'പാടുന്നോർ പാടട്ടെ, ആടുന്നോർ ആടട്ടെ, കലയ്‌ക്ക് മതമില്ല' - മൻസിയുടെ വിലക്കിന് വേദി ഒരുക്കി ഡിവൈഎഫ്ഐ
തൃശ്ശൂർ: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോല്‍സവ പരിപാടിയിൽ വിലക്ക് ഏർപ്പെടുത്തിയ നർത്തകി മൻസിയക്ക് വേദി ഒരുക്കി ഡി വൈ എഫ് ഐ. ആയിരങ്ങളെ സാക്ഷിയാക്കി ആക്കി ആയിരുന്നു ഡി വൈ എഫ് ഐ മൻസിയയ്ക്ക് വേദി ഒരുക്കിയത്.
മതത്തിന്റെ പേരിൽ പരിപാടി അവതരിപ്പിക്കാൻ നർത്തകിയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ തീരുമാനം ഇരുണ്ട കാലത്തെ അവശിഷ്ടങ്ങൾ പേറലാണ്. ഇത് അനുവദിക്കാൻ സാധിക്കില്ലെന്ന് ഡി വൈ എഫ് ഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ പിന്നാലെ ആണ് ഡി വൈ എഫ് ഐ തൃശൂർ ജില്ലാ കമ്മിറ്റി നർത്തകി മൻസിയയ്ക്ക് വേണ്ടി വേദി ഒരുക്കാൻ തീരുമാനിച്ചത്. ഇരിങ്ങാലക്കുട ടൗൺ ഹാൾ മുറ്റത്ത് ഒരുക്കിയ വേദിലായിരുന്നു അവതരണം. ആയിരങ്ങൾ നൃത്ത പരിപാടി കാണാനായി സദസിലേക്ക് എത്തിയിരുന്നു.

'പാടുന്നോർ പാടട്ടെ, ആടുന്നോർ ആടട്ടെ, കലയ്‌ക്ക് മതമില്ല' എന്ന ആകർഷകമായ പേരിൽ ആയിരുന്നു പരിപാടി. നൃത്ത പരിപാടിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചിരുന്നു. കലയ്ക്ക് മതത്തിന്റെ പേരിൽ വേർ തിരിവ് ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾ സാംസ്കാരിക കേരളത്തിന് അപമാനകരം ആണ്. ശാസ്ത്രീയ നൃത്ത രൂപങ്ങള്‍ സ്വായത്തമാക്കി എന്ന കാരണത്താൽ മത യഥാ സ്ഥിതികരില്‍ നിന്ന് ഇതിന് മുൻപും നർത്തകി മന്‍സിയ എതിര്‍പ്പുകള്‍ നേരിട്ടുണ്ട്.

എന്നാൽ, പരിഷ്കൃത സമൂഹം ചെയ്യേണ്ടത് ഇങ്ങനെ അല്ല. സാമൂഹ്യ പരിവർത്തനത്തിന് വലിയ ചുവട് വെപ്പ് നടത്തിയ ഈ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അന്ധ വിശ്വാസങ്ങളെ മാറ്റി നിർത്തണം. ശേഷം, കേരളത്തിലെ പൊതു സ്ഥലങ്ങളെ മതേതരം ആയ കലാ സാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് വേണ്ടി ഉളള വേദി ആക്കി മാറ്റാൻ സാധിക്കണം എന്നും ഡി വൈ എഫ് ഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
Recommended Video


അതേസമയം, നൃത്ത പരിപാടിയിൽ ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് അധ്യക്ഷ വഹിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു, കവി പി എൻ ഗോപീകൃഷ്ണൻ, എഴുത്തുകാരി രേണു രാമനാഥൻ, സി പി എം ഏരിയാ സെക്രട്ടറി വി എ മനോജ് കുമാർ, ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ്, ജില്ലാ സെക്രട്ടറി പി ബി അനൂപ്, പ്രസിഡന്റ് കെ വി രാജേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ എൽ ശ്രീലാൽ, അഡ്വ.എൻ വി വൈശാഖൻ, ബ്ലോക്ക് സെക്രട്ടറി പി കെ മനുമോഹൻ, പ്രസിഡന്റ് ഐ വി സജിത്ത് തുടങ്ങിയവർ സംസാരിച്ചിരുന്നു.

അതേസമയം, അഹിന്ദു ആയ കാരണത്താൽ ആയിരുന്നു കൂടല്‍ മാണിക്യം ക്ഷേത്രത്തിൽ മൻസിയക്ക് വിലക്ക് ഏർപ്പെടുത്തിയത്. ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി മൻസിയുടെ നൃത്ത പരിപാടി മുൻകൂട്ടി നിഞ്ചയിച്ചതാണ്. ഏപ്രില്‍ 21 വ്യാഴാഴ്ച ആയിരുന്നു പരിപാടി. ഭരതനാട്യം അവതരിപ്പിക്കാനായിരുന്നു നർത്തകിയ്ക്ക് ക്ഷണം കിട്ടിയത്. ഉത്സവം കണക്കിലാക്കി പുറത്തിറക്കിയ കലാപരിപാടികളുടെ നോട്ടീസിലും മാൻസിയയുടെ പേര് ഇടം പിടിച്ചിരുന്നു.
കുഞ്ഞിനൊപ്പം ഹാപ്പിയാണ്; പേർളി മാണിയുടെ ചിത്രങ്ങളോ ? വൈറൽ ആണ്

ഇതിന് പിന്നാലെ ആയിരുന്നു വിലക്ക് എത്തിയത്. ക്ഷേത്ര ഭാരവാഹികളില്‍ തന്നെ നേരിട്ട് വിളിച്ച് പരിപാടി റദ്ദാക്കിയതായി വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് ശേഷം താൻ മതം മാറിയോ എന്ന ചോദ്യം ഭാരവാഹികൾ ചോദിച്ചു എന്നും മന്‍സിയ വ്യക്തമാക്കിയിരുന്നു. ഇതേ കാരണത്താൽ ഗുരുവായൂരിലും തന്റെ അവസരം നഷ്ടം ആയി എന്നും മാൻസിയ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.












Click it and Unblock the Notifications