു. കെ. ഷഫീഖ്, എന്‍.എസ് സജിത്ത്, എം. സുധിഷ തുടങ്ങിയവരും സംസാരിച്ചു. പ്രതിഷേധ യോഗത്തിനു ശേഷം ഹോളി നടന്നു.












Click it and Unblock the Notifications