ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമെന്ന വർഗീയ പ്രചരണം ഏറ്റെടുത്ത് രാഹുൽ ഗാന്ധി, വിമർശനവുമായി വികെ സനോജ്
കണ്ണൂര്‍: ഹിന്ദുത്വവാദികളെ പുറത്താക്കി രാജ്യത്ത് ഹിന്ദുക്കള്‍ അധികാരത്തില്‍ വരണം എന്നുളള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വിവാദത്തിലായിരിക്കുകയാണ്. ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന വർഗീയ പ്രചരണം ഏറ്റെടുക്കുകയാണ് രാഹുൽ ഗാന്ധിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് കുറ്റപ്പെടുത്തി. ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലുള്ള യാതൊരു പോരാട്ടവുമല്ല രാജ്യത്തെന്നും അത് ജനാധിപത്യ വാദികളായ സെക്കുലർ മനുഷ്യന്മാരും, മത രാഷ്ട്രവാദികളും തമ്മിലുള്ള രാഷ്‌ട്രീയ പോരാട്ടമാണെന്നും വികെ സനോജ് വ്യക്തമാക്കി.
ദിലീപിന്റെ നായികയാവുന്നുണ്ടോ? ദിലീപിനൊപ്പം ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ, ചിത്രങ്ങൾ
വികെ സനോജിന്റെ പ്രതികരണം: '' ദീർഘകാലമായി കോൺഗ്രസ് രാജ്യത്ത് സ്വീകരിക്കുന്ന മൃദു ഹിന്ദുത്വ സമീപനമാണ് ബിജെപി ക്ക് വഴി മരുന്നിട്ടത്. രാജസ്ഥാനിൽ കോണ്ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ മതരാഷ്ട്രീയത്തെ പുൽകുന്ന സമീപനമാണ് രാഹുൽ ഗാന്ധി സ്വീകരിച്ചത്. ഹിന്ദുത്വത്തെ നേരിടാൻ ഹിന്ദുക്കളെ അധികാരത്തിൽ കൊണ്ടുവരണമെന്ന പ്രസ്താവന മതനിരപേക്ഷവാദികൾക്ക് സ്വീകരിക്കാനാവില്ല. ഹിന്ദുത്വത്തെ പരാജയപ്പെടുത്തി മതേതര ജനാധിപത്യ മൂല്യങ്ങളെ വീണ്ടെടുക്കാനാണ് രാഷ്ട്രം ഒറ്റക്കെട്ടായി അണിനിരക്കേണ്ടത്.

തീവ്ര ഹിന്ദുത്വത്തിന് ബദൽ മൃദു ഹിന്ദുത്വമാണെന്ന രാഹുൽ ഗാന്ധിയുടെ നിലപാട് ആത്യന്തികമായി ആർഎസ്എസിന് സഹായിക്കുന്നതാണ് . ന്യൂനപക്ഷങ്ങളെയും ദളിതരെയും ക്രൂരമായി വേട്ടയാടുന്ന ബി ജെ പി യെ കോൺഗ്രസ് സഹായിക്കുകയാണ്. ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന വർഗീയ പ്രചരണം ഏറ്റെടുക്കുകയാണ് രാഹുൽ ഗാന്ധി. കഴിഞ്ഞ കാലങ്ങളിൽ രാജ്യം മുഴുവൻ അലയടിച്ച കർഷക പ്രക്ഷോഭം മതനിരപേക്ഷ പോരാട്ടത്തിന്റെ ഉജ്വല മാതൃകയാണ്.ആ സമരം വിജയിപ്പിച്ച നേതാക്കൾ ഇന്ന് ബാങ്ക് സ്വകാര്യവൽക്കരണത്തിനെതിരെയുള്ള മറ്റൊരു സമരമുഖത്താണ്.
ഇന്ത്യ ഇന്ന് ദർശിക്കുന്നത് ഒരു വ്യവസ്ഥതിക്കെതിരെയുള്ള സമരമാണ്, അസമത്വത്തിനെതിരെയുള്ള സമരമാണ്, അന്തസ്സോടെ മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് ജീവിക്കാൻ വേണ്ടിയുള്ള സമരമാണ്. രാജ്യത്ത് ഇന്ന് നടക്കുന്ന പോരാട്ടങ്ങൾ ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലുള്ള യാതൊരു പോരാട്ടവുമല്ലെന്നും അത് ജനാധിപത്യ വാദികളായ സെക്കുലർ മനുഷ്യന്മാരും, മത രാഷ്ട്രവാദികളും തമ്മിലുള്ള രാഷ്‌ട്രീയ പോരാട്ടമാണെന്നും കോണ്ഗ്രസ് പാർട്ടിക്കകത്ത് ബോധം ബാക്കിയുള്ള ആരെങ്കിലും അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കണം.
മതരാഷ്ട്രവാദം മുന്നോട്ട് വെക്കുന്ന സംഘപരിവാറിനെതിരെ മതനിരപേക്ഷ ചേരിയിലെ മനുഷ്യർ ഒന്നിച്ചു നിന്ന് പോരാടുകയാണ്. ഇതൊന്നും കാണാതെ മതരാഷ്ട്ര വാദം ഒളിച്ചു കടത്തിയ രാഹുൽ ഗാന്ധിയുടെ വാക്കുകൾ അപക്വവും പരിഹാസ്യവും ദേശീയ പ്രസ്ഥാനം മുന്നോട്ടുവച്ച മതേതര മൂല്യങ്ങളെ വെല്ലുവിളിക്കുന്നതുമാണ് എന്നും വികെ സനോജ് ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications