Get Updates
Get notified of breaking news, exclusive insights, and must-see stories!

'ടിപി ശ്രീനിവാസനെ ആരാധിക്കുന്നവര്‍ ആരാധിച്ചോളൂ' മര്‍ദ്ദന സംഭവത്തില്‍ എം സ്വരാജിന് പറയാനുള്ളത്

കൊച്ചി: ആഗോള വിദ്യാഭ്യാസ സംഗമത്തിനെത്തിയ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. ടിപി ശ്രീനിവാസനെ മര്‍ദ്ദിച്ച നടപടിയെ തള്ളിയും എന്നാല്‍ മര്‍ദ്ദനത്തില്‍ എസ്എഫ്‌ഐയെ നിശിതമായി വിമര്‍ശിക്കുന്നവര്‍ക്കെതിരെയുമാണ് സ്വരാജ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ടിപി ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവം അപലപനീയമാണ് എന്നാല്‍ അതിന്റെ പേരില്‍ ഒരു മഹാപ്രസ്ഥാനത്തെ തകര്‍ത്തുകളാമെന്ന ചില വ്യക്തികളുടേയും ചില മാധ്യമങ്ങളുടേയും നിലപാട് സദുദ്ദേശത്തോടെയല്ലെന്നും സ്വരാജ് പറയുന്നു.

m swaraj

ടിപി ശ്രീനിവാസന്‍ പ്രകോപനപരമായി സമരക്കാര്‍ക്കിടയിലൂടെ ഇടിച്ചുകയറുകയായിരുന്നു. ജനകീയ സമരത്തോടുള്ള അദ്ദേഹത്തിന്റെ പുഛം വളരെ പ്രകടമായിരുന്നു. ഒരു രാത്രി മുഴുവന്‍ തെരുവില്‍ കഴിഞ്ഞ കുട്ടികള്‍ സ്വാഭാവികമായി പ്രകോപിതരായി. എന്നാല്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചതില്‍ അപലപിക്കുന്നതായും സ്വരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

അദ്ദേഹത്തെ എങ്ങനെയാണ് വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന് വിശേഷിപ്പിക്കുകയെന്നും സ്വരാജ് ചോദിക്കുന്നു. വിചക്ഷണന്‍ എന്ന വാക്കിന്റെ അര്‍ത്ഥം വിശേഷണ വ്യക്തമായി സംസാരിക്കുന്നവന്‍ എന്നാണ്. ഏത് വിദ്യാഭ്യാസ പ്രശ്‌നത്തിലാണ് ടിപി ശ്രീനിവാസന്‍ വിശേഷണ വ്യക്തമായി സംസാരിച്ചിട്ടുള്ളതെന്നും സ്വരാജ് ചോദിക്കുന്നു.

പ്രതികരണങ്ങൾ നല്ലതാണ് പക്ഷെ....എം.സ്വരാജ് ഇന്നലെ ഡി.വൈ.എഫ്.ഐയുടെ സെക്രട്ടറിയേറ്റ് മാർച്ച് തുടങ്ങുന്നതിന് അൽപം മുമ്പാ...

Posted by M Swaraj on Saturday, 30 January 2016

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+