Get Updates
Get notified of breaking news, exclusive insights, and must-see stories!

താനൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ ബൈക്ക് പെട്രോളൊഴിച്ച് കത്തിച്ചു

മലപ്പുറം: താനൂര്‍ മുക്കോലയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ മോട്ടോര്‍ സൈക്കിളിന് സാമൂഹ്യവിരുദ്ധര്‍ പെട്രോള്‍ ഒഴിച്ച് തീവെച്ചു. മുക്കോല ലക്ഷം വീട് കോളനിക്ക് സമീപം തള്ളാശ്ശേരി കോനാരി പറമ്പില്‍ മുഹമ്മദ് ബഷീറിന്റെ മോട്ടോര്‍ സൈക്കിളാണ് തീവെച്ച് നശിപ്പിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.

വീടിന്റെ മുറിക്കുള്ളിലേക്ക് പുക പടര്‍ന്നതോടെ ഞെട്ടി ഉണര്‍ന്ന വീട്ടുകാരാണ് ബൈക് കത്തുന്നത് കണ്ടത്. ബഷീറിന്റെ മാതാവിന്റെ നിലവിളി കേട്ട് സമീപവാസികള്‍ ഓടി കൂടി തീയണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചു. തീര്‍ത്തും സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്താണ് ഇത്തരം സംഭവം ഉണ്ടായത്. ഇത് നാട്ടുകാരില്‍ വലിയ ആശങ്കക്കാണ് ഇടയാക്കിയിരിക്കുന്നത്.

 bike

സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാഷ്ര്ടീയമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞ് അവരെ ഒറ്റപ്പെടുത്തണമെന്നും കാരണക്കാരെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഡിവൈഎഫ്ഐ താനൂര്‍ മേഖല കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

താനൂര്‍മേഖലയില്‍ മുസ്ലിംലീഗ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണോ സംഭവത്തിന് പിന്നലെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നിരവധി രാഷ്ടട്രീയ പ്രശ്‌നങ്ങള്‍ താനൂര്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+